Tag: Thikodi
തിക്കോടിയിൽ ആറ് ചാക്ക് മാലിന്യങ്ങള്‍ വയലില്‍ തള്ളി മടങ്ങി; മാലിന്യക്കെട്ടില്‍ നിന്നുതന്നെ ആളെ തിരിച്ചറിഞ്ഞ് പഞ്ചായത്ത് അധികൃതര്‍, അമ്പതിനായിരം രൂപ പിഴയീടാക്കി
തിക്കോടി: ആളൊഴിഞ്ഞ പ്രദേശത്ത് മാലിന്യങ്ങള്‍ തള്ളി കടന്നുകളഞ്ഞ ഗൃഹനാഥയില്‍ നിന്നും അമ്പതിനായിരം രൂപ പിഴ ഈടാക്കി തിക്കോടി പഞ്ചായത്ത്. പള്ളിക്കരയിലെ പ്രാര്‍ത്ഥനയില്‍ താമസിക്കും പിലാച്ചേരി രേണുകയില്‍ നിന്നാണ് പിഴ ഈടാക്കിയത്.പുറക്കാട് പറോളി നട വയലിനു സമീപം ഇന്ന് രാവിലെയാണ് രാസവസ്തുക്കളും ഡയപ്പറുകളുമടക്കം ആറ് ചാക്ക് മാലിന്യങ്ങള്‍ കൊണ്ടുതളളിയത് ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാര്‍ വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചു.
യു.എ.ഖാദറിൻ്റെ ഭാര്യ ഫാത്തിമ അന്തരിച്ചു
പയ്യോളി: പ്രശസ്ത സാഹിത്യകാരനായിരുന്ന പരേതനായ യു.എ.ഖാദറിൻ്റെ ഭാര്യ ഫാത്തിമ (78) അന്തരിച്ചു. കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. തിക്കോടിയിലെ പരേതരായ വടക്കേട്ടിൽ കുഞ്ഞിമോട്ടി ഹാജിയുടെയും ബീവി ഉമ്മയുടെയും മകളാണ്. മക്കൾ: ഫിറോസ്, കബീർ, അദീപ്, സറീന, സുലൈഖ (ദുബായ്). മരുമക്കൾ: സലാം, (കോഴിക്കോട്), സഹീർ (ദുബായ്). സഹോദരങ്ങൾ: അയിശു, റാബിയ, പുറക്കാട്
ഖത്തറിൽ ചികിത്സയിലായിരുന്ന തിക്കോടി സ്വദേശി അബ്ദുസ്സലാം അന്തരിച്ചു
പയ്യോളി: തിക്കോടി മീത്തലെപള്ളിക്ക് സമീപം പള്ളിത്താഴ അബ്ദുസ്സലാം (48) ഖത്തറിൽവെച്ച് നിര്യാതനായി. കഴിഞ്ഞദിവസം ജോലികഴിഞ്ഞ് റൂമിലേക്ക് പോകുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഖത്തറിലെ ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.. പരേതരായ പള്ളിത്താഴ അബൂബക്കറിന്റെയും കുഞ്ഞിപ്പാത്തുവിന്റെയും മകനാണ്. ഭാര്യ: സീനത്ത്. മക്കൾ: സജ്ജാദ്, ജാസിം, ആയിഷ. സഹോദരങ്ങൾ: സഫിയ, ഹമീദ് (ഖത്തർ), അനീസ, നുസൈബ, സഫീറ.
തിക്കോടിയിൽ റോഡരികിലെ മരത്തിന് തീപിടിച്ചു
തിക്കോടി: ദേശീയപാതയിൽ പയ്യോളി ഹൈസ്കൂളിനു സമീപം റോഡരികിലെ മരത്തിന് തീപിടിച്ചു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. കൊയിലാണ്ടി ഫയർസ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫീസർമാരായ കെ.ടി.രാജീവൻ, കെ.സതീശൻ എന്നിവരുടെ നേതൃത്വത്തിൽ തീയണച്ചു. പയ്യോളി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തിയിരുന്നു. പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ടിലെ മരത്തിനാണ് തീപിടിച്ചതെന്ന സന്ദേശത്തെത്തുടർന്ന് വടകരനിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിരുന്നു. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ
യൂത്ത് കോൺഗ്രസ് തിക്കോടി മണ്ഡലം പ്രസിഡന്റ് കോൺഗ്രസ് വിട്ടു; ഇനി ചൊങ്കൊടിക്കീഴിലെന്ന് സുർജിത്ത്
തിക്കോടി: യൂത്ത് കോൺഗ്രസ് തിക്കോടി മണ്ഡലം പ്രസിഡണ്ട് എം.കെ.സുർജിത് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു. ഇനി മുതൽ സിപിഎം മായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് സുർജിത്ത് വ്യക്തമാക്കി. എൽഡിഎഫ് തിക്കോടി സൗത്ത് ലോക്കൽ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ച് സിപിഎം ജില്ലാ കമ്മിറ്റിയംഗം കെ.കെ.മുഹമ്മദ് സുർജിതിന് പതാക കൈമാറി സ്വീകരിച്ചു. കൂടാതെ കോൺഗ്രസ്സ് തിക്കോടി മണ്ഡലം കമ്മിറ്റി അംഗമായിരുന്ന എം.കെ.രവീന്ദ്രനും
തിക്കോടി കോടിക്കൽ കടപ്പുറത്ത് വിനോദസഞ്ചാരികളുടെ കാർ കടലിൽ താഴ്ന്നു
പയ്യോളി: തിക്കോടി ഡ്രൈവിംഗ് ബീച്ചിൽ കാർ കടലിൽ താഴ്ന്നു. വെള്ളിയാഴ്ച വൈകീട്ട് 5 മണിക്കായിരുന്നു സംഭവം. കോടിക്കൽ ഡ്രൈവിംഗ് ബീച്ചിൽ വിനോദ സഞ്ചാരത്തിനെത്തിയവർ സഞ്ചരിച്ച കാറാണ് കടലിൽ താഴ്ന്നത്. രണ്ട് മണിക്കൂറോളം നീണ്ടു നിന്ന പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കാർ കരിയലെത്തിച്ചത്. വേലിയിറക്ക സമയത്ത് കടലിൽ ഇറക്കിയ കാർ മണലിൽ പതിഞ്ഞു പോവുകയായിരുന്നു. വേലിയേറ്റത്തിൽ
ബിസിനസ് ട്രെയിനർ വിനോദ് മിത്രൻ കോവിഡ് ബാധിച്ച് മരിച്ചു
കൊയിലാണ്ടി: രാജ്യാന്തര ബിസിനസ് ട്രെയിനറും മോട്ടിവേഷൻ പരിശീലകനും അസാച്ചി കോർപ്പറേറ്റ് സൊലൂഷ്യൻസ് ചെയർമാനുമായ വിനോദ് മിത്രൻ 49 വയസ് അന്തരിച്ചു. കോവിസ് ബാധിച്ച് ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ചതിനെ തുടർന്നാണ് മരണം. ഇരുപത് വർഷം മുമ്പ് കൊയിലാണ്ടി ആർട്സ് കോളേജിൽ അധ്യാപകനായിരുന്ന വിനോദ് ബാബു എന്ന വിനോദ് മിത്രൻ വലിയ സൗഹൃദ് വൃന്ദത്തിന് ഉടമയായിരുന്നു.തിക്കോടി ആളങ്ങാരി പരേതനായ
എടക്കുടി ജനാർദ്ദനൻ അന്തരിച്ചു
ചിങ്ങപുരം: പരേതനായ എം.എം കൃഷ്ണൻ നായരുടെ മകൻ എടക്കുടി ജനാർദ്ദനൻ 59 വയസ്സ് അന്തരിച്ചു. മാതാവ്: എടക്കുടി കല്യാണി അമ്മ (മാനേജർ സി.കെ.ജി ഹയർ സെക്കൻ്ററി സ്കൂൾ) ഭാര്യ: പ്രസന്ന (ടീച്ചർ സി.കെ.ജി എം.എച്ച് എസ്) മക്കൾ: കാവ്യ (ടീച്ചർ സി.കെ.ജി എം.എച്ച്.എസ്), കാർത്തിക്, സഹോദരങ്ങൾ: സുലോചന, പ്രേമ, പുഷ്പകുമാരി, സുരേഷ് ബാബു (പ്രധാന അധ്യാപകൻ
പെരുമാൾപുരം ശിവക്ഷേത്രം ആറാട്ട് മഹോത്സവം മാർച്ച് 26 മുതൽ
തിക്കോടി: തൃക്കോട്ടൂർ പെരുമാൾപുരം ശിവക്ഷേത്രം ആറാട്ട് മഹോത്സവത്തിന് മാർച്ച് 26 ന് കൊടിയേറും. രാത്രി 8 മണിക്കാണ് കൊടിയേറ്റ ചടങ്ങുകൾ നടക്കുക. കോവിഡ് പെരുമാറ്റ ചട്ടങ്ങൾ പാലിച്ച് ചടങ്ങുകൾ മാത്രമായാണ് ഈ വർഷത്തെ ഉത്സവം. മാർച്ച് 29 ന് ഉത്സവബലി, ഗ്രാമ പ്രദക്ഷിണം. 30 ന് ഇളനീർക്കുല സമർപ്പണം, പള്ളിവേട്ട. 31 ന് കുളിച്ചാറാട്ടും ഉത്സവക്കൊടിയിറക്കലും.
സത്യൻ ബുക്ക്ലാൻ്റിനെ അനുസ്മരിച്ചു
തിക്കോടി: കൃഷിയുടെ ഒരു പിടി അറിവുകൾ ജനങ്ങൾക്ക് പകർന്ന് നൽകി വിത്തുകളോടൊപ്പം സ്നേഹവും കൈമാറിയ സത്യൻ ബുക്ക്ലാൻ്റ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. തിക്കോടി കൈരളി ഗ്രന്ഥശാലയാണ് പരിപാടി നടത്തിയത്. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് യോഗം ഉദ്ഘാടനം ചെയ്തു. രൂപേഷ് തിക്കോടി അദ്ധ്യക്ഷനായിരുന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സുരേഷ് ചങ്ങാടത്ത്