Tag: thikkodi

Total 31 Posts

തിക്കോടിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞു; ഒരു മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്

തിക്കോടി: തിക്കോടി കോടിക്കല്‍ കടപ്പുറത്തുനിന്നും മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതിയവളപ്പില്‍ പാലക്കുളങ്ങര കുനി ഷൈജു (40) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കുണ്ട്. പീടിക വളപ്പില്‍ ദേവദാസന്‍, പുതിയ വളപ്പില്‍ രവി എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിക്കോടി കല്ലകം ബീച്ചില്‍ നിന്നും മത്സ്യബന്ധത്തിന് പോയ മൂന്നംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ കാറ്റില്‍ തോണി

തിക്കോടിയില്‍ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയില്‍; ആര്‍.പി.എഫ് പ്രതിയെ പിടികൂടിയത് മൂടാടി വെള്ളറക്കാടുനിന്ന്

തിക്കോടി: തിക്കോടിയില്‍വെച്ച് വന്ദേ ഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ യുവാവ് പിടിയില്‍. 32 വയസു തോന്നുന്ന ഇയാള്‍ ഹിന്ദി സംസാരിക്കുന്നയാളാണ്. ചന്ദ്രുവെന്നാണ് പേര് പറഞ്ഞത്. വെള്ളറക്കാടുവെച്ചാണ് ഇയാള്‍ ആര്‍.പി.എഫിന്റെ പിടിയിലായത്. പരസ്പര ബന്ധമില്ലാതെയാണ് ഇയാള്‍ സംസാരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസിന് നേരെയാണ് ആക്രമണം

റോഡ് നിർമ്മാണ കമ്പനിയുടെ അനാസ്ഥ; തിക്കോടി ദേശീയ പാതയിൽ കാർ കുഴിയിൽ വീണ് അപകടം

തിക്കോടി: തിക്കോടിയിലെ സ്ഥിരം അപകടമേഖലയായ കുഴിയില്‍ കാറ് മറിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിക്ക് ശേഷമാണ് അപകടം നടന്നത്. തിക്കോടി കല്ലകത്ത് ബീച്ച്‌ ഭാഗത്ത് നിന്ന് വരികയായിരുന്ന കാറ് വടകര ഭാഗത്തേക്ക് പോവാനായി തിരിക്കുന്നതിനിടെ മുന്‍വശം കുഴിയില്‍ വീഴുകയായിരുന്നു. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി രൂപംകൊണ്ട കുഴിയാണിത്. എന്നാല്‍ ഇവിടെ ഒരു മുന്നറിയിപ്പ് ബോര്‍ഡോ എന്തെങ്കിലും

അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ചിത്രങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ വിറ്റു; തിക്കോടി സ്വദേശിയായ 18കാരനെതിരെ കേസ്‌

തിക്കോടി: അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി സമൂഹ മാധ്യമത്തിലൂടെ വില്‍പന നടത്തിയെന്ന പരാതിയില്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസ്. തിക്കോടി സ്വദേശിയായ ആദിത്യദേവിനെ (18)തിരെയാണ് കേസ്. ആദിത്യനെ കസബ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലാണ് വിദ്യാര്‍ത്ഥി പഠിക്കുന്നത്. ക്ലാസ് മുറികളില്‍ നിന്നും വിദ്യാര്‍ത്ഥികളും അധ്യാപകരും അറിയാതെ ശരീരഭാഗങ്ങള്‍ പകര്‍ത്തി ടെലഗ്രാമിലൂടെയാണ് വില്‍ക്കാന്‍ ശ്രമിച്ചത്.

ന്യൂ ഇയർ കളറാക്കാൻ മാഹിയിൽ നിന്ന് അനധികൃതമായി കടത്തികൊണ്ടുവന്നത് 26 ലിറ്റര്‍ മദ്യം; തിക്കോടി സ്വദേശി എക്സൈസിന്റെ പിടിയിൽ

കൊയിലാണ്ടി: വില്‍പ്പനയ്ക്കായി മാഹിയില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന 26 ലിറ്റർ മദ്യവുമായി തിക്കോടി പാലൂർ സ്വദേശി പിടിയിൽ. തെക്കെ കിയാറ്റിക്കുന്നി വീട്ടിൽ റിനീഷ് (45) നെയാണ്‌ കൊയിലാണ്ടി എക്സൈസ് സംഘം പിടികൂടിയത്‌. ഇന്ന് രാവിലെ 10.20ന്‌ പാലൂർ കുറ്റിവയൽ ഭഗവതി ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്‌. KL-56-y – 2593 നമ്പർ സ്കൂട്ടറിലാണ് ഇയാൾ

ഹൃദയാഘാതം; തിക്കോടി സ്വദേശി ദുബൈയില്‍ അന്തരിച്ചു

തിക്കോടി: ഹൃയാഘാതത്തെ തുടര്‍ന്ന് തിക്കോടി സ്വദേശി ദുബൈയില്‍ അന്തരിച്ചു. തിക്കോടി പോവത്കണ്ടി രാജീവന്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു. പിതാവ്: പരേതനായ നാരായണന്‍. മാതാവ്: കല്യാണി. ഭാര്യ: ഷജിന. മക്കള്‍: പവിത്ര, വൈഗ. സഹോദരങ്ങള്‍: രമേശന്‍, അനിത, പരേതനായ പവിത്രന്‍. മൃതദേഹം നാളെ 10 മണിയോടെ നാട്ടിലെത്തിയ്ക്കും. Summary: heart attack A native of

തിക്കോടി പുറക്കാട് കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം

തിക്കോടി: പുറക്കാട് എടമത്ത് താഴെ കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. പുറക്കാട് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പോസ്റ്റ് തകര്‍ന്നു. കാറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് പരിക്കില്ല. പുറക്കാട് വൈകുന്നേരം അഞ്ചുമണിയോട് കൂടിയാണ് അപകടം നടന്നത്. കൊപ്രക്കണ്ടത്തില്‍ നിന്നും എടമത്ത് താഴെ ഭാഗത്തേക്ക് വരികയായിരുന്നു കാര്‍. പുറക്കാട് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. Summary: Thikodi Purakkad

തിക്കോടി അടിപ്പാത: കേന്ദ്ര മന്ത്രിയെ നേരില്‍കണ്ട് മുഖ്യമന്ത്രി, പ്രശ്‌നം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി

തിക്കോടി: തിക്കോടിയിലെ അടിപ്പാത വിഷയം പരിഗണനയിലുണ്ടെന്ന് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് മന്ത്രി. കഴിഞ്ഞ ദിവസം നാഷണല്‍ ഹൈവേയുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി റിയാസും കേന്ദ്രമന്ത്രിയെ നേരിട്ട് അറിയിച്ചിരുന്നു. ഈ ചര്‍ച്ചയിലാണ് തിക്കോടി അടിപ്പാത വിഷയം ചര്‍ച്ച ചെയ്തതെന്ന് കാനത്തില്‍ ജമീല എംഎല്‍എ കൊയിലാണ്ടി ന്യൂഡ് ഡോട് കോമിനോട് പറഞ്ഞു.

”മരണംവരെ നിരാഹാരസമരം”; തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യമുയർത്തി നവംബർ 25 മുതൽ അനിശ്ചിതകാല നിരാഹാര സമരം

തിക്കോടി: തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യമുയർത്തി അടിപ്പാത ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 25 മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും തിക്കോടി ടൗണിലെ വാർഡ് മെമ്പറുമായ ആർ.വിശ്വൻ, തിക്കോടി വെസ്റ്റിലെ വാർഡ് മെമ്പർ വി.കെ.അബ്ദുൽ മജീദ്, അടിപ്പാത ആക്ഷൻ കമ്മിറ്റി കൺവീനർ കെ.വി.സുരേഷ് എന്നിവരാണ് നിരാഹാര സമരം നടത്തുക.

തിക്കോടി പാലൂരില്‍ ടിപ്പര്‍ ലോറിയ്ക്ക് പിറകില്‍ ബസ് ഇടിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക്

തിക്കോടി: തിക്കോടി പാലൂരില്‍ ടിപ്പര്‍ ലോറിയ്ക്ക് പിറകില്‍ സ്വകാര്യ ബസ്സ് ഇടിച്ച് അപകടം. ഇന്ന് വൈകീട്ട് 5.30 തോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. കോഴിക്കോട് ഭാഗത്തുനിന്ന് കണ്ണൂരിലേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ടിപ്പര്‍ ലോറിയ്ക്ക് പിറകില്‍ ഇടിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസ്സിന്റെ

error: Content is protected !!