Tag: theyyam
ചുകപ്പ് പട്ടുടുത്ത് ചമയങ്ങളുടെയും അലങ്കാരങ്ങളുടെയും നിറച്ചാര്‍ത്തില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍; സപ്തതി ആഘോഷം ഗുളികന്‍ വെള്ളാട്ടം കെട്ടിയാടി വ്യത്യസ്തമാക്കി കൊഴുക്കല്ലൂര്‍ സ്വദേശി രാമചന്ദ്രന്‍ പണിക്കര്‍
മേപ്പയ്യൂര്‍: സപ്തതി ആഘോഷം വ്യത്യസ്തമാക്കി മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ സ്വദേശി രാമചന്ദ്രന്‍ പണിക്കര്‍. മൂന്ന് പതിറ്റാണ്ടോളം കാലത്തെ സൈനിക സേവനത്തിനു ശേഷമാണ് രാമചന്ദ്രന്‍ പണിക്കര്‍ നാട്ടില്‍ തിരിച്ചെത്തിയത്. സൈന്യത്തിലെ ഉയര്‍ന്ന ഓഫീസര്‍ റാങ്കില്‍ നിന്നും വിരമിച്ച അദ്ദേഹം പക്ഷെ അന്നും ഇന്നും തെയ്യം ഉള്‍പ്പെടെയുള്ള കലാരൂപങ്ങളുടെ ഉപാസകന്‍ ആണ്. അത് കൊണ്ടാണ് പണിക്കര്‍ തന്റെ സപ്തതി ആഘോഷം
”മുന്നൂറ്റാ, മുന്നൂറ്റാ…’ വിളിയ്ക്ക് പിന്നാലെ വില്‍ക്കളിയുടെ അകമ്പടിയോടെ മുന്നൂറ്റനെത്തി, തിറയാട്ടത്തിനുശേഷം ആനയെ ആവശ്യപ്പെട്ടു; അവിസ്മരണീയ കാഴ്ചയായി എളമ്പിലാട്ട് ക്ഷേത്രത്തിലെ ആന പിടുത്തം
മേപ്പയൂര്‍: കീഴരിയൂര്‍ എളമ്പിലാട്ട് ക്ഷേത്രോത്സവത്തിന്റെ മുഖ്യ ചടങ്ങായ ആന പിടുത്തം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. രാത്രിയില്‍ പടിക്കല്‍ എഴുന്നള്ളിപ്പിനുശേഷം ക്ഷേത്ര ഊരാള കുടുംബത്തിലെ മുതിര്‍ന്ന അംഗം തറോല്‍ കൃഷ്ണന്‍ അടിയോടിയാണ് ഉച്ചത്തില്‍ ആന പിടുത്ത ചടങ്ങിന്റെ തുടക്കമെന്നോണം ‘മുന്നൂറ്റാ, മുന്നൂറ്റാ…….. ‘ എന്നു വിളിച്ചത്. തുടര്‍ന്ന് തിറക്കായി പരദേവത പുറപ്പെട്ടു. ആയോധനകലയില്‍ പ്രാവീണ്യം നേടിയ വേട്ടുവ
കൊളാവിപ്പാലം ചെറിയാവിയിൽ ശ്രീ ഗുളികൻ കുട്ടിച്ചാത്തൻ ദേവസ്ഥാനത്ത് പ്രതിഷ്ഠാദിന മഹോത്സവത്തിന് കൊടിയേറി
പയ്യോളി: കൊളാവിപ്പാലം ചെറിയാവിയിൽ ശ്രീ ഗുളികൻ കുട്ടിച്ചാത്തൻ ദേവസ്ഥാനത്ത് പ്രതിഷ്ഠാദിന മഹോത്സവം ഇന്ന്. ഇന്ന് രാവിലെ മുതൽ ചടങ്ങുകൾ ആരംഭിക്കും. അനിൽകുമാർ ശാന്തിയുടെ മുഖ്യകാർമികത്വത്തിലാണ് ഉത്സവച്ചടങ്ങുകൾ നടക്കുക. രാവിലെ 11 ന് ഇളനീർ വരവ്, 11.15ന് പഞ്ചഗവ്യം, 11.30 ന് അഭിഷേകം, 12 ന് ഉച്ചപൂജ, ഉച്ച കലശം, 12.30 ന് അന്നദാനം, വൈകുന്നേരം 5
കേരള ഫോക്‌ലോര്‍ അക്കാദമിയുടെ യുവ പ്രതിഭാ പുരസ്‌കാരത്തിന് അര്‍ഹനായി കൊയിലാണ്ടി കാവുംവട്ടം സ്വദേശി നിധീഷ് പെരുണ്ണാന്‍
കൊയിലാണ്ടി: കേരള ഫോക് ലോര്‍ അക്കാദമിയുടെ 2021ലെ തെയ്യം യുവ പ്രതിഭാ പുരസ്‌ക്കാരം നേടി കൊയിലാണ്ടി കാവുംവട്ടം സ്വദേശി നിധീഷ്. തെയ്യം കലാരംഗത്തെ നിധീഷിന്റെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. പതിനാറ് വയസുമുതല്‍ തെയ്യം കലാരംഗത്ത് സജീവമാണ് നിധീഷ്. പാരമ്പര്യമായി ഈ രംഗത്തേക്ക് എത്തിയതാണ് അദ്ദേഹം. പതിനാറാം വയസില്‍ വാഴേക്കണ്ടി ശ്രീനാഗകാളി ക്ഷേത്രത്തില്‍ തെയ്യം കെട്ടിയാടിക്കൊണ്ടാണ് അദ്ദേഹം
പയ്യന്നൂരിലും ഖത്തറിലും മുത്തപ്പന് ഒരേ ശക്തി; മുത്തപ്പന്‍ വെള്ളാട്ടവും അന്നദാനവും നടത്തി അര്‍ജന്റീനന്‍ ആരാധകര്‍
പയ്യന്നൂര്‍: മൂന്നര പതിറ്റാണ്ടിന് ശേഷം അര്‍ജന്റീന ലോകകപ്പില്‍ മുത്തമിട്ടതില്‍ മുത്തപ്പന്റെ കയ്യുമുണ്ടെന്നാണ് പയ്യന്നൂരിലെ ആരാധകര്‍ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ അര്‍ജന്റീന കപ്പടിച്ചാല്‍ മുത്തപ്പന്‍ വെള്ളാട്ടും അന്നദാനവും നടത്തുമെന്ന നേര്‍ച്ച ആ ആരാധകര്‍ പാലിച്ചു. കുഞ്ഞിമംഗലം കുതിരുമ്മലിലെ അര്‍ജന്റീന ഫാന്‍സാണ് മുത്തപ്പന്‍ വെള്ളാട്ടവും അന്നദാനവും നടത്തിയത്. കുതിരുമ്മലിലെ പി വി ഷിബുവും സുഹൃത്തുക്കളുമാണ് ഈ വേറിട്ട വിജയാഘോഷത്തിന് പിന്നില്‍.
പത്താമുദയം കഴിഞ്ഞു, ഇനി കലയും ഭക്തിയും ഒത്തുചേരുന്ന തെയ്യക്കാലം; കൊയിലാണ്ടി കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവി ക്ഷേത്രത്തിൽ തിറയാട്ടം, തെയ്യക്കോലത്തിൽ നിറഞ്ഞാടി നിധീഷ് കുറുവങ്ങാട്
കൊയിലാണ്ടി: ഇരുട്ടിന്റെ മറ നീക്കി ചൂട്ട് കറ്റകൾ തെളിഞ്ഞു, സന്ധ്യമയങ്ങിയതോടെ ചെണ്ടപ്പുറത്തെ കോൽത്താളങ്ങൾ നാല് ദിക്കിലും തെയ്യത്തിന്റെ പുറപ്പാട് അറിയിച്ചു. കണയങ്കോട് കിടാരത്തിൽ ശ്രീ. തലച്ചില്ലോൻ-ദേവീ ക്ഷേത്രത്തിൽ കാൽ ചിലമ്പ് കിലുക്കി, ദൈവവിളിയോടെ തെയ്യം പാഞ്ഞെത്തി. ഇന്നലെ തുലാപ്പത്ത് ഉത്സവത്തിൽ നിധീഷ് കുറുവങ്ങാട് തെയ്യം കെട്ടിയാടിയപ്പോൾ കൊയിലാണ്ടിയിലെങ്ങും കലയും ഭക്തിയും ഒന്നു ചേർന്ന അപൂർവ്വ അനുഭൂതി.