Tag: Theft

Total 89 Posts

ചെറുവണ്ണൂർ സ്‌കൂളിലെ ഓഫീസ് കുത്തിത്തുറന്ന് ലാപ്‌ടോപ്പും ക്യാമറയും മോഷ്ടിച്ച സംഭവം; ഒളിവിലായിരുന്ന പ്രതി പതിനൊന്ന് വർഷങ്ങൾക്ക് ശേഷം പോലിസ് പിടിയിൽ

ചെറുവണ്ണൂർ: നല്ലളം ചെറുവണ്ണൂർ സ്‌കൂളിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട കേസിൽ 11 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ. മണ്ണൂർ മാമ്പയിൽ വീട്ടിൽ സുബീഷ് ആണ് പിടിയിലായത്. 2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓഫീസ് മുറി കുത്തിത്തുറന്ന് ലാപ് ടോപ്പ്, ക്യാമറ തുടങ്ങിയവയാണ് പ്രതി മോഷ്ടിച്ചത്. മോഷണം നടന്ന സ്ഥലത്ത് നിന്നും പോലീസ് ശേഖരിച്ച വിരലടയാള രേഖകൾ

രാത്രി ലൈറ്റ് ഇടാത്ത വീടുകൾ കണ്ടെത്തി പുലർച്ചെ മോഷ്ടിക്കാൻ കയറും; മോഷണക്കേസിൽ സെഞ്ച്വറി തികച്ച കുപ്രസിദ്ധ മോഷ്ടാവ് ബുള്ളറ്റ് സാലുവും കൂട്ടാളിയും കോഴിക്കോട് അറസ്റ്റിൽ

മാവൂർ: മോഷണക്കേസിൽ സെഞ്ച്വറി തികച്ച കുപ്രസിദ്ധ മോഷ്ടാവും സഹായിയും അറസ്റ്റിൽ. മായനാട് താഴെ ചപ്പളങ്ങ തോട്ടത്തിൽ സാലു എന്ന ബുള്ളറ്റ് സാലു, കോട്ടക്കൽ സ്വദേശി സൂഫിയാൻ എന്നിവരെയാണ് മെഡിക്കൽ കോളേജ് പോലീസ് മാവൂരിൽ നിന്നും പിടികൂടിയത് . മോഷണം നടത്തി വരുന്ന വഴി ഇന്നലെ രാവിലെ കെ.എസ്.ആർ.ടി.സി ബസ്സിൽ വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. ആഴ്ചകൾക്ക്

വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന കേസ്; ഒരാൾകൂടി പിടിയിൽ

കോഴിക്കോട്: വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. എലത്തൂർ അക്കരകത്ത് മുഹമ്മദ് സൈഫാണ് പിടിയിലായത്. മൂന്ന് ദിവസം മുൻപ് വൈകീട്ട് വടകര സ്വദേശി റയീസ് കോഴിക്കോട് ബീച്ച് റോഡിൽ കാർ നിർത്തിയിട്ടപ്പോഴാണ് കളവ് നടന്നത്.കാറിൻ്റെ ഡോർ തുറന്ന് അതിൽ നിന്നും പണവും, പാൻ കാർഡ്, ആധാർ കാർഡ്

വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവം ; കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

വടകര: വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവത്തിൽ കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. വെസ്റ്റ് ഹിൽ സ്വദേശി സൂരജും രണ്ട് കുട്ടികളുമാണ് വെള്ളയിൽ പോലിസിന്റെ പിടിയിലായത്. ഇന്നലെ വൈകീട്ട് വടകര സ്വദേശി റയീസ് കോഴിക്കോട് ബീച്ച് റോഡിൽ കാർ നിർത്തിയിട്ടപ്പോഴാണ് കളവ് നടന്നത്. കാറിൻ്റെ ഡോർ തുറന്ന് അതിൽ നിന്നും

കളവുകേസില്‍ ജയിലില്‍ പോകും, ജയിലില്‍ പരിചയപ്പെടുന്ന മറ്റു പ്രതികളുമായി ചേര്‍ന്ന് വീണ്ടും മോഷണം നടത്തും; പൊലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട മോഷ്ടാവ് കോഴിക്കോട് പിടിയില്‍

കോഴിക്കോട്: പൊലീസ് കസ്റ്റഡിയില്‍ തെളിവെടുപ്പിനിടെ ആലപ്പുഴയില്‍നിന്ന് രക്ഷപ്പെട്ട അന്തര്‍ ജില്ല മോഷ്ടാവ് കോഴിക്കോട്ട് പിടിയില്‍. തൃശൂര്‍ വാടാനപ്പള്ളി സ്വദേശി തിണ്ടിക്കല്‍ ബാദുഷയെയാണ് കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വഡ് പിടികൂടിയത്. ഫോണ്‍ ലൊക്കേഷന്‍ നോക്കിയാണ് പ്രതിയെ പൊലീസ് കുടുക്കിയത്. തൃശ്ശൂര്‍ മതിലകം പൊലീസ് രജിസ്റ്റര്‍ചെയ്ത കളവുകേസില്‍ തെളിവെടുപ്പിനായി സെപ്റ്റംബര്‍ 20ന് ആലപ്പുഴലെത്തിച്ചപ്പോഴാണ് രക്ഷപ്പെട്ടത്. ഇയാള്‍ മോഷ്ടിച്ച സാധനങ്ങള്‍ കടത്തിക്കൊണ്ടുപോകാന്‍

രാത്രി ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസ്, പുലര്‍ച്ചെ വന്നപ്പോള്‍ കാണാനില്ല; കുന്നംകുളത്ത് സ്വകാര്യ ബസ് മോഷണം പോയി

കുന്നംകുളം: ബസ് സ്റ്റാന്റിലും റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുമെല്ലാം നിര്‍ത്തിയിട്ട് പോകുന്ന ഇരുചക്ര വാഹനങ്ങള്‍ മോഷണം പോകുന്ന സംഭവങ്ങള്‍ ഏറെയുണ്ട്, പക്ഷേ ബസ് മോഷണം പോയതായി അധികം കെട്ടിട്ടില്ല. എന്നാലിപ്പോള്‍ പൊതു സ്ഥലത്തെ ബസ് നിര്‍ത്തിയിട്ട് പോകുന്നതും സുരക്ഷിതമല്ലെന്നാണ് കുന്നംകുളത്ത് നടന്ന സംഭവം സൂചിപ്പിക്കുന്നത്. സര്‍വ്വീസ് അവസാനിപ്പിച്ച് കുന്നംകുളം പഴയ സ്റ്റാന്റില്‍ നിര്‍ത്തിയിട്ട് പോയതാണ് ഷോണി ബസുടമ.

നാദാപുരം കോടതിയിലെ മോഷണം; ‘തൊണ്ടിമുതലായ’ വ്യാജസ്വർണം ‘പണയം’ വച്ചു; പ്രതി പിടിയില്‍

നാദാപുരം: നാദാപുരം കോടതിയില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന വ്യാജ സ്വര്‍ണഉരുപ്പടികള്‍ മോഷ്ടിച്ച് ബാങ്കില്‍ പണയപ്പെടുത്തി പണം തട്ടിയ പ്രതി പിടിയില്‍. ചൊക്ലിയില്‍ താമസിക്കുന്ന കുണ്ടുതോട് വട്ടിപ്പാറ സ്വദേശി നാലൊന്ന് കാട്ടില്‍ സനീഷ് ജോര്‍ജ്ജാണ് (44) പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ 17നാണ് നാദാപുരം കല്ലാച്ചി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ സ്‌ട്രോങ് റൂമില്‍ മോഷണം നടന്നത്. നാദാപുരം, വളയം

വടകര പുത്തൂരിൽ ഹൈമാസ്റ്റ് ലൈറ്റിന്റെ മോട്ടോർ മോഷ്ടിച്ചതായി പരാതി; പോലിസ് കേസെടുത്തു

വടകര: പുത്തൂരിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ മോട്ടോർ മോഷണം പോയതായി പരാതി. പുത്തൂർ റേഷൻ കടയ്ക്ക് സമീപത്തെ ഹൈമാസ് ലൈറ്റിന്റെ മോട്ടോറാണ് മോഷണം പോയത്. രണ്ടാഴ്ചയായി ഹൈമാസ് ലൈറ്റ് കത്താതായിട്ട്. തുടർന്ന് ഇന്ന് തകരാർ പരിശോധിക്കാൻ കെൽട്രോൺ നിന്ന് ജോലിക്കാരെത്തിയപ്പോഴാണ് മോട്ടോർ മോഷണം പോയതായി അറിയുന്നത്. മോട്ടോറിന് ഏകദേശം പതിനഞ്ചായിം രൂപ വിലവരുമെന്ന് കൗൺസിലർ ശ്രീജിന വടകര

നാദാപുരത്തെ സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് മോഷണം; തലശ്ശേരി സ്വദേശി അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

നാദാപുരം: ബസ് സ്റ്റാന്റിന് പിന്‍വശത്തെ സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റില്‍. തലശ്ശേരി സ്വദേശി നന്ദകിഷോര്‍, വെള്ളൂര്‍ സ്വദേശി പുത്തലത്ത് വീട്ടില്‍ വിഘ്‌നേശ്വരന്‍ എന്നിവരെയാണ്‌ നാദാപുരം എസ്ഐ എം നൗഷാദ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 21നാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടന്നത്. ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന അമ്പതിനായിരം രൂപയും ഒന്നര ലക്ഷം രൂപയുടെ സാധനസാമഗ്രികളുമാണ്

കണ്ണൂക്കര കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി ബാങ്കിൽ കവർച്ചാശ്രമം; ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് കള്ളൻ, വില്ലനായി ബാങ്കിലെ അലാറാം

കണ്ണൂക്കര: കണ്ണൂക്കര ഒഞ്ചിയം റോഡിലെ ഒഞ്ചിയം കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി ബാങ്കിൽ മോഷണശ്രമം. ഷട്ടറിന്റെ പൂട്ട് തകർത്ത് ബാങ്കിനുള്ളിലേക്ക് കള്ളൻ കയറിയ ഉടൻ ബാങ്കിലെ സുരക്ഷാ അലാറാം അടിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഈ സമയം ചോമ്പാല പോലിസ് കണ്ണൂക്കരയിൽ നൈറ്റ് പട്രോളിംഗിലുണ്ടായിരുന്നു. അലാറം ശബ്ദം കേട്ട് പോലീസ് ഉദ്യോ​ഗസ്ഥർ

error: Content is protected !!