Tag: Theft
കോഴിക്കോട് കാർ തകർത്ത് 40 ലക്ഷം കവര്‍ന്നതായി പരാതി; പണച്ചാക്കുമായി കടന്നുകളഞ്ഞത് രണ്ടംഗ സംഘം
കോഴിക്കോട്: പൂവാട്ടുപറമ്പില്‍ നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്ത് പണം കവര്‍ന്നതായി പരാതി. ആനക്കുഴിക്കര സ്വദേശി റഈസിന്‍റെ 40 ലക്ഷം രൂപയാണ് നഷ്ടമായത്. പണം കാർഡ്ബോർഡ് കവറിലാക്കി ചാക്കില്‍ കെട്ടിയാണു കാറില്‍ സൂക്ഷിച്ചിരുന്നത്. റഈസിന്‍റെ ഭാര്യാപിതാവ് നല്‍കിയ പണവും മറ്റൊരിടത്തുനിന്നു ലഭിച്ച പണവും ഒന്നിച്ചു സൂക്ഷിരുന്നതാണെന്നാണ് റഈസ് പൊലീസിന് നല്‍കിയ മൊഴി. പണത്തിന്‍റെ ഉറവിടം സംബന്ധിച്ചും ഇത്രയും
പേരാമ്പ്ര ചേനോളി കണ്ണമ്പത്ത് പാറ ശ്രീ കരിയാത്തന്‍ ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
പേരാമ്പ്ര: ചേനോളി കണ്ണമ്പത്ത് പാറ ശ്രീ കരിയാത്തന്‍ ക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ക്ഷേത്ര ജീവനക്കാരനായ ഒ.എം.രാജീവന്‍ തിങ്കളാഴ്ച സന്ധ്യയ്ക്ക് വിളക്ക് തെളിയിക്കാന്‍ എത്തിയപ്പോഴാണ് ഭണ്ഡാരം തകര്‍ന്നു കിടക്കുന്നതായി കണ്ടത്. ക്ഷേത്രത്തിലെ തിറ മഹോത്സവം ഏഴാം തിയ്യതിയാണ് സമാപിച്ചത്. ഇതോടനുബന്ധിച്ച് ഏകദേശം ഒന്നേകാല്‍ ലക്ഷം രൂപയോളം ഭണ്ഡാര വരവുണ്ടായിരിക്കുമെന്നാണ് അനുമാനം. ക്ഷേത്രത്തിന്റെ മുന്നില്‍ തറയില്‍
മുക്കത്ത് വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ചു; മൂന്നുദിവസത്തിനുള്ളില്‍ സ്വര്‍ണ്ണം തിരികെ കൊണ്ടിട്ട് മോഷ്ടാവ്
മുക്കം: മുക്കത്ത് വീട്ടില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണ്ണം തിരികെ വീട്ടില്‍ ഉപേക്ഷിച്ച് മോഷ്ടാവ്. മുക്കം കുമാരനല്ലൂരില്‍ ചക്കിങ്ങള്‍ വീട്ടില്‍ സെറീനയുടെ വീട്ടിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ച മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണമാണ് വീടിന് പുറത്ത് മുഷിഞ്ഞ തുണി സൂക്ഷിച്ച ബക്കറ്റില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാണ് വീട്ടില്‍ മോഷണം നടന്നത്. ഒരു സല്‍ക്കാരത്തിനായി
കോഴിക്കോട് പോലിസ് കസ്റ്റഡിയിൽ നിന്ന് പ്രതി രക്ഷപ്പെട്ടു; മണിക്കൂറുകൾക്കകം പിടിയിലായി
കോഴിക്കോട്: പോലിസ് സ്റ്റേഷനിലെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി. സിറ്റി ക്രൈം സ്ക്വാഡും വെള്ളയിൽ പൊലീസും പിടികൂടി. നിരവധി മോഷണക്കേസുകളിൽ പ്രതിയായ നാലുകുടിപറമ്പ് സ്വദേശി മുഹമ്മദ് അഫ്രീദാണ് പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടരമണിയോടെ വെള്ളയിൽ പൊലീസ് സ്റ്റേഷനിലെ ബാത്ത്റൂമിൽ കയറി ചുമരിന് മുകളിലൂടെ ചാടിക്കടന്ന് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട് ബീച്ചിലെത്തുന്നവരുടെ സ്കൂട്ടറിന്റെ
വടകര പഴയസ്റ്റാൻഡ് പരിസരത്തെ കടകൾ കുത്തിതുറന്ന് പണം കവർന്ന കേസ്; ഇരിങ്ങൽ സ്വദേശി അറസ്റ്റിൽ
വടകര: പഴയ സ്റ്റാൻഡിന് സമീപത്തെ ന്യൂ ഇന്ത്യാ ഹോട്ടലിന് മുൻവശത്തെ വനിതാ റോഡിലെ പത്തിലധികം കടകളിൽ പരക്കെ മോഷണം നടന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഇരിങ്ങൽ കോട്ടക്കൽ കദീജ മൻസിൽ ഫിറോസ് എന്ന തത്തമ്മ ഫിറോസ് (42)ആണ് അറസ്റ്റിലായത്. മോഷണം നടന്ന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. തലശ്ശേരിയിൽ മറ്റൊരു കവർച്ചാ കേസിൽ അറസ്റ്റിലായ
കുറുവ സംഘത്തിന് പിന്നാലെ ഭീതിപരത്തി കേരളത്തിൽ ഇറാനി ഗ്യാങും; രണ്ട് പേർ റിമാൻഡിൽ, പിടിയിലായത് സ്വർണക്കടയിലെ മോഷണത്തിനിടെ
ഇടുക്കി: കുറുവ സംഘത്തിന് പിന്നാലെ സംസ്ഥാനത്ത് ഭീതി പരത്തി ഇറാനി ഗ്യാങ് മോഷ്ടാക്കളും. തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങിൽ ഉൾപ്പെട്ട രണ്ടു പേർ പിടിയിലായി. തമിഴ്‌നാട് പേരയൂർ സ്വദേശികളായ ഹൈദർ, മുബാറക് എന്നിവരാണ് പിടിയിലായത്. ഇടുക്കി നെടുങ്കണ്ടത്ത് സ്വർണക്കടയിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് പ്രതികൾ പിടിയിലായത്. പടിഞ്ഞാറെ കവലയിലുള്ള സ്റ്റാർ ജുവെൽസിലാണ് മോഷണശ്രമം
വയോധികയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവം; കൂത്തുപറമ്പ്, കക്കോടി സ്വദേശികളായ യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: വയോധികയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പ്രതികള്‍ എലത്തൂര്‍ പോലീസിന്റെ പിടിയില്‍. കൂത്തുപറമ്പ് മലബാര്‍ സ്വദേശി സഫ്‌നസ് (28), കക്കോടി പുറ്റ് മണ്ണില്‍ സ്വദേശി റഫീഖ് മന്‍സിലില്‍ റഫീഖ് ( 22) എന്നിവരാണ് പിടിയിലായത്. ഡിസംബര്‍ 13നാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ പുതിയങ്ങാടി മാക്കഞ്ചേരിപ്പറമ്പ് വീട്ടില്‍ ഭാരതി എന്ന വയോധികയുടെ വീടിന്റെ
പയ്യോളി തച്ചന്‍കുന്നില്‍ വന്‍മോഷണം; നിര്‍മ്മാണത്തിലിരിക്കുന്ന രണ്ട് വീടുകളുടെ വയറിങ് കേബിളുകള്‍ പൂര്‍ണമായി മോഷണം പോയി
പയ്യോളി: തച്ചന്‍കുന്നില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളുടെ വയറിങ് കേബിളുകള്‍ മോഷണം പോയി. മഠത്തില്‍ ബിനീഷ്, പെട്രോള്‍ പമ്പിന് സമീപത്തുള്ള സുഹറ എന്നിവരുടെ വീടുകളില്‍ നിന്നാണ് വയറിങ് കേബിളുകള്‍ കവര്‍ന്നത്. ഇന്നലെയാണ് മോഷണം വീട്ടുടമയുടെ ശ്രദ്ധയില്‍പ്പെട്ടത്. പണി പൂര്‍ത്തിയാകാത്ത വീടുകളായതിനാല്‍ വീട്ടുകളില്‍ ആളില്ലാത്തതിനാല്‍ എപ്പോഴാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. വയറിങ് കേബിളുകള്‍ മുറിച്ചുമാറ്റി കൊണ്ടുപോകുകയായിരുന്നു. പയ്യോളി പൊലീസില്‍ പരാതി
മാഹി കോപ്പാലത്ത് വീട്ടിനുള്ളിൽ നിന്ന് ടിവി കാണുകയായിരുന്ന വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
മാഹി: വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ സ്വദേശി രൺ ദീപ് സർക്കാറാണ് അറസ്റ്റിലായത്. കോപ്പാലത്തെ ദേവീകൃപയിൽ ജാനുവിന്റെ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. വീട്ടിലെ സ്വീകരണ മുറിയിലിരുന്ന് ടി.വി. കാണുകയായിരുന്നു ജാനു. മോഷ്ടാവ് കഴുത്തിൽ പിടിച്ച ഉടനെ ഇവർ ബഹളം വെച്ചു. ഇതോടെ വീട്ടിലുള്ളവരും സമീപത്തുള്ളവരും
ഒരു കോടി രൂപയും 300 പവനും കവർച്ച ചെയ്ത കേസ്; കണ്ടെത്തിയത് പരാതിയിൽ പറഞ്ഞതിനേക്കാൾ കൂടുതൽ പണം, പ്രതി ലോക്കർ തകർത്തത് വെൽഡിങ് തൊഴിലിലെ പരിചയംവച്ച്
കണ്ണൂർ: വളപട്ടണത്തെ അരി വ്യാപാരിയുടെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും 300 പവനും മോഷ്ടിച്ച കേസിലെ പ്രതി ലിജീഷിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത് ഒന്നേകാൽ കോടിയോളം രൂപയും 267 പവൻ സ്വർണവും. ഇന്നലെ രാത്രിയോടെയാണ് ലിജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണം നടന്ന സാഹചര്യവും രീതിയും പരിശോധിച്ചപ്പോൾ വീടിനെപ്പറ്റി നേരത്തെ കൃത്യമായി ധാരണയുള്ള ആളാണെന്ന്