Tag: thamarassery bishop

Total 1 Posts

പെരുവണ്ണാമൂഴിയില്‍ വന്യമൃഗശല്യം: കര്‍ഷകരെ നേരില്‍ക്കണ്ട് ബിഷപ്പ്‌

പെരുവണ്ണാമൂഴി: ജനവാസ മേഖലയിലിറങ്ങി കാട്ടാന ഭീതിവിതച്ച പെരുവണ്ണാമൂഴി വട്ടക്കയത്ത് കര്‍ഷകര്‍ക്കുണ്ടായ പ്രയാസങ്ങള്‍ നേരിട്ടറിയാന്‍ താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്‍ സ്ഥലം സന്ദര്‍ശിച്ചു. മഠത്തിനകത്ത് ജോണ്‍സന്റെ വീട്ടിലെത്തിയ അദ്ദേഹം കാട്ടാനകള്‍ വീട്ടുപറമ്പിലെത്തിയ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. മറ്റു കര്‍ഷകരും കാര്യങ്ങള്‍ വിവരിച്ചു. വന്യമൃഗശല്യത്തില്‍നിന്ന് കര്‍ഷകരെ സംരക്ഷിക്കാന്‍ വനംവകുപ്പ് അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു.

error: Content is protected !!