Tag: Teachers day

Total 2 Posts

വിരമിച്ചിട്ടും സാമൂഹിക സാംസ്‌കാരിക ഇടങ്ങളില്‍ സജീവമാണ് അരിക്കുളത്തെ ഈ അധ്യാപക ദമ്പതികള്‍; തറമ്മലങ്ങാടി കെ.വി.ബാലന്‍ മാസ്റ്റര്‍ക്കും ഇ.ചന്ദ്രിക ടീച്ചര്‍ക്കും കോണ്‍ഗ്രസിന്റെ സ്‌നേഹാദരവ്

അരിക്കുളം: ദേശീയ അധ്യാപക ദിനത്തില്‍ മാതൃകാ അധ്യാപക ദമ്പതികളായ അരിക്കുളം തറമ്മലങ്ങാടി കല്ലുവളപ്പില്‍ കെ.വി.ബാലന്‍ മാസ്റ്റര്‍, ഇ.ചന്ദ്രിക ടീച്ചര്‍ എന്നിവരെ കോണ്‍ഗ്രസ് ആദരിച്ചു. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചിട്ടും നാടിന്റെ സാമൂഹിക സാംസ്‌കാരിക ഇടങ്ങളില്‍ സജീവമാണ് ഇരുവരും. ബാലന്‍ മാസ്റ്റര്‍ കാരയാട് എ.എല്‍.പി സ്‌കൂളില്‍ നിന്നും ചന്ദ്രിക ടീച്ചര്‍ കാവില്‍ എ.യു.പി സ്‌കൂളില്‍ നിന്നുമാണ് വിരമിച്ചത്.

പന്തിരിക്കരയിലെ മദ്രസ അധ്യാപകരെ ആദരിച്ച് ആവടുക്ക ഹയാത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി

പന്തിരിക്കര: അധ്യാപക ദിനത്തില്‍ പന്തിരിക്കരയിലെ മദ്രസ അധ്യാപകരെ ആദരിച്ചു. മുനവ്വിറുല്‍ ഇസ്ലാം മദ്രസയില്‍ ദീര്‍ഘകാലം സേവനമനുഷ്ടിച്ച വാഴയില്‍ അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍, ചാലുപറമ്പില്‍ ഫരീദ് മുസ്ലിയാര്‍ എന്നിവരെയാണ് ആദരിച്ചത്. കുരുവത്ത്കണ്ടി നാസറിന്റെ നേതൃത്വത്തില്‍ ചുമതലയേറ്റ ആവടുക്ക ഹയാത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ പ്രഥമ പരിപാടിയായാണ് അധ്യാപകരെ ആദരിച്ചത്. മദ്രസ അധ്യാപകരെ കെ.കെ മമ്മുഹാജി, കെ.എം പോക്കര്‍ എന്നിവര്‍

error: Content is protected !!