Tag: swimming certificate

Total 2 Posts

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; തുറയൂര്‍ എളവന കുളത്തില്‍ നടത്താനിരുന്ന നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടി മാറ്റിവച്ചു

തുറയൂര്‍: ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായി എളവന കുളത്തില്‍ നടത്താനിരുന്ന നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടി മാറ്റിവച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ മൂന്നിന് നടത്താനിരുന്ന പരിപാടിയാണ് മാറ്റിവച്ചത്. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുന്നില്ലെന്നും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.

നീന്തല്‍ സര്‍ട്ടിഫിക്കറ്റിനായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫിസില്‍ ഹാജരാകേണ്ടതില്ല; നോക്കാം വിശദമായി

കോഴിക്കോട്: പ്ലസ് വണ്‍ പ്രവേശനത്തിനാവശ്യമായ നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി വിദ്യാര്‍ഥികളോ രക്ഷിതാക്കളോ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫിസില്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന നീന്തല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍തന്നെ ശേഖരിച്ച് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫിസില്‍ എത്തിച്ച് ഒപ്പുവെച്ചതിനുശേഷം വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യും.  

error: Content is protected !!