Tag: Swimming

Total 13 Posts

കൂത്താളിയിലെ കുട്ടികള്‍ ഇനി ‘വേറെ ലെവല്‍’; സൗജന്യ നീന്തല്‍ പരിശീലനവുമായി മഹാത്മാ ഗ്രാമോദയ ചാരിറ്റബിൾ ട്രസ്റ്റ്

കൂത്താളി: കുളങ്ങളിലും മറ്റും നീന്തി കുളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ജാഗ്രത ക്ലാസുകള്‍ നല്‍കുന്നതിനേക്കാള്‍ നല്ലത് കുട്ടികള്‍ക്ക് നീന്തല്‍ തന്നെ പഠിപ്പിച്ചു കൊടുത്താലോ എന്ന ചോദ്യത്തില്‍ നിന്നാണ് കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിൾ ട്രസ്റ്റ് കുട്ടികള്‍ക്കായി സൗജന്യ നീന്തല്‍ പരിശീലനം ആരംഭിച്ചത്. പിന്നാലെ നാട്ടുകാരും ഉത്സാഹത്തോടെ ട്രസ്റ്റിനൊപ്പം കൂടിയതോടെ പരിപാടി ഉഷാറായി. പദ്ധതിയെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ നീന്തല്‍

ഉല്ലാസത്തോടൊപ്പം പ്രകൃതിപഠനവും; ആവളയില്‍ ‘നീര്‍ത്തടം കാണാം, നീന്തിത്തുടിക്കാം’ പരിപാടി സംഘടിപ്പിച്ചു

ചെറുവണ്ണൂര്‍: അവധിക്കാലം ആസ്വദിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി ഗ്രന്ഥാലയം ബാലവേദി. വേനലവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്ക് മതിവരുവോളം നീന്തിത്തുടിക്കാന്‍ അവസരമൊരുക്കിയിരിക്കുകയാണ് മഠത്തില്‍മുക്കിലെ ആവള ടി. ഗ്രന്ഥാലയം ബാലവേദി. പ്രദേശത്തെ കാരയില്‍നട ഭാഗത്താണ് കുട്ടികള്‍ക്ക് നീന്താന്‍ അവസരമൊരുക്കിയത്. ജില്ലയുടെ നെല്ലറയെന്നറിയപ്പെടുന്ന ആവളപ്പാണ്ടിയെ അടുത്തറിയാനും കുട്ടികള്‍ക്ക് അവസരമൊരുക്കിയിരുന്നു. വേനലവധിക്കാലം ഉല്ലാസത്തോടൊപ്പം പ്രകൃതിപഠനത്തിനും ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ‘നീര്‍ത്തടം കാണാം നീന്തിത്തുടിക്കാം’ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍

നീന്താന്‍ പഠിക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനവുമായി നൊച്ചാട് പഞ്ചായത്ത്

പേരാമ്പ്ര: വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനമൊരുക്കി നൊച്ചാട് ഗ്രാമപഞ്ചായത്ത്. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലായി പഞ്ചായത്തിലെ തിരഞ്ഞെടുത്ത രണ്ട് കേന്ദ്രങ്ങളിലാണ് പരിശീലനം നല്‍കുക. ഒന്നാം വാര്‍ഡിലുള്ള കല്‍പ്പത്തൂരിലെ നീലയത്ത് കുളം, പന്ത്രണ്ടാം വാര്‍ഡിലെ കൈതക്കലിലുള്ള പുളിക്കൂല്‍ കുളം എന്നിവടങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്. 9,10 ക്ലാസ്സുകളില്‍ പഠിക്കുന്ന

‘ഒച്ചകേട്ട് ഓടിയെത്തിയപ്പോൾ കാണുന്നത് വിദ്യാർത്ഥികൾ വെള്ളത്തിൽ മുങ്ങിത്താഴ്ന്നത്, കുളത്തിലേക്കെടുത്ത് ചാടി അവരെ രക്ഷിച്ചു’; പേരാമ്പ്ര കെെതക്കൽ സ്വദേശികളുടെ ഇടപെടലിൽ രണ്ടുപേർ തിരികെ ജീവിതത്തിലേക്ക്

പേരാമ്പ്ര: കുളത്തിൽ മുങ്ങിത്താഴ്ന്ന വിദ്യാർത്ഥികളെ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി യുവാക്കൾ. വിപിന്‍ ശശികല, വിശ്വാസ് ശശികല, വിഷ്ണു പുളിക്കൂല്‍ എന്നിവരാണ് വെള്ളത്തിൽ മുങ്ങിപ്പോയ വിദ്യാർത്ഥികളെ രക്ഷിച്ച് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. ഇന്നലെ രാവിലെ നൊച്ചാട് പഞ്ചായത്ത് കുളത്തിലാണ് അപകടം നടന്നത്. നീന്തൽ പഠിക്കാനായി എത്തിയതായിരുന്നു ചേനോളി കളോളിപൊയിലില്‍ സ്വദേശികളായ മൂന്ന് പേർ. രണ്ട് പേർ വെള്ളത്തിലിറങ്ങി.

അപകടങ്ങളെ നീന്തിതോല്‍പ്പിക്കാന്‍ അവര്‍ ഒരുപടി മുന്നേ ഒരുങ്ങി; പള്ളിയത്ത് ആക്കികുളത്ത് നീന്തിത്തുടിച്ച് വിദ്യാര്‍ത്ഥികള്‍; വേളം എം.ബി.എ. സ്‌പോര്‍ട്‌സ് അക്കാദമിയുടെ നീന്തല്‍ പരിശീലനം ആരംഭിച്ചു

കുറ്റ്യാടി: മഴക്കാലം ആരംഭിച്ചതോടെ ഒഴുക്കില്‍പെട്ടുണ്ടാവുന്ന അപകട വാര്‍ത്തകള്‍ വര്‍ദ്ധിച്ചിരിക്കുകയാണ് ഈ പശ്ചാത്തലത്തിലാണ് വേളം എം.ബി.എ. സ്‌പോര്‍ട്‌സ് അക്കാദമി വിദ്യാര്‍ഥികള്‍ക്കായി നീന്തല്‍പരിശീലനം സംഘടിപ്പിക്കുന്നത്. അപകട സാഹചര്യങ്ങളില്‍ നീന്തിരക്ഷപ്പെടാല്‍ കുട്ടികളെ പ്രപ്തരാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. പള്ളിയത്ത് ആക്കികുളത്തില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ പ്രദേശത്തെ വിവിധ സ്‌കൂളുകളിലെ നാലാം ക്ലാസ് മുതല്‍ പ്ലസ്റ്റുവരെയുള്ള വിദ്യാര്‍ത്ഥികളാണ് നീന്തിതുടിച്ച് ഉല്ലസിക്കുന്നത്. ഇരുപത് ദിവസം

വെള്ളത്തിലിറങ്ങല്ലേ, അപകടം പതിയിരിക്കുന്നു; കോഴിക്കോട് ജില്ലയില്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നത് നിരോധിച്ചു; ലംഘിച്ചാല്‍ കര്‍ശന നടപടി

കോഴിക്കോട്: കൂട്ടുകാര്‍ക്കൊപ്പം വെള്ളത്തില്‍ ചാടുന്നതിനും നീന്തിക്കുളിക്കുന്നതിനുമെല്ലാം ഇനി കുറച്ചുകാലത്തേക്ക് അവധി നല്‍കാം. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗരി ടി.എല്‍ റെഡ്ഡി ജില്ലയിലെ ജലാശയങ്ങളില്‍ ആളുകള്‍ ഇറങ്ങുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. കക്കയം, പെരുവണ്ണാമൂഴി അണക്കെട്ടുകള്‍ തുറന്നതിനാലും ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും എല്ലാ ജലാശയങ്ങളിലും നദികളിലും ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. ഇത്

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; തുറയൂര്‍ എളവന കുളത്തില്‍ നടത്താനിരുന്ന നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടി മാറ്റിവച്ചു

തുറയൂര്‍: ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായി എളവന കുളത്തില്‍ നടത്താനിരുന്ന നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടി മാറ്റിവച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ മൂന്നിന് നടത്താനിരുന്ന പരിപാടിയാണ് മാറ്റിവച്ചത്. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുന്നില്ലെന്നും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്: പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം തുറയൂരില്‍; വിശദാംശങ്ങള്‍ അറിയാം

തുറയൂര്‍: ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായി നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോഴിക്കോട് പോകാതെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അവസരം. ജൂലൈ മൂന്ന് ഞായറാഴ്ച തുറയൂരിലെ എളവന കുളത്തില്‍ വച്ച് നീന്തല്‍ അറിയാവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. സര്‍ട്ടിഫിക്കറ്റിനായി രണ്ട് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, 50 രൂപ ഫീസ് എന്നിവ കൊണ്ടുവരണം. ജില്ലാ

ഓമശ്ശേരിയില്‍ കടവില്‍ കുളിക്കാറിനങ്ങിയ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പെട്ടു; ഒരു മരണം

കോഴിക്കോട്: ഓമശ്ശേരി മലയമ്മ മാതോളത്ത്കടവില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളില്‍ ഒരാള്‍ മരിച്ചു. വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന്‍ മുഹമ്മദ് ദില്‍ഷോക്ക്(9) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മലയമ്മ വെണ്ണക്കോട് പെരിങ്ങാപുരത്ത് മുഹമ്മദിന്റെ മകന്‍ അമീന്‍(8)നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ടാണ് കുളിക്കാനിറങ്ങിയ കുട്ടികളിൽ രണ്ടു പേർ ഒഴിക്കിൽപ്പെട്ടത്. മറ്റു കുട്ടികൾ അറിയിച്ചതിനെ

ഓമശ്ശേരിയില്‍ കടവില്‍ കുളിക്കാറിനങ്ങിയ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പെട്ടു; ഒരു മരണം

കോഴിക്കോട്: ഓമശ്ശേരി മലയമ്മ മാതോളത്ത്കടവില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളില്‍ ഒരാള്‍ മരിച്ചു. വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന്‍ മുഹമ്മദ് ദില്‍ഷോക്ക്(9) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മലയമ്മ വെണ്ണക്കോട് പെരിങ്ങാപുരത്ത് മുഹമ്മദിന്റെ മകന്‍ അമീന്‍(8)നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ടാണ് കുളിക്കാനിറങ്ങിയ കുട്ടികളിൽ രണ്ടു പേർ ഒഴിക്കിൽപ്പെട്ടത്. മറ്റു കുട്ടികൾ അറിയിച്ചതിനെ

error: Content is protected !!