Tag: #Support dam
പേരാമ്പ്ര മേഖലയില്‍ മുടങ്ങിയ കുടിവെള്ള വിതരണം പുനരാരംഭിച്ചു; വെള്ളമെത്തിക്കുന്നത് ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍നിന്ന്
പേരാമ്പ്ര: പേരാമ്പ്ര മേഖലയിലെ നാല് പഞ്ചായത്തുകളില്‍ മുടങ്ങിയ കുടിവെള്ള വിതരണം പുനരാരംഭിച്ചു. പേരാമ്പ്ര, ചക്കിട്ടപാറ, കൂത്താളി, ചങ്ങരോത്ത് പഞ്ചായത്തുകളിലാണ് കുടിവെള്ള വിതരണത്തിന് താത്ക്കാലിക പരിഹാരമായത്. ജപ്പാന്‍ കുടിവെള്ളപദ്ധതിയുടെ പൈപ്പില്‍നിന്ന് താത്കാലികമായി വെള്ളമെത്തിച്ചാണ് പ്രശ്‌നത്തിന് പരിഹാരംകണ്ടത്. ബദല്‍ സംവിധാനമായി ജപ്പാന്‍ പദ്ധതി പൈപ്പില്‍ നിന്നു പ്രാദേശിക കുടിവെള്ള വിതരണ സംഭരണിയിലേക്ക് ജലം തിരിച്ചു വിടാനുള്ള പണി കഴിഞ്ഞ
ജലവിതരണം മുടങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും ബദല്‍സംവിധാനമൊരുക്കിയില്ല, സപ്പോര്‍ട്ട് ഡാം നിര്‍മ്മാണം തടഞ്ഞ് ചക്കിട്ടപാറ പഞ്ചായത്ത്
പേരാമ്പ്ര: പേരാമ്പ്ര മേഖലയിലെ ജലവിരണം മുടങ്ങിയത് പുനസ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിലിന്റെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍ സപ്പോര്‍ട്ട് ഡാം നിര്‍മ്മാണം തടഞ്ഞു. പെരുവണ്ണാമൂഴി അണക്കെട്ടില്‍ സപ്പോര്‍ട്ട് ഡാം നിര്‍മിക്കുന്നതിന്റെ ഭാഗമായി ചക്കിട്ടപാറ, കൂത്താളി, പേരാമ്പ്ര, ചങ്ങരോത്ത് പഞ്ചായത്തുകളില്‍ തടസ്സപ്പെട്ട ജലഅതോറിറ്റിയുടെ കുടിവെള്ളവിതരണം പുനരാരംഭിക്കാന്‍ പത്തുദിവസത്തിനിപ്പുറവും ബദല്‍സംവിധാനമായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്.
സപ്പോര്‍ട്ട് ഡാം നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു; കുറ്റ്യാടി ജലസേചനപദ്ധതി ജലവിതരണം കനാല്‍പ്രവൃത്തിക്കു ശേഷം
പേരാമ്പ്ര: പെരുവണ്ണാമൂഴി ഡാമിന്റെ ബലക്കുറവ് പരിഹരിക്കാനുള്ള സപ്പോര്‍ട്ട് ഡാം നിര്‍മ്മാണത്തിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. സപ്പോര്‍ട്ട് ഡാം നിര്‍മിക്കുന്നതിന്റെ ഭാഗമായി ജലസേചനത്തിനുള്ള കനാല്‍ തുടങ്ങുന്ന ഭാഗത്തും പ്രവൃത്തി തുടങ്ങി. അതിനാല്‍ കുറ്റ്യാടി ജലസേചനപദ്ധതി ജലവിതരണം കനാല്‍പ്രവൃത്തിക്കു ശേഷമാണ് നടക്കുക. ഡാമില്‍നിന്നും കനാല്‍ തുടങ്ങുന്ന ഭാഗത്തുകൂടിയാണ് സപ്പോര്‍ട്ട് ഡാം കടന്നുപോകുക. അതിനാല്‍ ഈ ഭാഗത്ത് കനാല്‍ പൊളിച്ച് മണ്ണെടുത്തുമാറ്റി