Tag: Suicide
‘സഹോദരാ മരിക്കുവാന്‍ പോകുന്നത് നീയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍..’; വേദനയായി അഷ്ഫറ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കോഴിക്കോട്: ഒട്ടനവധി പ്രവാസികളാണ് ഗള്‍ഫില്‍ കോവിഡ് ബാധിച്ചും അല്ലാതെയും മരിക്കുന്നത്. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും കുറവല്ല. ആത്മഹത്യക്ക് മുന്നില്‍ പണക്കാരനെന്നും പാവപ്പെട്ടവനെന്നുമില്ല. മനസ്സ് തളരുമ്പോള്‍, ഒരാള്‍ തുണയില്ലെന്ന് കാണുമ്പോള്‍ ആത്മഹത്യയിലേക്ക് എത്തിപ്പെടുകയാണ് പലരും. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലെന്ന് ഓര്‍മപ്പെടുത്തികൊണ്ടാണ് അഷ്ഫറ് താമരശ്ശേരിയുടെ പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം ‘ഇന്ന് വ്യാഴാഴ്ചയായതുകൊണ്ട് വല്ലാത്ത തിരക്കായിരുന്നു. ഒന്ന് ട്രാഫിക്..
തമാശയ്ക്കായി തുടങ്ങിയ ചാറ്റിങ്ങ്, ഒടുവില്‍ കാര്യം കൈവിട്ടപ്പോള്‍ പൊലിഞ്ഞത് 3 ജീവന്‍; രേഷ്മയുടെ ഫെയ്‌സ്ബുക്ക് ‘കാമുകന്‍’ ബന്ധുക്കളായ യുവതികള്‍ തന്നെ
കൊല്ലം: ഒടുവില്‍ ദുരൂഹതകള്‍ക്ക് വിരാമമിട്ട് കല്ലുവാതക്കലിലെ രേഷ്മയുടെ ‘കാമുകനെ’ പോലീസ് കണ്ടെത്തി. ഫെയ്‌സ്ബുക്ക് കാമുകനായ അനന്ദു എന്ന വ്യാജ ഐ.ഡിയില്‍ നിന്ന് രേഷ്മയോട് ചാറ്റ് ചെയ്തിരുന്നത് ജീവനൊടുക്കിയ ആര്യയും ഗ്രീഷ്മയുമായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഗ്രീഷ്മയുടെ സുഹൃത്തായ യുവാവിനെ ചോദ്യം ചെയ്തതോടെയാണ് ‘കാമുകന്റെ’ കാര്യത്തില്‍ സ്ഥിരീകരണമായത്. രേഷ്മയെ ഇത്തരത്തില്‍ ചാറ്റ് ചെയ്ത് കബളിപ്പിക്കുന്നതായി ഗ്രീഷ്മ
കൂത്തുപറമ്പിൽ ആറാം ക്ലാസ്സുകാരൻ തൂങ്ങിമരിച്ചനിലയിൽ
കൂത്തുപറമ്പ് : കൈതേരി പന്ത്രണ്ടാം മൈലിൽ ആറാം ക്ലാസുകാരനെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാക്കുറ്റി ഹൗസിൽ രാജശ്രീയുടെയും പരേതനായ രൂപേഷിൻ്റെയും മകൻ അജയ് കൃഷ്ണ(11) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭര്‍ത്താവുമായി വഴക്കിന് പിന്നാലെ കോട്ടയം കടുത്തുരുത്തിയില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍
കോട്ടയം: കോട്ടയം കടുത്തുരുത്തി കീഴൂരില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാവടിയില്‍ പ്രസാദിന്റെ ഭാര്യ ദീപ ദിവാകരനാണ് മരിച്ചത്. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ പ്രസാദ് ദീപയുമായി വഴക്കുണ്ടാക്കി. ഇതിന് പിന്നാലെയാണ് വീട്ടിലെ മറ്റൊരു മുറിയില്‍ ദീപയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വൈക്കത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് ദീപ. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഒളവണ്ണയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍; കാരണം വ്യക്തമല്ല
കോഴിക്കോട്: രണ്ട് മക്കളുടെ അമ്മയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒളവണ്ണ ചോറോട്ട് കുന്നിലെ അഞ്ജുല(28)യാണ് ആത്മഹത്യ ചെയ്തത്. വീട്ടിലെ മുറിയിലാണ് അഞ്ജുലയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് സംഭവം. കാരണം വ്യക്തമല്ല. നാലും രണ്ടും വയസുള്ള രണ്ട് കുട്ടികളുടെ അമ്മയായിരുന്നു അഞ്ജുല. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന്
ഇടുക്കിയിൽ യുവതി തൂങ്ങി മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ
ഇടുക്കി: ഇടുക്കിയിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വിവാഹം കഴിഞ്ഞ് ഒരു വര്ഷം തികയും മുൻപാണ് മരണം. ഭർതൃവീട്ടിൽ യുവതി ഗാർഹിക പീഡനം നേരിട്ടുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. കട്ടപ്പന മാട്ടുക്കട സ്വദേശി അമലാണ് അറസ്റ്റിലായത്. അമലിന്റെ ഭാര്യ ധന്യ കഴിഞ്ഞ മാർച്ചിലാണ് വീട്ടിലെ ജനലിൽ തൂങ്ങി മരിച്ചത്. പീരുമേട് ഡി.വൈ.എസ്.പിയാണ്
അസമില്‍ ആത്മഹത്യചെയ്ത അഭിജിത്തിന്റെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണം; കോണ്‍ഗ്രസ്
മേപ്പയൂര്‍: അസമിലെ നാഗോണില്‍ ബസില്‍ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയ നരക്കോട് മീത്തില്‍ കുളങ്ങരമീത്തല്‍ അഭിജിത്തിന്റെ കുടുംബത്തെ സര്‍ക്കാര്‍ ദത്തെടുക്കണമെന്ന് നരക്കോട് ബൂത്ത് കോണ്‍ഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു. അഭിജിത്തിന്റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ലോക്ഡൗണിനെ തുടര്‍ന്ന് ഭക്ഷണം പോലും കിട്ടാതെ നിരവധി മോട്ടോര്‍ തൊഴിലാളികള്‍ അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നുണ്ട്.
നാടിന് നൊമ്പരമായി അഭിജിത്തിന്റെ മരണം; വീട്ടില്‍ ഇനി അമ്മയും അച്ഛമ്മയും മാത്രം
മേപ്പയ്യൂര്‍: അസമിലെ നാഗോണില്‍ ബസില്‍ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയ നരക്കോട് മീത്തില്‍ കുളങ്ങരമീത്തല്‍ അഭിജിത്ത് വിടപറഞ്ഞത് അമ്മയെയും അച്ഛമ്മയെയും തനിച്ചാക്കി. അഭിജിത്തിന്റെ മരണത്തോടെ വീട്ടില്‍ അമ്മ ഗീതയും അച്ഛമ്മ പെണ്ണൂട്ടിയും തനിച്ചായി. അവരുടെ ഏക പ്രതീക്ഷയായിരുന്നു അഭിജിത്ത്. വടകര ശ്രീരാം ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിലെ ഡ്രൈവറായ അഭിജിത്ത് നാട്ടിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലായിരുന്നു. ചൊവ്വാഴ്ച പകല്‍ ട്രാവല്‍സ് മാനേജരെ
കടലില്‍ ചാടിയ യുവതി മരിച്ചു
കോഴിക്കോട്: കോതിപ്പാലത്തില്‍ നിന്ന് കടലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. പയ്യാനക്കല്‍ ചക്കുംകടവ് വടക്കയില്‍ ശശിധരന്റെ മകള്‍ സജിതയാണ് (25) മരിച്ചത്. മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ആന്തരിക അവയങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു. മകള്‍ സന (6 വയസ്സ് ), സഹോദരന്‍ സജികുമാര്‍ ,അമ്മ ജയ. കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള