Tag: students
ബസ്സില്‍ കയറുന്ന വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്നുവെന്ന് പരാതി; മേപ്പയ്യൂരില്‍ പോലീസ് പരിശോധനനയില്‍ രണ്ട് ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്
മേപ്പയ്യൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറുന്നുവെന്ന വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ മേപ്പയ്യൂര്‍ പോലീസ് ബസ് സ്റ്റാന്‍ഡില്‍ പരിശോധന നടത്തി. പരിശോധനയില്‍ രണ്ട് ബസ്സ് ഡ്രൈവര്‍മ്മാര്‍ക്കെതിരെ കേസെടുത്തു. ഇന്ന് രാവിലെ 7 മണി മുതല്‍ മേപ്പയ്യൂര്‍ എസ്.ഐ ജയന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റുന്നില്ലെന്നും വിദ്യാര്‍ത്ഥികളോട് മോശമായാണ് പെരുമാറുന്നതെന്നും ചൂണ്ടിക്കാട്ടി മുന്‍പ് നിരവധി പരാതികള്‍
കല, ശാസ്ത്ര, കായിക മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ച് സെന്റ് ജോസഫ് ഹൈസ്‌ക്കൂള്‍ ചെമ്പനോട
പേരാമ്പ്ര: കല, ശാസ്ത്ര, കായിക മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ച് സെന്റ് ജോസഫ് ഹൈസ്‌ക്കൂള്‍ ചെമ്പനോട. കോഴിക്കോട് ജില്ലയ്ക്കു വേണ്ടി സംസ്ഥാന ശാസ്ത്രമേളയില്‍ എക്‌സ്പിരിമെന്റ് റിസേര്‍ച്ചിന് എ ഗ്രേഡ്, സംസ്ഥാന കലാമേളയില്‍ വഞ്ചിപ്പാട്ടിന് എ ഗേഡ് എന്നിവ കരസ്ഥമാക്കിയവരെയും, സംസ്ഥാന ഹാന്‍ഡ് ബോളില്‍ പങ്കെടുത്ത കുട്ടികളെയുമാണ് അനുമോദിക്കുകയും സ്‌നേഹോപഹാരം നല്‍കുകയും ചെയ്തത്. അനുമോദന
സ്കൂൾ പരിസരത്ത് നിന്ന് കളഞ്ഞു കിട്ടിയ സ്വർണം ഉടമയ്ക്ക് തിരികെ നൽകി; മാതൃകയായി നടുവണ്ണൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ
നടുവണ്ണൂർ: സ്കൂൾ പരിസരത്ത് നിന്ന് കളഞ്ഞു കിട്ടിയ സ്വർണം ഉടമയ്ക്ക് തിരികെ നൽകി വിദ്യാർത്ഥികൾ. നടുവണ്ണൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ഹയ ഫാത്തിമ, ലാമിയ, സംവേദ് എന്നിവരാണ് തങ്ങൾക്ക് കളഞ്ഞു കിട്ടിയ സ്വർണം തിരികെ നൽകി മാതൃകയായത്. കുട്ടികൾക്ക് കഴിഞ്ഞ ദിവസം സ്കൂൾ പരിസരത്ത് വച്ച് കളഞ്ഞു കിട്ടിയ സ്വർണ്ണം
പയ്യോളിയിലെ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും വിദ്യാര്‍ഥി ചാടിയ സംഭവം; സഹപാഠികള്‍ പണത്തിനായി ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് പേരാമ്പ്ര ന്യൂസ് ഡോട്ട്കോമിനോട്
പയ്യോളി: തിക്കോടിയന്‍ സ്മാരക ജിവിഎച്ച്എസ് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വിദ്യാര്‍ഥിയെ വീണ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹപാഠികള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ്. ഡിസംബര്‍ നാല് ഞായറാഴ്ച സ്‌കൂള്‍ അവധി ദിവസമാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ നിലയില്‍ കണ്ടെത്തിയത്. സഹപാഠികളില്‍ നിന്നുണ്ടായ മാനസിക പീഡനം മൂലമാണ് ഇത് സംഭവിച്ചതെന്ന് പിതാവ് ആരോപിച്ചു.
കലാലയ ഓര്‍മ്മകളിലേക്ക് ‘ഒരുവട്ടം കൂടി’ മടങ്ങിയെത്തി പഴയ ചങ്ങാതിമാര്‍; മേപ്പയൂർ വിശ്വഭാരതി കോളേജിലെ പൂര്‍വവിദ്യാര്‍ഥികള്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
മേപ്പയൂര്‍: കഴിഞ്ഞ കാലത്തിന്റെ പ്രയപ്പെട്ട ഓര്‍മ്മകള്‍ പുതുക്കാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കലാലയമുറ്റത്ത് ഒത്തുചേര്‍ന്ന് മേപ്പയൂർ വിശ്വഭാരതി കോളേജിലെ പൂര്‍വവിദ്യാര്‍ഥികള്‍. 2003-2005 പ്ലസ് ടു ബാച്ചാണ് തങ്ങള്‍ പഠിച്ചിറങ്ങിയ അതേ ക്ലാസ് മുറിയില്‍ ‘ഒരുവട്ടം കൂടി’ എന്ന പേരില്‍ സ്നേഹസംഗമം സംഘടിപ്പിച്ചത്. പൂര്‍വവിദ്യാര്‍ഥികളും അക്കാലഘട്ടത്തിലെ അധ്യാപകരും ഉള്‍പ്പെടെ അന്‍പതോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. അധ്യാപകരും വിദ്യാർത്ഥികളും പതിനേഴ്
സ്കൂള്‍ വിട്ടെത്തി ചിറയില്‍ കുളിക്കാനിറങ്ങി, വയനാട്ടിൽ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
വയനാട്: വയനാട് മലവയൽ ഗോവിന്ദ ചിറയിൽ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ചീരാൽ സ്വദേശി അശ്വന്ത് കെ കെ, കുപ്പാടി സ്വദേശി അശ്വിൻ കെ എസ് എന്നിവരാണ് മരിച്ചത്. ഒരാൾ രക്ഷപ്പെട്ടു. ബത്തേരി സർവജന സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്.. സ്കൂൾ വിട്ട് അമ്പൂത്തി മലയിലെത്തിയ കുട്ടികൾ ചിറയിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഫയർഫോയ്സും
ആരോഗ്യമായി സ്കൂളിൽ പോവുന്ന പല കുട്ടികളും തിരികെയെത്തുന്നത് പനി പിടിച്ച് ക്ഷീണിതരായി; മുൻപെങ്ങും ഇല്ലാത്ത വിധം സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ വൈറല്‍ അണുബാധകള്‍ അടിക്കടിയുണ്ടാകുന്നതായി റിപ്പോർട്ട്, കരുതൽ വേണമെന്ന് വിദഗ്ധർ
കോഴിക്കോട്: ഒരാഴ്ച നീളുന്ന പനിയും ക്ഷീണവും കഴിഞ്ഞ് വീണ്ടും സ്കൂളിലേക്കെത്തി രണ്ടു ദിവസത്തിനുള്ളിൽ പിന്നെയും പനി ബാധിച്ചെത്തും. അതിന്റെ ക്ഷീണം മാറാൻ പിന്നെയും ആഴ്ചകൾ. മുൻപെങ്ങും ഇല്ലാത്ത വിധം സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ വൈറല്‍ അണുബാധകള്‍ അടിക്കടിയുണ്ടാകുന്നതായി റിപ്പോർട്ടുകൾ. സ്കൂൾ ആരംഭിച്ചതിനു ശേഷം നിരവധി കുട്ടികളും സ്കൂൾ ദിനങ്ങളെക്കാൾ പനി ദിനങ്ങളായാണ് ചിലവഴിച്ചിട്ടുള്ളത്. മാസങ്ങളായി സംസ്ഥാനത്തെ രക്ഷിതാക്കൾ
പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലുള്ള പട്ടികജാതി വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്ക് പഠനമുറിയ്ക്കുവേണ്ടി അപേക്ഷിക്കാം; വിശദാംശങ്ങള്‍ അറിയാം
അപേക്ഷകര്‍ കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ താഴെയുള്ളവരും 800 ചതുരശ്ര അടിവരെ വിസ്തീര്‍ണ്ണമുള്ള വീടുള്ളവരും മറ്റ് ഏജന്‍സികളില്‍ നിന്ന് ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04962931661, 9447048178.
സ്വാതന്ത്ര്യ സമരത്തിന്റെ ഓർമ്മ പുതുക്കി കുട്ടികൾ; കീഴരിയൂർ ബോംബ് സ്മാരകം സന്ദർശിച്ച് നടുവത്തൂർ യു.പി സ്കൂൾ വിദ്യാർത്ഥികൾ
മേപ്പയ്യൂർ: ക്വിറ്റിന്ത്യാ ദിനത്തിൽ സ്വാതന്ത്ര്യ സമരത്തിന്റെ ഓർമ്മ പുതുക്കി വിദ്യാർത്ഥികൾ. നടുവത്തൂർ യു.പി സ്കൂൾ വിദ്യാർത്ഥികളാണ് കീഴരിയൂർ ബോംബ് സ്മാരക സന്ദർശനവും അനുസ്മരണവും നടത്തിയത്. ബോംബ് കേസ് സ്മാരക സ്തൂപത്തിന് മുമ്പിൽ കീഴരിയൂർ ബോംബ് കേസിൽ പങ്കെടുത്തവരെക്കുറിച്ചുള്ള വിവരങ്ങൾ വിനോദ് ആതിര വിശദീകരിച്ചു. സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ നാഗസാക്കിയുടെ ഓർമ്മയ്ക്കായി കുട്ടികൾ നിർമ്മിച്ച സഡോക്കോ
രാവിലെ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് ഇറങ്ങും, ക്ലാസിലേക്ക് പോയില്ല; കോഴിക്കോട്ടെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികള്‍ പോയിരുന്നത് മറ്റൊരു സ്‌കൂളില്‍: കാരണം അറിഞ്ഞപ്പോള്‍ അമ്പരന്ന് രക്ഷിതാക്കളും അധ്യാപകരും
കോഴിക്കോട്: എട്ടാം ക്ലാസില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥിനികള്‍ രണ്ട് ദിവസമായി പോകുന്നത് മറ്റൊരു സ്‌കൂളില്‍. ജില്ലയിലെ ഒരു പ്രമുഖ സ്‌കൂളിലാണ് സംഭവം. ഒടുവില്‍ ഇതിന് പിന്നിലെ കാരണം അന്വേഷിച്ച് അറിഞ്ഞപ്പോള്‍ രക്ഷിതാക്കളും അധ്യാപകരും ഒരു പോലെ അമ്പരന്നു. കുട്ടികള്‍ രണ്ട് ദിവസവും രാവിലെ വീട്ടില്‍ നിന്ന് പഠിക്കുന്ന സ്‌കൂളിലേക്ക് ഇറങ്ങിയിരുന്നു. എന്നാല്‍ ഇരുവരും ക്ലാസില്‍ എത്തിയിരുന്നില്ല.