Tag: Stray Dogs

Total 14 Posts

അരിക്കുളത്തെ ഭീതിയിലാഴ്ത്തി തെരുവുനായ്ക്കൾ; കുട്ടികൾ സ്കൂളിലേക്ക് പോകുന്നത് പേടിയോടെ, ഇരുചക്ര വാഹന യാത്രക്കാർക്കും രക്ഷയില്ല (വീഡിയോ കാണാം)

അരിക്കുളം: തെരുവുനായ്ക്കളെ പേടിച്ച് വഴിനടക്കാനാവാത്ത അവസ്ഥയില്‍ അരിക്കുളത്തുകാര്‍. കുരുടിമുക്കിലും പരിസരപ്രദേശങ്ങളിലും തെരുവുനായശല്യം വര്‍ധിച്ചുവരികയാണ്. നായകള്‍ അക്രമാശക്തരായി ആളുകള്‍ക്ക് പിറകേ ഓടുകയും ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഏറുകയാണെന്ന് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് റിയാസ് ഉട്ടേരി പറഞ്ഞു. വിദ്യാലയങ്ങള്‍തുറന്നിരിക്കുന്ന സമയമാണ്. റോഡരികിലൂടെ ഒറ്റയ്ക്കും കൂട്ടമായും നടക്കുന്ന കുട്ടികളെ തെരുവുനായ്ക്കള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും രക്ഷിതാക്കള്‍

പേരാമ്പ്രയില്‍ തെരുവ് നായയുടെ ആക്രമണം; അഞ്ച് പേര്‍ക്ക് കടിയേറ്റു

  പേരാമ്പ്ര: പേരാമ്പ്രയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. പൈതോത്ത് റോഡ്, ചിരുത കുന്ന്, ഒലീവ് സ്‌ക്കൂള്‍ പരിസരം എന്നിവിടങ്ങളിലുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ചാലില്‍ പുഷ്പവേണി, പൈതോത്ത് റോഡ് മൊയോത്ത് ചാലില്‍ വാഴയില്‍ ജാനു, ചിരുത കുന്നില്‍ വാസു, ഒലീവ് സ്‌ക്കൂളിന് സമീപം

ബാലുശ്ശേരിയില്‍ ആശങ്കയുയര്‍ത്തി തെരുവുനായയുടെ ആക്രമണം; മുന്നില്‍ കണ്ടവരെയെല്ലാം കടിച്ച് പരിക്കേല്‍പ്പിച്ചു

ബാലുശ്ശേരി: തെരുവ് നായ്ക്കൾ ഭീതി പരത്തുന്നു. പൂനൂർ മുതൽ ബാലുശ്ശേരി വരെ ഓടിയ ഒരു തെരുവ് നായ മുന്നിൽപ്പെട്ടവരെ എല്ലാം കടിച്ചു പരുക്കേൽപിച്ചു. നായയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടാനായി ഓടിയ രണ്ട് പേർക്ക് വീണു പരുക്കേറ്റു. മരുന്ന് വാങ്ങാൻ എത്തിയ യുവതിക്കും ബസ് ഇറങ്ങിയ വീട്ടമ്മയ്ക്കും എകരൂൽ അങ്ങാടിയിൽ വച്ച് നായയുടെ കടിയേറ്റു. വിവിധ ആവശ്യങ്ങൾക്കായി പോകുന്നവർക്കാണ്

പന്തിരിക്കരയില്‍ തെരുവ് നായ്ക്കളുടെ ആക്രമണം; മൂന്ന് ആടുകളെ കടിച്ച് കൊന്നു

പേരാമ്പ്ര: പന്തിരിക്കര ചങ്ങരോത്തും പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. ആടുകളെ തെരുവു നായകള്‍ കടിച്ചു കൊന്നു. തിങ്കളാഴ്ച ചങ്ങരോത്ത് മദ്രസക്കു സമീപം വെച്ച് മൂന്നോളം ആടുകളെയാണ് തെരുവ് നായ്ക്കള്‍ വകവരുത്തിയത്. മറ്റൊരു ഒരു ആടിനെ കടിച്ചു പരിക്കേല്‍പിക്കുകയും ചെയ്തു. മദ്രസ സ്റ്റോപ്പിന്നടുത്തുള്ള പൊയില്‍ കാസിമിന്റെ ആടുകളെയാണ് നായ്ക്കള്‍ കൊന്നൊടുക്കിയത്. കുറെക്കാലമായി തെരുവ് നായകളുടെ

error: Content is protected !!