Tag: stray dog attack

Total 20 Posts

നായയെകണ്ട് കൗതുകത്തോടെ എത്തിയ കുട്ടിയെ ചാടി കടിച്ച് തെരുവുനായ; പെരുവണ്ണാമൂഴിയില്‍ മുതുകാട് സ്വദേശിയായ രണ്ടര വയസ്സുകാരൻ തെരുവുനായ ആക്രമണത്തിന് ഇരയായതിൻ്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)

പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ശാലോം ക്ലിനിക്കിനു സമീപം മുതുകാട് സ്വദേശിയായ കുട്ടിയെ തെരുവുനായ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മുതുകാട് സ്വദേശിയായ രണ്ടര വയസ്സൂകാരന്‍ എയ്ഡനാണ് തെരുവുനായയുടെ കടിയേറ്റത്. ചൊവ്വഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. ക്ലിനിക്കില്‍ രക്ഷിതാക്കളോടൊപ്പം എത്തിയ കുട്ടി നായയെകണ്ട് കൗതുകത്തോടെ പുറത്തേക്ക് ഓടിയെത്തിയതായിരുന്നു ഈ സമത്ത് നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. നായ ചാടി കുട്ടിയുടെ

ജോലിയ്ക്ക് പോവുന്നതിനിടെ തെരുവുനായ ആക്രമണം; വടകരയില്‍ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

വടകര: വടകര പാലയാട്ടുനട സ്വദേശിയായ യുവാവിന് തെരുവു നായയുടെ കടിയേറ്റു. പാലയാട്ടുനട ചോരത്ത്കണ്ടി ഷാജി(42) ക്കാണ് കടിയേറ്റത്. വടകരയില്‍ സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനായ ഷാജി ജോലിയ്ക്ക് പോവുന്നതിനിടെ ബുധനാഴ്ച്ച രാവിലെയാണ് സംഭവം. വടകര കുളത്തിനു സമീപം വച്ച് നായ ഇയാളെ കടിക്കുകയായിരുന്നു. കാലിന് പരിക്കേറ്റ ഷാജിയെ വടകര ജില്ലാ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാട്ടുപന്നിക്കു പിന്നാലെ തെരുവുനായയും, പേരാമ്പ്ര ടൗണില്‍ തെരുവുനായ ശല്യം രൂക്ഷം; മൂന്നുപേര്‍ക്ക് നായയുടെ കടിയേറ്റു

പേരാമ്പ്ര: പേരാമ്പ്ര ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം വര്‍ദ്ധിച്ചു വരുന്നതായി പരാതി. ഇന്നലെ ബസ്സ്റ്റാന്‍ഡില്‍ മൂന്നുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കോഴിക്കോട് സ്വദേശി അന്‍സാര്‍ (30), കൂത്താളി സ്വദേശി ശ്രീലത (58), നൊച്ചാട് സ്വദേശി സിറാജ് (38) എന്നിവരാണ് നായയുടെ കടിയേറ്റത്. പരിക്കേറ്റവര്‍ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ചികിത്സതേടി. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബസ്സ്റ്റാന്‍ഡില്‍ ബസ് കയറാനെത്തിയവരെ

അംഗനവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെ കുട്ടിയ്ക്കു നേരെ തെരുവുനായയുടെ ആക്രമണം; കോഴിക്കോട് രണ്ട് വയസ്സുകാരനടക്കം നാല് പേര്‍ക്ക് നായയുടെ കടിയേറ്റു

കോഴിക്കോട്: പയ്യാനക്കലില്‍ രണ്ട് വയസ്സുള്ള കുട്ടിയടക്കം നാല് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. അംഗന്‍വാടിയില്‍ നിന്ന് അമ്മയ്‌ക്കൊപ്പം വീട്ടിലേക്ക് മടങ്ങിവന്ന കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു. അംഗന്‍വാടിയില്‍ നിന്ന് മകന്‍ ജബ്ബാറിനെയും കൂട്ടി വീട്ടിലേക്ക് വന്നതാണ് അമ്മ ജുബാരിയ. വഴിയില്‍ വച്ച് ഇവരെ തെരുവ് നായ ആക്രമിക്കുകയായിരുന്നു. നായയുടെ കടിയേറ്റ് കുട്ടിയുടെ കാലില്‍ ആഴത്തിലുള്ള മുറിവുണ്ട്. ജുബാരിയയ്ക്കും

വിദ്യാര്‍ത്ഥിക്കു നേരെ തെരുവുനായ ആക്രമണം; പതിമൂന്നുകാരനെ സന്ദര്‍ശിച്ച് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ ദിവസം തെരുവ് നായിക്കളുടെ കടിയേറ്റ പതിമൂന്ന് വയസ്സുകാരന്‍ ബ്ലസില്‍ മാത്യുവിനെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ സന്ദര്‍ശിച്ചു. ബ്ലസില്‍ മാത്യുവിന്റെ വീട് സന്ദര്‍ശിച്ച കെ. സുനില്‍ തെരുവ്‌നായിക്കളെ ചങ്ങലിക്കിടാന്‍ സര്‍ക്കാര്‍ എത്രയും പെട്ടന്ന് ഇടപെടണമെന്ന് ആവശ്യപ്പെട്ടു. സ്‌കൂള്‍ വിദ്യര്‍ത്ഥിയായ ബ്ലസില്‍ കഴിഞ്ഞ ദിവസം രാവിലെ സ്‌കൂളിലേക്ക് പോകും വഴി

കൂട്ടൂകാർക്കൊപ്പം സ്കൂളിലേക്ക് പോകുമ്പോൾ പിന്നിലൂടെ കുരച്ചെത്തി തെരുവുനായകൾ, നിലത്ത് വീണിട്ടും വിടാതെ ആക്രമണം തുടർന്നു; കൂരാച്ചുണ്ടിൽ വിദ്യാർത്ഥിയെ തെരുവുനായ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കാണാം

കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ തെരുവുനായയുടെ ആക്രമണത്തില്‍ സ്‌കൂള്‍ വിദ്യര്‍ത്ഥിയ്ക്ക് പരിക്ക്. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരെ തെരുവുനായകള്‍ ചാടി ആക്രമിക്കുയായിരുന്നു. ഒരു കുട്ടിയ്ക്കാണ് കൂടുതല്‍ പരിക്കേറ്റത്. നായ്ക്കള്‍ കുട്ടിയ്ക്കുനേരെ ആക്രമിക്കാന്‍ വന്നതോടെ മറ്റുകുട്ടികല്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഉടന്‍തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ നായ്ക്കളില്‍ നിന്നും കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പൂവത്താംകുന്ന് കൊടിമരത്തുംമൂട്ടില്‍ സിബിയുടെ മകന്‍ ബ്ലസിനാണ് പരിക്കേറ്റത്.

മരുതേരിയിൽ അയല്‍പക്കത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് തെരുവുനായ; അടുത്തിടെ സമാന സാഹചര്യത്തിൽ പന്ത്രണ്ട് വയസ്സുകാരനും കടിയേറ്റിരുന്നു

പേരാമ്പ്ര: അയൽപക്കത്തെ വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ നാല് വയസ്സുകാരിയെ തെരുവ് നായ അക്രമിച്ചു. കടിയേറ്റ കുട്ടിക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. മരുതേരി ഊടുവഴി പൊയിൽ നൗഷാദിൻ്റെ മകൾ റിയ ഫാത്തിമയുടെ കൈയ്ക്കാണ് കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ നായയെ ഓടിക്കുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടി കല്ലോട് താലൂക്ക് ആശുപത്രിയിലും കോഴിക്കോട്

എലത്തൂരില്‍ തെരുവുനായയുടെ ആക്രമണം; ആറുപേര്‍ക്ക് കടിയേറ്റ് ഗുരുതരപരിക്ക്

എലത്തൂര്‍: ജെട്ടിറോഡിന് സമീപത്തുനിന്ന് തെരുവുനായയുടെ കടിയേറ്റ ആറുപേര്‍ക്ക് ഗുരുതര പരിക്ക്. അഞ്ചാം ക്ലാസ് വിദ്യാര്‍ഥി കിഴക്കയില്‍ നിവേദ് കൃഷ്ണ(10) പിലാശ്ശേരി പറമ്പില്‍ ഉഷ (50) , പിലാശ്ശേരി മുംതാസ് (51) ചെരിയേരി പറമ്പില്‍ ഫിറോസ് (43) ചെരിയേരി പറമ്പില്‍ മൊയ്തീന്‍ കോയ (66 ), ചെറിയേരി പ്രേമന്‍ (66) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇവരെ ബീച്ചാശുപത്രിയില്‍

നാദാപുരത്ത് തെരുവുനായയുടെ ആക്രമണം; കുട്ടികളടക്കം മൂന്ന് പേര്‍ക്ക് കടിയേറ്റു

നാദാപുരം: തെരുവുനായ ആക്രമണം. രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്ന് ഉച്ചയോടെ പുറമേരി കുനിങ്ങാട് റോഡില്‍ വീടിനകത്ത് കയറി അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുകയായിരുന്ന വീട്ടമ്മയെ തെരുവ് നായ അക്രമിച്ചു. പുത്തലത്ത് താഴെ കമല(51)യെയാണ് നായ അക്രമിച്ചത്. ഇതിന് പിന്നാലെ പുറമേരി ടൗണ് പരിസരത്ത് വീടിനകത്ത് കളിക്കുകയായിരുന്ന നാല് വയസുകാരനും കടിയേറ്റു. പടിഞ്ഞാറെ

‘ജനങ്ങളിൽ ഭീതിപടർത്തി പേപ്പട്ടികൾ വിലസുന്നു, സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും നോക്കുകുത്തികളാവുന്നു’; ആരോപണവുമായി പേരാമ്പ്ര പഞ്ചായത്തം​ഗം

പേരാമ്പ്ര: പേപ്പട്ടി ശല്യം രൂക്ഷമാവുമ്പോൾ സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും നോക്കുകുത്തിയാവുന്നു എന്ന് പേരാമ്പ്ര ഗ്രാമപഞ്ചായത്തം​ഗം അർജുൻ കറ്റയാട്ട് അഭിപ്രായപെട്ടു. പേരാമ്പ്രയിലെ വിവിധ സ്ഥലങ്ങളിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിറ്റുണ്ടെന്നും അർജുൻ പറഞ്ഞു. പേരാമ്പ്ര ഹൈസ്കൂൾ പരിസരത്ത് ചേർമലയിൽ വീട്ട്മുറ്റത്ത് നിന്ന വിദ്യാർത്ഥിക്ക് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായി. കുട്ടിയെ നായ കടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്. പൈതോത്ത്, പാറപ്പുറം

error: Content is protected !!