Tag: stary dog attack

Total 3 Posts

അഴിയൂരിൽ ഒമ്പത് വയസുകാരന് നേരെ തെരുവ് നായയുടെ ആക്രമം; മുഖത്തും ചെവിക്കും ​ഗുരുതര പരിക്കേറ്റ കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

അഴിയൂർ : അഴിയൂരിൽ ഒമ്പത് വയസുകാരനെ തെരുവ് നായ ആക്രമിച്ചു. ആസ്യ റോഡിൽ സുബൈദ മൻസിലിൽ സുമയ്യയുടേയും ഫൈസലിന്റേയും മകൻ ഫിലറിനാണ് നായയുടെ കടിയേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. രാത്രി വീട്ടുകാർക്കൊപ്പം സമീപത്തെ കല്യാണ വീട്ടിലേക്ക് പോയതായിരുന്നു. കല്യാണ വീടിന് പുറത്ത് വച്ച് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമിക്കുകയായിരുന്നു. തത്സമയം അവിടെയുണ്ടായിരുന്ന നാട്ടുകാർ നായയെ അടിച്ചോടിച്ചു.

ചക്കിട്ടപ്പാറയിൽ ഇളംകാട്, ചെങ്കോട്ടക്കൊല്ലി വാര്‍ഡുകളിലും പെരുവണ്ണാമൂഴി ഭാഗത്തും തെരുവുനായകളുടെ ആക്രമണം; മൂന്നുപേര്‍ക്ക് കടിയേറ്റു

പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ ആറ്, ഏഴ് വാഡുകളിലും പെരുവണ്ണാമൂഴി ഭാഗത്തും തെരുവനായ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് കടിയേറ്റു. ചെങ്കോട്ടക്കൊല്ലി ചക്കും മൂട്ടില്‍ അബ്രഹാം കോശി (പാപ്പി), വട്ടക്കയം കളരിമുക്ക് ഭാഗത്ത് വടക്കേ എളോല്‍ കരുണന്‍, പെരുവണ്ണാമൂഴി ഭാഗത്തായി മൂന്ന് വയസ്സുകാരിയായ ഒരു കുട്ടി എന്നിവര്‍ക്കാണ് കടിയേറ്റത്. ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. പ്രദേശത്തെ നിരവധി മൃഗങ്ങള്‍ക്കു നേരെയും തെരുവുനായ

മൂന്ന് വയസുകാരിയെ കടിച്ച് മാരകമായി പരിക്കേൽപ്പിച്ചു, മറ്റ് രണ്ട് കുട്ടികൾക്കും പശുക്കുട്ടിക്കും നേരെയും ആക്രമണം; അരിക്കുളം തിരുവങ്ങായൂരിൽ ഭ്രാന്തൻ നായയുടെ വിളയാട്ടം, നാട്ടുകാർ ഭീതിയിൽ

അരിക്കുളം: അരിക്കുളം പഞ്ചായത്തില്‍ ഭ്രാന്തന്‍ നായകളുടെ വിളയാട്ടം. പഞ്ചായത്തിലെ തിരുവങ്ങായൂര്‍ വാര്‍ഡിലാണ് ഭ്രാന്തന്‍ നായ ശല്യം രൂക്ഷമായത്. ആക്രമണത്തില്‍ പിഞ്ചു കുഞ്ഞടക്കം മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പാറുകുന്നത്ത് ആഷിക്കിന്റെ മൂന്ന് വയസ്സുകാരിയായ മകളെ നായ ഓടിയെത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിലിനെതുടര്‍ന്ന് അലക്കുകയായിരുന്ന ഉമ്മ ഓടിയെത്തിയപ്പോഴാണ്

error: Content is protected !!