Tag: SSLC Result

Total 14 Posts

അധ്യാപകരുടെ അശ്രദ്ധ; എഴുതിയ പരീക്ഷയുടെ ഫലം വന്നപ്പോള്‍ ‘ആബ്സന്റ്’, മേപ്പയ്യൂര്‍ സ്വദേശി മുഹമ്മദ് യാനിസിന്റെ തുടര്‍ പഠനം ആശങ്കയില്‍

മേപ്പയ്യൂര്‍: എസ്എസ്എൽസി പരീക്ഷാഫലത്തിൽ ഒരു വിഷയത്തിനു ‘ഹാജർ’ ഇല്ലെന്നു രേഖപ്പെടുത്തി. പരീക്ഷാ ജോലിക്കെത്തിയ അധ്യാപകരുടെ അശ്രദ്ധ കാരണം വിദ്യാർഥിയുടെ തുടർപഠനം മുടങ്ങുമെന്ന് ആശങ്ക. മേപ്പയൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി മുഹമ്മദ് യാസിനാണ് എഴുതിയ ഇംഗ്ലിഷ് പരീക്ഷയ്ക്ക് ഫലം വന്നപ്പോൾ ‘ആബ്സന്റ്’ അടയാളപ്പെടുത്തിയിരിക്കുന്നത്. പേരാമ്പ്രയിലെ ഹോട്ടൽ തൊഴിലാളി വാല്യക്കോട് കരിങ്ങാറ്റിക്കൽ മീത്തൽ റാസിഖ്

നടുവത്തൂര്‍ ശ്രീ വാസുദേവാശ്രമം ഹയര്‍സെക്കണ്ടറി സ്‌കൂളിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി; 21 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ്‌

മേപ്പയ്യൂര്‍: നടുവത്തൂര്‍ ശ്രീ വാസുദേവാശ്രമം ഹയര്‍സെക്കണ്ടറി സ്‌കൂളിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി. പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും ഉന്നത പഠനത്തിന് യോഗ്യതനേടി. വിദ്യാലയത്തില്‍ 86 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ എല്ലാ വിദ്യാര്‍ത്ഥികളും വിജയിച്ചതോടെ നൂറ് ശതമാനം വിജയം കൈവരിച്ച സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും. 21 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. പതിനൊന്ന് വിദ്യാര്‍ത്ഥികള്‍ക്ക്

പ്രതിസന്ധികളെ അതിജീവിച്ച് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്; തീര്‍ത്ഥ ഹരിദാസിന് മേപ്പയ്യൂര്‍ ബ്ലൂമിംഗ് ആര്‍ട്‌സിന്റെ ആദരം

മേപ്പയ്യൂര്‍: ജന്മനാ തന്നെ ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട് വീല്‍ചെയറിലായ തീര്‍ത്ഥ ഹരിദാസിന് സ്.എസ്.എല്‍.സി.പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്. ഒന്നാം ക്ലാസ് മുതല്‍ വീല്‍ചെയറിലാണ് തീര്‍ത്ഥ സ്‌കുളിലെത്തിയത്. പരിമിതികളെ ഊര്‍ജമാക്കി പ്രകടനമാണ് തീര്‍ത്ഥ മികച്ച കാഴ്ച വെച്ചത്. മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നാണ് എസ്.എസ്.എല്‍.സി.പരീക്ഷ പാസായി ഉന്നത പഠനത്തിന് അര്‍ഹത നേടിയത്. കിണറുള്ളതില്‍ ഹരിദാസന്‍

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന്; റിസൾട്ട് അറിയാനുള്ള സൈറ്റുകൾ ഇവയാണ്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി തിരുവനന്തപുരത്ത് ഫല പ്രഖ്യാപനം നടത്തും. വിവിധ സര്‍ക്കാര്‍ വെബ് സൈറ്റുകളില്‍ ഫലം ലഭ്യമാക്കും. നാലരലക്ഷത്തോളം കുട്ടികളാണ് പരീക്ഷ എഴുതിയത്. കോവിഡ് വ്യാപനത്തെതുടര്‍ന്ന് രണ്ടുഘട്ടങ്ങളായാണ് പരീക്ഷ പൂര്‍ത്തിയാക്കിയത്. കോവിഡിനെ തുടര്‍ന്ന് രണ്ടാമത്തെ തുടര്‍ച്ചയായ അധ്യയന വര്‍ഷമാണ് സ്കൂളുകളില്‍ നേരിട്ട് ക്ളാസുകള്‍ ഇല്ലാതെയായിട്ട്.

error: Content is protected !!