Tag: Sreekrishnajayanti

Total 2 Posts

ശ്രീകൃഷ്ണ ജയന്തി ആഘോഷം; ബാലഗോകുലം അഴിയൂർ മണ്ഡലം സ്വാഗത സംഘം രൂപീകരിച്ചു

അഴിയൂർ: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാ​ഗമായി ബാലഗോകുലം അഴിയൂർ മണ്ഡലം സ്വാഗത സംഘം രൂപീകരിച്ചു. ”പുണ്യമീ മണ്ണ് പവിത്രമീ ജന്മം” എന്ന സന്ദേശത്തോടു കൂടിയാണ് ബാലഗോകുലം ഈ വർഷത്തെ ജന്മാഷ്ടമി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. അഴിയൂർ വേണുഗോപാല ക്ഷേത്ര ഹാളിൽ വച്ച് നടന്ന യോഗത്തിൽ ആഘോഷ പ്രമുഖായി അരുൺ എം. കെ യെയും സഹപ്രമുഖായി മിഥുൻലാലിനെയും തെരഞ്ഞെടുത്തു.

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ശോഭായാത്രകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, സാംസ്‌കാരിക പരിപാടികള്‍ വെര്‍ച്യുല്‍ സംവിധാനം വഴി കാണാന്‍ സൗകര്യം

തിരുവനന്തപുരം: ഇന്ന് ശ്രീകൃഷ്ണ ജയന്തി. ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പതിനായിരം കേന്ദ്രങ്ങളിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശോഭായാത്രകള്‍ സംഘടിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ഒരുക്കിയിട്ടുള്ളത്. കൃഷ്ണ വേഷമണിഞ്ഞ കുട്ടികള്‍ ഓരോ വീടുകള്‍ക്ക് മുന്നിലും ഒത്തു കൂടിയാണ് ശോഭായാത്രയിൽ ഭാഗമാകുന്നത്. കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടാകും. ആറു മണിക്കു നടക്കുന്ന സാംസ്കാരിക പരിപാടിയിൽ വെർച്യുൽ സംവിധാന വഴി കാണാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

error: Content is protected !!