Tag: Sports
വടകര താലൂക്ക്തല കായികമേള ഫെബ്രുവരിയില്‍; സംഘാടക സമിതിയായി
വടകര: വടകര നഗരസഭയുടെ സമഗ്ര കായിക വിദ്യാഭ്യാസ പദ്ധതിയായ ദിശയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 12,13,14 തീയതികളില്‍ വടകര താലൂക്ക്തല കായികമേള സംഘടിപ്പിക്കുന്നു. മേള വിജയിപ്പിക്കുന്നതിനായി വടകര ബിഇഎം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സംഘാടക സമിതി രൂപികരണ യോഗം ചേര്‍ന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. നാരായണ നഗരം ഗ്രൗണ്ടില്‍ നടക്കുന്ന മേളയ്ക്ക് വിവിധ സബ്
കായിക പരിശീലന കേന്ദ്രങ്ങൾക്ക് ധനസഹായം; കളിക്കളത്തിന് ഒരു കൈത്താങ്ങ് 2024 പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു- വിശദാംശങ്ങൾ അറിയാം
കൊയിലാണ്ടി: കളിക്കളത്തിന് ഒരു കൈത്താങ്ങ് 2024 പദ്ധതിയ്ക്കായി കായിക പരിശീലനം നൽകിവരുന്ന സ്‌കൂളുകൾ, ക്ലബ്ബുകൾ, സ്പോർട്‌സ് അക്കാദമികൾ എന്നിവയിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് സായി ട്രെയിനിങ് കേന്ദ്രത്തിലെ മുൻകാല കായിക താരങ്ങളുടെ സംഘടനയായ അലുമിനി ഓഫ് സായി കാലിക്കറ്റ (അസൈക്) ആണ് അർഹരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നത്. കഴിഞ്ഞവർഷം കായികരംഗത്ത് മികവുലർത്തുകയും സ്ഥിരപലിശീലനവും ഉള്ള
ജില്ലാ കരാട്ടേ ചാമ്പ്യൻഷിപ്പിന് നാളെ വടകരയിൽ തുടക്കമാകും; വിവിധ വിഭാഗങ്ങളിലായി എണ്ണൂറിലേറെ പേർ പങ്കെടുക്കും
വടകര: കോഴിക്കോട് ഡിസ്ട്രിക്ട് കരാട്ടെ അസോസിയേഷന്റെ 27-ാമത് കരാട്ടെ ചാമ്പ്യൻഷിപ്പിന് നാളെ ( നവംബർ 23) വടകരയിൽ തുടക്കമാകും. വടകര ഐപിഎം സ്പോർട്സ് ആൻഡ് കരിയർ അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. നാളെ രാവിലെ 11 മണിയോടെ ഡിസ്ട്രിക്ട് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ ഉദ്ഘാടനം നിർവഹിക്കും. സബ്ജൂനിയർ, കേഡറ്റ്, ജൂനിയർ, അണ്ടർ 21,സീനിയർ
മൂന്ന് ദിവസം, നാലായിരത്തോളം മത്സരാർത്ഥികള്‍; മേലടി ഉപജില്ലാ കായിക മേളയിൽ മേപ്പയ്യൂർ ഗവ.ഹയർ സെക്കന്ററി സ്‌ക്കൂള്‍ ചാമ്പ്യന്മാർ
മേപ്പയ്യൂർ: മേലടി ഉപജില്ലാ കായിക മേളയിൽ 432 പോയിന്റുകള്‍ നേടി മേപ്പയ്യൂർ ഗവ.ഹയർ സെക്കന്ററി സ്‌ക്കൂള്‍ ഓവറോൾ ചാമ്പ്യൻമാരായി ആധിപത്യം നിലനിർത്തി. മൂന്നു ദിവസങ്ങളിലായി മേപ്പയ്യൂർ ഗവ.ഹയർ സെക്കന്ററി സ്‌ക്കൂളിൽ നടന്ന മേളയില്‍ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നാലായിരത്തോളം മത്സരാർത്ഥികളാണ് പങ്കെടുത്തത്. 224 പോയിന്റ് നേടി പയ്യോളി ഗവ.ഹയർ സെക്കന്ററി സ്‌ക്കൂൾ രണ്ടാം സ്ഥാനവും,
ബാഡ്മിൻ്റൺ, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോൾ; കുറഞ്ഞ നിരക്കില്‍ കോച്ചിംഗ് ക്യാമ്പുമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍
കോഴിക്കോട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ വിവിധ കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന കോച്ചിംഗ് ക്യാമ്പിലേക്ക് അഡ്മിഷൻ തുടരുന്നു. 7 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് അവധി ദിവസങ്ങളിലാണ് ക്യാമ്പ്. ജൂലൈയിൽ ക്യാമ്പുകൾ ആരംഭിക്കും. ബാഡ്മിൻ്റൺ, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോൾ, ബോക്‌സിങ്, ജിംനാസ്റ്റിക്‌സ്, ചെസ്സ്, വോളിബോൾ, സ്വിമ്മിങ് തുടങ്ങിയ ഇനങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്
ഹാട്രിക്ക് തിളക്കത്തില്‍ കൂരാച്ചുണ്ടിന്റെ അഭിമാന താരം; കുഞ്ഞാറ്റയുടെ നാല് ഗോളിന്റെ ചിറകേറി ജോര്‍ദാനെ 7-0 ത്തിന് തകര്‍ത്ത് ടീം ഇന്ത്യ
കോഴിക്കോട്: ജോര്‍ദാനെതിരായ സൗഹൃദ മത്സരത്തില്‍ ഇന്ത്യയ്ക്കായി മിന്നും പ്രകടനം കാഴ്ചവെച്ച് കക്കയത്തിന്റെ മിന്നും താരമായ കുഞ്ഞാറ്റ. രാജ്യത്തിന് വേണ്ടിയുള്ള ആദ്യ മത്സരത്തില്‍ കൂരാച്ചുണ്ട് കക്കയം സ്വദേശിനിയായ കുഞ്ഞാറ്റ എന്നുവിളിക്കുന്ന ഷില്‍ജി ഷാജി തന്റെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഹാട്രിക്കോടെ നാല് ഗോളുകളാണ് കുഞ്ഞാറ്റ നേടിയത്. ജോര്‍ദാനെ 7-0 ന് പരാജയപ്പെടുത്തിയ ഇന്ത്യന്‍ അണ്‍ഡര്‍-17 വനിതാ ഫുട്ബോള്‍
ഫുട്ബോള്‍ വലകുലുക്കി പേരാമ്പ്ര, വടംവലിയിൽ നൊച്ചാട്; പേരാമ്പ്ര ബ്ലോക്ക് കേരളോത്സവത്തിൽ വാശിയേറിയ പോരാട്ടവുമായി പഞ്ചായത്തുകൾ
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി നടക്കുന്ന കായിക മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാടി പഞ്ചായത്തുകള്‍. ക്രിക്കറ്റ്, ഫുട്ബോൾ, കബഡി തുടങ്ങി വിവിധ മത്സരങ്ങളാണ് മൂന്ന് ദിവങ്ങളിലായി നടന്നത്. നാളത്തെ അത്ലറ്റിക് മത്സരങ്ങളോടെ ബ്ലോക്ക് പഞ്ചായത്തിന്റെ കായിക മത്സരങ്ങൾക്ക് സമാപനമാവും. യുവജനങ്ങളുടെ സർഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന ക്ഷേമ ബോർഡ്
67 ഓളം ഇനങ്ങളിലായി മിന്നിത്തിളങ്ങി മുന്നൂറോളം കുട്ടിത്താരങ്ങൾ; മേപ്പയ്യൂർ സിറാജുൽ ഹുദയിൽ സ്പോർട്സ് മീറ്റ്
മേപ്പയ്യൂർ: മേപ്പയ്യൂർ സിറാജുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന ആനുവൽ സ്പോർട്സ് മീറ്റ് സമാപിച്ചു. 67 ഓളം ഇനങ്ങളിലായി മുന്നൂറോളം അത്‌ലറ്റുകൾ പങ്കെടുത്തു. മീറ്റ് മേപ്പയ്യൂർ സബ് ഇൻസ്പെക്ടർ ർ അതുല്യ.കെ.ബി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മുഹമ്മദ് ജാബിർ കുളപ്പുറം അധ്യക്ഷത വഹിച്ചു. മാനേജർ കുഞ്ഞബ്ദുള്ള സഖാഫി കോച്ചേരി, ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്മെൻറ്
പേരാമ്പ്ര ഉപജില്ലാ കായികമേള; സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ കുളത്തുവയലിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ സ്റ്റേഡിയത്തല്‍ വെച്ച് നടക്കുന്ന പേരാമ്പ്ര ഉപജില്ല കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ കുളത്തുവയല്‍. 334 പോയിന്റുകള്‍ നേടിയാണ് സെന്റ് ജോര്‍ജ് ചാമ്പ്യന്‍മാരായത്. രണ്ടാം സ്ഥാനത്തുള്ള സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കല്ലാനോട് 236 പോയിന്റുകളാണ് നേടിയത്. കായികമേളയുടെ തുടക്കം മുതലുള്ള കുതിപ്പ് സെന്റ് ജോര്‍ജ് നിലനിര്‍ത്തുന്നതാണ് അവസാന
കേരളത്തിന് അഭിമാനമായി ചക്കിട്ടപാറയുടെ സ്വന്തം നയന ജയിംസ്; ദേശീയ ഗെയിംസില്‍ ചാടിയെടുത്തത് സ്വര്‍ണ്ണ മെഡല്‍
അഹമ്മദാബാദ്: 36ാം ദേശീയ ഗെയിംസില്‍ കേരളത്തിന് സ്വര്‍ണത്തിളക്കമേകി ചക്കിട്ടപ്പാറ സ്വദേശി നയനാ ജയിംസ്. കേരളത്തിനായി മത്സരത്തിനിറങ്ങിയ നയന വനിതകളുടെ ലോങ് ജംപിലാണ് മെഡല്‍ സ്വന്തമാക്കിയിരിക്കുന്നത്. ഈയിനത്തില്‍ വെങ്കലവും കേരളത്തിന് തന്നെ. ശ്രുതി ലക്ഷ്മിയാണ് വെങ്കലം സ്വന്തമാക്കിയത്. പഞ്ചാബിന്റെ ഷൈലി സിങിനാണ് വെള്ളി. 6.33 മീറ്റര്‍ താണ്ടിയാണ് നയനയുടെ മുന്നേറ്റം. 2017ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ