Tag: snake bite

Total 3 Posts

വീട്ടിലെ വിറകുപുരയിൽ നിന്ന് പാമ്പ് കടിയേറ്റു; കോഴിക്കോട് സ്വദേശിനി മരിച്ചു

കോഴിക്കോട്: വീട്ടിലെ വിറകുപുരയിൽ നിന്ന് വിറക് എടുക്കുന്നതിനിടയിൽ പാമ്പ് കടിയേറ്റ വീട്ടമ്മ മരിച്ചു. എകരൂൽ മങ്ങാട് കൂട്ടാക്കിൽ ദേവി ആണ് മരിച്ചത്. അറുപത്തിയൊന്ന് വയസായിരുന്നു. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ വിറക് പുരയിൽ നിന്ന് വിറക് എടുക്കുന്നതിനിടയിൽ പാമ്പ് കടിക്കുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാമ്പുകൾ നിസ്സാരമല്ല, കടിയേറ്റാൽ ചികിത്സ വൈകിയാൽ പ്രശ്നം ഗുരുതരമാകാം; കൊയിലാണ്ടിയിലുൾപ്പെടെ ജില്ലയിൽ ‘ആന്റി വെനം’ ഉള്ള ആശുപത്രികൾ ഏതൊക്കെയാണെന്നു നോക്കാം

കൊയിലാണ്ടി: മഴക്കാലമെത്തിയതോടെ അസുഖങ്ങളോടൊപ്പം ഭയക്കേണ്ട ഒന്നാണ് ഇഴജന്തുക്കളും. ഓരോ വര്‍ഷവും നിരവധി പേരാണ് പാമ്പുകടിയേറ്റ് മരിക്കുന്നത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അതിനോടൊപ്പം തന്നെ പാമ്പുകളെയും സൂക്ഷിക്കുക. ഡിസംബർ, ജനുവരി മാസങ്ങളിൽ നമ്മുടെ വീടിന്റെ പരിസരങ്ങളിൽ ഏറ്റവും കൂടുതൽ കാണാൻ സാധ്യതയുള്ള ഒരു പാമ്പാണ്’ അണലി’. അണലി നിസ്സാരക്കാരനല്ല കേട്ടോ, ഇച്ചിരി കൂടിയ

എടച്ചേരിയില്‍ കിണര്‍ ഇടിഞ്ഞ് പരിക്കേറ്റയാളെ സന്ദര്‍ശിക്കാനെത്തിയ യുവാവിന് ആശുപത്രിയില്‍ വെച്ച് പാമ്പുകടിയേറ്റു

വടകര: എടച്ചേരിയില്‍ കിണര്‍ ഇടിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ മരുതോങ്കര ചീനംവീട്ടില്‍ പൊക്കനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ യുവാവിന് പാമ്പുകടിയേറ്റു. പൊക്കന്റെ മകന്‍ നിഖില്‍ലാലിനൊപ്പം എത്തിയ മരുതോങ്കര സ്വദേശി സജേഷിനാണ് ആശുപത്രിക്ക് പുറത്തുവെച്ച് പാമ്പുകടിയേറ്റത്. ആശ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൊക്കനെ കണ്ടശേഷം ഭക്ഷണം കഴിക്കാനായി പുറത്തേക്ക് ഇറങ്ങിയതായിരുന്നു ഇവര്‍. ഭക്ഷണം കഴിച്ച് മുഖം കഴുകുന്നതിനിടെയാണ് ചൂണ്ടുവിരലില്‍ എന്തോ കടിച്ചത്.

error: Content is protected !!