Tag: Snake

Total 10 Posts

വാഹനത്തിന്റെ കണ്ണാടിയുടെ ദ്വാരത്തില്‍ പാമ്പ്; നാദാപുരത്ത് സ്‌കൂട്ടര്‍ ഓടിച്ചുകൊണ്ടിരിക്കെ യുവാവിന് പാമ്പുകടിയേറ്റു

നാദാപുരം : കല്ലാച്ചിയിൽ സ്കൂട്ടർ ഓടിച്ചു കൊണ്ടിരിക്കെ യുവാവന് പാമ്പുകടി ഏറ്റു. കല്ലാച്ചി പഴയ മാർക്കറ്റ് റോഡിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരൻ ജാർഖണ്ഡ് സ്വദേശി മുഹമ്മദിനെയാണ് ശംഖ്‌വരയൻ കടിച്ചത്. ഇന്നലെ കല്ലാച്ചി ടാക്സി സ്റ്റാൻഡിന് സമീപത്താണ് സംഭവം. ബൈക്ക് നിർത്തിയിരുന്ന സ്ഥലത്ത് പാമ്പിനെ ടാക്സി ജീവനക്കാരൻ കണ്ടിരുന്നു. ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും പിന്നീട് കണ്ടില്ല.

പോലീസുകാരനൊത്തൊരു പാമ്പിന്റെ ബൈക്ക് യാത്ര; പെരുമ്പാമ്പിന്‍കുഞ്ഞുമായി മാവൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സഞ്ചരിച്ചത് 15 കിലോമീറ്റര്‍

മാവൂര്‍: ബൈക്കിനുള്ളിലൊളിച്ചിരുന്ന പെരുമ്പാമ്പിന്‍ കുഞ്ഞിനൊപ്പം മാവൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഓമശ്ശേരി സ്വദേശി ഷിനോജ് സഞ്ചരിച്ചത് 15 കിലോമീറ്റര്‍. തിങ്കളാഴ്ച രാവിലെ ജോലിക്കെത്തിയപ്പോള്‍ സ്റ്റേഷന്‍ വളപ്പിലെ ഷെഡ്ഡില്‍ ബൈക്ക് നിര്‍ത്തിയിട്ടിരുന്നു അവിടെ വെച്ചാണ് ഷിനോജിന്റെ ബൈക്കില്‍ പാമ്പ് കയറിയത്. എന്നാല്‍ രാത്രിയില്‍ ജോലികഴിഞ്ഞ് വീട്ടിലെത്തി ബൈക്ക് പോര്‍ച്ചില്‍നിര്‍ത്തി. കുറച്ചുകഴിഞ്ഞ് വീണ്ടും ബൈക്ക് എടുക്കാന്‍ എത്തിയപ്പോഴാണ്

വടകര വാണിമേലിൽ ആടിനെ മേയ്ക്കാൻപോയ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

വാണിമേൽ: വിലങ്ങാടിനടുത്ത് ആടിനെ മേയ്ക്കാൻപോയ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. വിലങ്ങാട് വാളൂക്ക് റോഡിലെ എടാട്ട് ലിൻസി രാജു ആണ് മരിച്ചത്. നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. അയൽവാസിയോടൊപ്പം അടുത്തുള്ള പറമ്പിൽ ആട് മേയ്ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സ്ത്രീയോട് പാമ്പുകടിയേറ്റു എന്ന് പറഞ്ഞ ഉടനെതന്നെ ലിൻസിക്ക് ബോധം നഷ്ടപ്പെടുകയായിരുന്നു. ഉടൻതന്നെ കല്ലാച്ചി സ്വകാര്യ ആശുപത്രിയിലും

രക്ഷാബന്ധന്‍ ദിനത്തില്‍ മൂര്‍ഖന്‍ പാമ്പിന് രാഖി കെട്ടാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം; വീഡിയോ കാണാം

സരണ്‍: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട ആഘോഷമാണ് രക്ഷാബന്ധന്‍. സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിന്റെ സൂചകമായി മനുഷ്യര്‍ പരസ്പരം കൈകളില്‍ രാഖി കെട്ടുന്നു. മനുഷ്യരെക്കൂടാതെ മറ്റു സഹജീവികളെക്കൂടി സാഹോദര്യത്തോടെ കാണാനുള്ള യുവാവിന്റെ ശ്രമം ദുരന്തത്തില്‍ കലാശിച്ചതിന്റെ വാര്‍ത്തയാണ് ബിഹാറില്‍നിന്ന് വരുന്നത്. സരണ്‍ ജില്ലയിലെ മാന്‍ജിയില്‍ കഴിഞ്ഞ ദിവസമാണ് മന്‍മോഹന്‍ (25) എന്ന യുവാവ് മൂര്‍ഖന്റെ കടിയേറ്റ് മരിച്ചത്. മൂര്‍ഖന് രാഖി കെട്ടാന്‍

കൂരാച്ചുണ്ടിലെ ഓവുചാലില്‍നിന്ന് രാജവെമ്പാലയെ സാഹസികമായി പിടികൂടി; ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്

കൂരാച്ചുണ്ട്: കല്ലാനോടിനും പൂവത്തുംചോലയ്ക്കുമിടയില്‍ റോഡരികിലെ ഓവുചാലില്‍നിന്ന് നാലരമീറ്റര്‍ നീളമുള്ള രാജവെമ്പാലയെ പിടികൂടി. വനംവകുപ്പ് നിര്‍ദേശപ്രകാരം സുരേന്ദ്രന്‍ കരിങ്ങാടാണ് പാമ്പിനെ സാഹസികമായി പിടിച്ചത്. പാമ്പിനെ പെരുവണ്ണാമൂഴി വന്യജീവിപരിപാലനകേന്ദ്രത്തിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി. രാജന്‍ പറഞ്ഞു. അതേസമയം പാമ്പിനെ പിടിക്കാന്‍വന്ന തന്നെ പ്രദേശവാസികള്‍ കൈയേറ്റംചെയ്തതായി സുരേന്ദ്രന്‍ കരിങ്ങാട് പരാതിപ്പെട്ടു.

രാജവെമ്പാലയെ അതിസാഹസികമായി കൈ കൊണ്ട് പിടികൂടി യുവതി; സമൂഹ മാധ്യമങ്ങളിൽ വൈറലായി വിഡിയോ

പാമ്പെന്ന് കേട്ടാൽ പമ്പ കടക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ എല്ലാവരെയും അക്കൂട്ടത്തിൽ പെടുത്താൻ കഴിയില്ല. പാമ്പിനെ ഭയമില്ലാതെ, പാമ്പുകളെ പിടിക്കുന്നത് കൗതുകമായി കാണുന്ന ചിലരുണ്ട്. അത്തരത്തിൽ വെറും കൈ കൊണ്ട് ഒരു വലിയ രാജവെമ്പാലയെ പിടിക്കുന്ന യുവതിയുടെ വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. നാല് മിനിറ്റ് ദൈർഘ്യമുള്ള ഒരു വിഡിയോയാണ് സൈബർ

രാത്രി ഉറക്കെ കരയുന്നത് കേട്ടിരുന്നു, പക്ഷെ മരണവെപ്രാളത്തിലാണെന്ന് അറിഞ്ഞിരുന്നില്ല; നന്തിബസാറില്‍ അശോകന്റെ ആട്ടിന്‍കുട്ടിയെ പെരുമ്പാമ്പ് കടിച്ചുകൊന്നു

നന്തിബസാര്‍: കൊയിലാണ്ടി നന്തിബസാറില്‍ കൂട്ടിനുള്ളില്‍ കയറിയ പെരുമ്പാമ്പ് ആട്ടിന്‍കുട്ടിയെ കൊന്നു. മൂടാടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ ഹില്‍ബസാറിലെ ആശാരി വളപ്പില്‍ അശോകന്റെ ആട്ടിന്‍കുട്ടിയെയാണ് പെരുമ്പാമ്പ് പിടികൂടിയത്. കൂട്ടിനുള്ളിലെ മറ്റൊരാടിനെ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവം നടന്നത് ഇന്നലെ രാത്രിയായതിനാല്‍ പാമ്പിനെ പിടികൂടാന്‍ കഴിഞ്ഞില്ല. ഇരുപത്തിയഞ്ച് ആടുകളെ വളര്‍ത്തുന്ന ആളാണ് അശോകന്‍.

കുരങ്ങനും ചീങ്കണ്ണിയും ആക്രമിച്ചിട്ടും തളരാതെ പൊരുതി, കാരണം മല്ലിടുന്നത് ജീവിതത്തോട് കൂടിയായിരുന്നു; ഒടുവില്‍ പാമ്പിന്റെ ദംശനമേറ്റപ്പോഴും സഹപ്രവര്‍ത്തകരെ സുരക്ഷിതരാക്കാന്‍ ഹര്‍ഷാദ് മറന്നില്ല

തിരുവനന്തപുരം: മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച അനിമൽ കീപ്പർ കാട്ടാക്കട സ്വദേശി ഹർഷാദിന്റെ (45) വിയോഗം കുടുംബത്തിനും സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. മിണ്ടായപ്രാണികളെ അത്രയേറെ സ്നേഹിച്ചിരുന്ന ഹര്ഷാദിന് ഒടുവിൽ ഇങ്ങനെ ഒരു ആപത്തു പിണയും എന്നു ആരും കരുതിയില്ല. പതിനേഴ് വർഷത്തെ ജോലിക്ക് ശേഷമാണ് ഹര്‍ഷാദിന്‍റെ അകാല വിയോഗം. താല്‍ക്കാലിക ജോലിക്കാരായ പലരെയും സ്ഥിരപ്പെടുത്തിയപ്പോൾ

തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരന്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു; സംഭവം കൂട് വൃത്തിയാക്കുന്നതിനിടെ

തിരുവനന്തപുരം: മൃഗശാല ജീവനക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരന്‍ കാട്ടാക്കട സ്വദേശി ഹര്‍ഷാദ് (45) ആണ് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. മൃഗശാലയിലെ ആനിമല്‍ കീപ്പറാണ് മരിച്ച ഹര്‍ഷാദ്. രാജവെമ്പാലയുടെ കൂട് വൃത്തിയാക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യുന്നതിനിടെയാണ് പാമ്പിന്റെ കടിയേറ്റത്. സംഭവം നടന്ന് ഉടനെ തന്നെ ഹര്‍ഷാദിനെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

പെരുമ്പാമ്പുകള്‍ക്ക് നടുവില്‍ ഒരു മനുഷ്യന്‍; നടക്കുന്ന ദൃശ്യം കാണാം

പൊതുവെ ആളുകള്‍ക്ക് പേടിയുള്ള ഒരു ജീവിയാണ് പാമ്പ്. പാമ്പിനെ ദുരെ കണ്ടാല്‍ പോലും ഒച്ചവെച്ച് നിലവിളിക്കുന്നവരാണ് നമ്മളില്‍ പലരും.എന്നാല്‍ ചിലര്‍ക്ക് പാമ്പുകളോട് വലിയ ആകര്‍ഷണം ഉണ്ടാകാറുണ്ട്. മിക്കവാറും കാണുന്നതിലോ ഒന്ന് വെറുതെ തൊടുന്നതിലോ എല്ലാം അവസാനിക്കും ആ ഇഷ്ടവും. എന്നാല്‍ ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ. നമ്മളുടെ പേടി സ്വപ്‌നമായ പെരുമ്പാമ്പുകള്‍ക്ക് നടുവില്‍ യാതൊരു കുലുക്കവുമില്ലാതെ

error: Content is protected !!