Tag: Smartphone
മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പ്ലഗ്ഗില്‍ നിന്ന് ഷോക്കേറ്റു; കോഴിക്കോട് പതിനാറുകാരന് ദാരുണാന്ത്യം
കോഴിക്കോട്: മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പ്ലഗ്ഗില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് പയ്യാനക്കല്‍കുറ്റിക്കാട്ടുതൊടി നിലംപറമ്പില്‍ അഭിഷേക് നായര്‍ ആണ് മരിച്ചത്. പതിനാറ് വയസായിരുന്നു. ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഇട്ടിട്ടും ചാര്‍ജ്ജ് ആകാത്തതിനെ തുടര്‍ന്ന് പരിശോധിക്കുകയായിരുന്നു അഭിഷേക്. പ്ലഗ് ഊരി നോക്കവെയാണ് ഷോക്കേറ്റത്. കുട്ടിയെ ഉടന്‍ കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍
ഒളിക്യാമറകള്‍ എവിടെയുമുണ്ടാകാം, സ്‌ക്രൂവില്‍ മുതല്‍ കണ്ണാടിയില്‍വരെ; സ്മാര്‍ട്ട്‌ഫോണ്‍ കയ്യിലുണ്ടെങ്കില്‍ കണ്ടെത്താന്‍ എളുപ്പം- ഉപയോഗിക്കേണ്ടതിങ്ങനെ
പൊതുവാഷ്‌റൂമുകളിലും തുണിക്കടയിലെ ട്രയല്‍ റൂമുകളിലുമൊക്കെ കയറുമ്പോള്‍ പലരും ഒന്ന് ചുറ്റും നോക്കും, എവിടെയെങ്കിലും ക്യാമറകളുണ്ടോയെന്ന്. സാങ്കേതിക വിദ്യ വികസിച്ചതോടെ ഇത്തരം ഇടങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ ദുരുപയോഗം ചെയ്യുന്നത് ഏറിവരികയാണ്. ഇപ്പോഴാണെങ്കില്‍ കണ്ണാടിയില്‍ മുതല്‍ ചെറിയ സ്‌കൂവില്‍ വരെ ഒളിപ്പിച്ചുവെക്കാവുന്ന ക്യാമറകളുണ്ട്. ഇവ നോക്കി കണ്ടെത്തുക അത്ര എളുപ്പമല്ല. എന്നാല്‍ അതേ സാങ്കേതിക വിദ്യകൊണ്ടുതന്നെ നമുക്ക് ക്യാമറകള്‍ കണ്ടെത്താന്‍
എരവട്ടൂരിലെ പെട്രോള്‍ പമ്പിലെ തീ പിടിത്തത്തിന് കാരണം മൊബൈല്‍ ഫോണിന്റെ സിഗ്നല്‍ കാരണമുണ്ടായ സ്പാര്‍ക്കെന്ന് അധികൃതര്‍; എന്നാല്‍ മൊബൈല്‍ ഫോണ്‍ കാരണം സ്പാര്‍ക്ക് ഉണ്ടാകുമോ? പെട്രോള്‍ പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ? യാഥാര്‍ത്ഥ്യം അറിയാം
പേരാമ്പ്ര: എരവട്ടൂരിലെ പെട്രോള്‍ പമ്പില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീ പിടിത്തത്തിന്റെ കാരണം എന്താണെന്ന് ഇനിയും സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല. ടാങ്കില്‍ നിന്ന് ഉപയോഗശൂന്യമായ പെട്രോള്‍ നീക്കുന്നതിനിടെയാണ് തീ പിടിത്തമുണ്ടായത്. ഉടന്‍ തന്നെ ജീവനക്കാര്‍ തീ അണച്ചതിനാലാണ് വലിയ അപകടമൊഴിവായത്. മൊബൈല്‍ ഫോണിന്റെ റേഡിയേഷന്‍ സിഗ്നല്‍ കാരണമുണ്ടായ സ്പാര്‍ക്കാകാം എരവട്ടൂരിലെ പെട്രോള്‍ പമ്പിലുണ്ടായ തീ പിടിത്തത്തിന് കാരണമെന്നാണ് ചില
മൂന്ന് ദിവസം മൊബൈലിൽ നോക്കിയിരുന്ന് മുറിയിൽ നിന്ന് പുറത്തിറങ്ങാതെ കോഴിക്കോട്ടുകാരനായ കുട്ടി, തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചത് കേരള പൊലീസിന്റെ ‘ചിരി’; രണ്ട് വർഷത്തിനിപ്പുറം നിരവധി പേരെ ചേർത്ത് പിടിച്ച കഥകളുണ്ട് ‘ചിരി’ക്ക് പറയാൻ
കോഴിക്കോട്: പൊലീസിന്റെ നേതൃത്വത്തിലാരംഭിച്ച കൗണ്‍സലിങ് പദ്ധതി ‘ചിരി’യിലൂടെ ഒട്ടേറെപ്പേര്‍ക്ക് സാന്ത്വനം പകരാനായെന്ന് കണക്കുകള്‍. രണ്ടുവര്‍ഷത്തിനിടെ പദ്ധതിയിലേക്ക് വിളിച്ചത് മുപ്പതിനായിരത്തോളം പേരാണ്. 2020 ജൂലൈയില്‍ ആരംഭിച്ച ‘ചിരി’യിലേക്ക് ഞായറാഴ്ചവരെ 29,508 കോളുകളാണ് വന്നത്. ഇതില്‍ 10,804 എണ്ണം കുട്ടികള്‍ വലിയ സംഘര്‍ഷത്തിലായതിന്റേതും ബാക്കി 18,000 ത്തില്‍ കൂടുതല്‍ വിവരങ്ങളറിയാനും സൗഹൃദ സംഭാഷണത്തിനുമായിരുന്നു. കോവിഡ് കാലത്ത് കുട്ടികളിലുണ്ടായ എല്ലാ
ഫോണിലെ ഗെയിം അമ്മ ഡിലീറ്റ് ചെയ്തു, വീട് കത്തിക്കാനായി മണ്ണെണ്ണയൊഴിച്ച് എട്ടാം ക്ലാസുകാരന്‍; പൊലീസിന്റെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം
തൃശൂര്‍: കുട്ടികള്‍ മൊബൈല്‍ ഫോണിന് അടിമകളാകുന്നത് വലിയ പ്രശ്‌നങ്ങളിലേക്കാണ് വഴിവെക്കുന്നത്. ഇതിന്റെ ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും കാണാനും കഴിയും. എന്നാല്‍ വലിയൊരു ദുരന്തത്തിന്റെ വക്കോളമെത്തിയ ഒരു സംഭവമാണ് വടക്കാഞ്ചേരിയില്‍ ഉണ്ടായത്. സ്മാര്‍ട്ട് ഫോണിലെ ഗെയിമുകള്‍ ഡിലീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് എട്ടാം ക്ലാസുകാരന്‍ പ്രകോപിതനായത്. അക്രമാസക്തനായ കുട്ടി വീട്ടിലെ സാധനങ്ങള്‍ വലിച്ചെറിയുകയും വീട് ചുട്ടുചാമ്പലാക്കുമെന്ന് അലറിക്കൊണ്ട്