Tag: shine tom chacko
ലഹരി വില്‍പ്പനക്കാരനുമായി ബന്ധം; നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍
കൊച്ചി: പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി. എൻഡിഎപ്എസ് ആക്ടിലെ വകുപ്പ് 29 പ്രകാരം കേസെടുക്കാനാണ് പൊലീസ് നീക്കം. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുക. നടൻ നൽകിയ മൊഴികളിൽ നിന്നും അറസ്റ്റ് ചെയ്യാനുളള തെളിവുകൾ പൊലീസിന് ലഭിച്ചു എന്നാണ് സൂചന. ലഹരിമരുന്നുമായും, ഉപയോഗവുമായും ബന്ധപ്പെട്ട് ഷൈൻ പൊലീസിനോട്
ലഹരി ഉപയോഗിക്കാറില്ല; നടൻ ഷൈൻ ടോം ചാക്കോയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാനൊരുങ്ങി പൊലീസ്, ഫോൺ സന്ദേശങ്ങളും ഗൂഗിൾ പേ ഇടപാടുകളും പരിശോധിക്കുന്നു
കൊച്ചി: രാസ ലഹരിയും നിരോധിത ലഹരിയും ഉപയോഗിക്കാറില്ലെന്നും ലഹരി കച്ചവടക്കാരുമായി തനിക്ക് ബന്ധമില്ലെന്നും നടൻ ഷൈൻ ടോം ചാക്കോ. പോലിസിന്റെ ചോദ്യം ചെയ്യലിലാണ് ഷൈൻ ഇക്കാര്യം വ്യക്തമാക്കിയത്.കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ഡാൻസാഫ് സംഘം എത്തിയപ്പോൾ ഷൈൻ ഓടി രക്ഷപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് പോലീസ് ചോദ്യം ചെയ്യാനായി ഷൈനിനെ വിളിച്ചുവരുത്തിയത്. നടനെ വൈദ്യപരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് പോലിസ്.