Tag: shahabas murder
താമരശ്ശേരി ഷഹബാസ് കൊലക്കേസ്; ആരോപണങ്ങൾ ഗൗരവതരം, പ്രതിപ്പട്ടികയിലുള്ളത് കുട്ടികളായതിനാൽ കേസ് ഒരുപാട് ദിവസത്തേക്ക് നീട്ടിവെയ്ക്കാനാവില്ല
കൊച്ചി: താമരശ്ശേരി ഷഹബാസ് കൊലപാതകത്തിൽ പിതാവിന്റെ കക്ഷി ചേരൽ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. പ്രതിപ്പട്ടികയിലുള്ളവർക്കെതിരെയുള്ള ആരോപണങ്ങൾ ഗൗരവതരം. കുട്ടികളെ കോടതിയിൽ ഹാജരാക്കുന്നതിൽ മാർഗ്ഗനിർദ്ദേശങ്ങളും കോടതി മുന്നോട്ടുവെച്ചു. പ്രതികളായ കുട്ടികളുടെ ഹർജികളിൽ പ്രോസിക്യൂഷനോട് വിശദീകരണം തേടി. കേസിൽ 25ന് വിശദമായ വാദം കേൾക്കും. പ്രതികൾ കുട്ടികളാണെന്നും അതിനാൽ കേസ് ഒരുപാട് ദിവസത്തേക്ക് നീട്ടിവെയ്ക്കാനാവില്ലെന്നും കോടതി. കുറ്റാരോപിതരെ കോടതിയിൽ
തെളിവായി ഇൻസ്റ്റഗ്രാം സന്ദേശങ്ങൾ, സിസിടിവി ദൃശ്യങ്ങൾ; താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് കൊലക്കേസിൽ കുറ്റപത്രം അടുത്തമാസം സമർപ്പിക്കും
താമരശ്ശേരി: വിദ്യാർഥി സംഘർഷത്തിനിടെ മർദനമേറ്റ് മരിച്ച താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർഥി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് കൊലക്കേസിൽ മേയ് അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണസംഘം. സംഭവം 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ കുറ്റാരോപിതർക്ക് സ്വാഭാവിക ജാമ്യം ലഭിക്കും അതിനാൽ മേയ് 29-ന് മുൻപ് തന്നെ കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളിലാണ്
താമരശ്ശേരിയിലെ ഷഹബാസ് കൊലക്കേസ്; പ്രതികളായ വിദ്യാർത്ഥികളെ വധിക്കുമെന്ന് ഊമക്കത്ത്
താമരശ്ശേരി: പത്താം ക്ലാസ് വിദ്യാർഥി താമരശ്ശേരിയിലെ മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ട കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്‌കൂളിലേക്ക് ഊമക്കത്ത്. ഷഹബാസ് കൊലക്കേസിൽ ആദ്യം പിടിയിലായ അഞ്ച് വിദ്യാർഥികളെ പോലീസ് സംരക്ഷണത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയെഴുതിക്കാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് കത്തയച്ചിരിക്കുന്നത്. താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് പ്രധാനാധ്യാപന് കത്ത് ലഭിച്ചത്. വൃത്തിയുള്ള കൈപ്പടയിൽ എഴുതി സാധാരണ തപാലിലാണ് കത്തയച്ചത്.