Tag: shafi parambil
‘വിമാന നിരക്കിലെ ചൂഷണം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണം’; പ്രവാസികളുടെ പ്രശ്നങ്ങൾ പാര്‍ലമെന്റില്‍ ഉന്നയിച്ച് ഷാഫി പറമ്പില്‍ എം.പി
ന്യൂഡല്‍ഹി: പ്രവാസികളനുഭവിക്കുന്ന വിവിധ വിഷയങ്ങൾ പാർലമെൻ്റിൽ ഉന്നയിച്ച് വടകര എം.പി ഷാഫി പറമ്പിൽ. അവധിക്കാലത്തെ വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നും പ്രവാസികളുടെ വിവിധ വിഷയങ്ങള്‍ പഠിക്കാന്‍ ഉന്നതാധികാര സമിതിയെ വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണ സമയത്ത് അയ്യായിരമോ ആറായിരമോ കൊടുക്കേണ്ട ടിക്കറ്റിന് അവധിക്കാലത്ത് സ്വന്തം കുടുംബത്തെ കാണാന്‍ വരുമ്പോള്‍ അന്‍പതിനായിരത്തിന് മുകളിലാണ് ഓരോ പ്രവാസിയും നല്‍കേണ്ടി
ദേശീയപാതയിൽ മുക്കാളി, മടപ്പള്ളി തുടങ്ങിയവിടങ്ങളിലെ മണ്ണിടിച്ചൽ; അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
വടകര: ദേശീയപാത 66 ൽ നിർമ്മാണത്തിനിടെ മുക്കാളി, മടപ്പള്ളി, വിയ്യൂർ മല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗട്കരി. കേരളത്തിന്റെ ചുമതല വഹിക്കുന്ന ദേശീയ ഹൈവേ അതോറിറ്റിയുടെ ഉദ്യോഗസ്ഥരോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുകയും സത്വര നടപടികൾ കൈക്കൊള്ളുന്നതിനും മന്ത്രി നിർദ്ദേശം നൽകി. മണ്ണിടിച്ചിൽ മൂലം ജനങ്ങളുടെ ജീവനും
‘ബഡ്ജറ്റ് രാഷ്ട്രീയ അതിജീവനത്തിനുള്ള ആയുധമാക്കി മാറ്റി, എയിംസ് വീണ്ടും സ്വപ്നമായി തന്നെ തുടരും’; ഷാഫി പറമ്പിൽ എം പി
വടകര: കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ ബഡ്ജറ്റിനെ രാഷ്ട്രീയ അതിജീവനത്തിനുള്ള ആയുധമാക്കി മാറ്റി.രാജ്യത്തിന്റെ വളർച്ചയോ,യുവാക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടികളല്ല ബഡ്ജറ്റിൽ കണ്ടത്. മറിച്ച് ഭരണം നിലനിർത്താനുള്ള വ്യഗ്രതയാണ് ബഡ്ജറ്റിൽ കണ്ടതെന്നും ഷാഫി പറമ്പിൽ എം പി പറഞ്ഞു. കേരളത്തിൽ നിന്ന് രണ്ട് സഹമന്ത്രിമാർ ഉണ്ടെന്ന കാര്യം BJP സർക്കാർ മറന്നു. നമ്മുടെ സംസ്ഥാനത്തിനോട്
‘മലയാളികൾക്കിഷ്ടമാണ്, അഭിമാനമാണ്’; ആസിഫലിക്ക് ഐക്യദാർഢ്യവുമായി ഷാഫി പറമ്പിൽ എം പി
വടകര: ആസിഫലിക്ക് ഐക്യദാർഢ്യവുമായി ഷാഫി പറമ്പിൽ എം പി. മലയാളികൾക്കിഷ്ടമാണ്, അഭിമാനമാണ് എന്ന തലക്കെട്ടോടുകൂടി ആസിഫലിക്കൊപ്പമുള്ള ചിത്രമാണ് ഐക്യദാർഢ്യം അറിയിച്ച് ഷാഫി പറമ്പിൽ പങ്കുവച്ചത്. എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരിസ് മനോരഥങ്ങളുടെ ട്രെയിലർ റിലീസിനിടെയുണ്ടായ പുരസ്‌കാരദാന ചടങ്ങിൽ സംഗീത സംവിധായകൻ രമേശ് നാരായണൻ ആസിഫ് അലിയെ അപമാനിച്ചിരുന്നു.
മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയ കൊളാവിപ്പാലം കടപ്പുറം ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു
വടകര: മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയ കൊളാവിപ്പാലം കടപ്പുറം ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു.സാൻഡ് ബാങ്ക്സിൽ നിന്ന് തോണിയിൽ കൊളാവിപ്പാലത്തേക്ക് പോവുകയായിരുന്നു എം പി. മരിച്ച മത്സ്യത്തൊഴിലാളി ഷാഫിയുടെ കൂടെ മീൻപിടിക്കാനെത്തിയവരുമായി അദ്ദേഹം സംസാരിച്ചു. സാന്റ് ബാങ്ക്സ് അഴിമുഖത്തിന് സമീപത്തെ കടലിലാണ് ഷാഫിയെ ഇന്നലെ കാണാതായത്. വല വലിച്ചു കയറ്റുന്നതിനിടെയാണ് അപകടം നടന്നത്. മലപ്പുറം ചേളാരി സ്വദേശിയാണ്
തന്നെ തിരുത്താനുള്ള അവകാശം ജനങ്ങൾക്കും മുന്നണിക്കുമുണ്ടെന്ന് ഷാഫി പറമ്പിൽ എം പി ; വടകരയിൽ എം.പി ഓഫീസ് തുറന്നു
വടകര: തന്റെ പ്രവർത്തനത്തിൽ പോരായ്മകളും കുറവുകളും ഉണ്ടെങ്കിൽ തന്നെ തിരുത്താം. അതിനുള്ള അവകാശം മുന്നണിക്കും ജനങ്ങൾക്കുമുണ്ടെന്ന് ഷാഫി പറമ്പിൽ എം പി. വടകരയിൽ എം പി ഓഫീസ് തുറന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് മേൽ അധികാരം അടിച്ചേൽപ്പിക്കുന്ന ഒരിടമല്ല എം പി ഓഫീസ് . അവർക്ക് അധികാരത്തോടെ വന്നിരുന്ന് കാര്യങ്ങൾ തുറന്ന് പറയാൻ
ഷൊര്‍ണ്ണൂര്‍ – കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കണം; കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഷാഫി പറമ്പില്‍ എം.പി
പയ്യോളി: വടകര പാർലിമെന്റ് മണ്ഡലത്തിന്റെയും മലബാർ മേഖലയുടെയും ആവശ്യങ്ങളെ സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി ഷാഫി പറമ്പില്‍ എംപി. പുതിയതായി അനുവദിച്ച ഷൊര്‍ണ്ണൂര്‍ – കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിനിന് പയ്യോളിയില്‍ സ്റ്റോപ്പ് അനുവദിക്കുന്നതിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും തിങ്ങി നിറഞ്ഞ് കഷ്ടപ്പെട്ട് യാത്ര ചെയ്യേണ്ടി വരുന്ന