Tag: shafi parambil

Total 17 Posts

പുതിയ തലമുറയെ സ്വപ്നങ്ങളും മൂല്യങ്ങളുമായി വളർത്തിയെടുക്കുകയാണ് അധ്യാപകരുടെ ദൗത്യം; ഉമ്മത്തൂർ എം.എൽ.പി സ്‌കൂള്‍ വാര്‍ഷികാഘോഷ വേദിയില്‍ ഷാഫി പറമ്പില്‍ എംപി

ഉമ്മത്തൂർ: പുതിയ തലമുറയെ സ്വപ്നങ്ങളും മൂല്യങ്ങളുമായി വളർത്തിയെടുക്കുകയാണ് അധ്യാപകരുടെ ദൗത്യമെന്ന് ഷാഫി പറമ്പില്‍ എംപി. 35 വർഷം ഉമ്മത്തൂർ എം.എൽ.പി സ്കൂളിൽ അധ്യാപികയായി സേവനം അനുഷ്ഠിച്ച് ഹെഡ്മിസ്ട്രസായി വിരമിക്കുന്ന സുമിത ടീച്ചറുടെ യാത്രയയപ്പ് സമ്മേളനവും 142 ആം വാർഷിക ആഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. പുതിയ തലമുറയെ സ്വപ്നങ്ങളും മൂല്യങ്ങളുമായി വളർത്തിയെടുക്കുകയാണ് ഒരു അധ്യാപകൻ

വടകര വികസനക്കുതിപ്പിലേക്ക്; ഷാഫി പറമ്പിൽ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി നാലരക്കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കും

വടകര: ഷാഫി പറമ്പിൽ എംപിയുടെ 2024-25 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി നാലരക്കോടി രൂപയുടെ പദ്ധതികൾ വടകര മണ്ഡലത്തിൽ നടപ്പിലാക്കുന്നു. 114 പ്രോജക്ടുകൾ അംഗീകാരത്തിനായി നോഡൽ ഓഫീസറായ ജില്ലാ കലക്ടർക്ക് സമർപ്പിച്ചു. ഭിന്നശേഷി സൗഹൃദ നിയോജകമണ്ഡലമെന്ന ലക്ഷ്യം മുൻനിർത്തി ഒരു കോടി രൂപയുടെ പ്രൊജക്ടുകൾ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും ഭിന്നശേഷിക്കാർക്കുമായി വകയിരുത്തി. ശാരീരിക, മാനസിക

‘മുസ്‌ലിം പ്രാതിനിധ്യമെന്നാൽ റീൽസും കിഞ്ചന വർത്തമാനവുമല്ല’; ഷാഫി പറമ്പിൽ എം.പിക്കെതിരെ എസ്‌.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ്

കോഴിക്കോട്: ലോക്സഭയിൽ വഖഫ് ഭേദഗതി ബില്ലിലെ ചർച്ചയിൽ ഷാഫി പറമ്പിൽ എം.പി ഇടപെട്ടില്ലെന്ന് എസ്‌.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് സത്താർ പന്തല്ലൂർ. വിപ്പു പോലും കാറ്റിൽ പറത്തി സഭയിൽനിന്നു വിട്ടുനിന്ന പ്രിയങ്കഗാന്ധി നിരാശപ്പെടുത്തിയെന്നും അദ്ധേഹം പറഞ്ഞു. കേരളത്തിലെ മുസ്‌ലിം സമുദായ പ്രതിനിധിയായി കോൺഗ്രസ് നൽകിയ ടിക്കറ്റിലാണ് ഷാഫി പറമ്പിൽ ജയിച്ചത്. കെട്ട കാലത്തെ മുസ്‌ലിം പ്രാതിനിധ്യമെന്നാൽ

പൊലീസുകാര്‍ ക്വാറി ഉടമകളുടെ കൂലിക്കാരവരുത്, പുറക്കാമലയില്‍ വിദ്യാര്‍ഥിയെ പൊലീസുകാര്‍ കൊലക്കേസ് പ്രതിയെപ്പോലെ തള്ളിക്കൊണ്ട പോയ കാഴ്ച ജനാധിപത്യ കേരളത്തിന് നാണക്കേടെന്നും ഷാഫി പറമ്പില്‍ എംപി

മേപ്പയൂര്‍: പൊലീസുകാര്‍ പൊലീസുകാരുടെ പണിയാണ് ചെയ്യേണ്ടതെന്നും ക്വാറി ഉടമകളുടെ കൂലിക്കാരായി മാറരുതെന്നും ഷാഫി പറമ്പില്‍ എം.പി പറഞ്ഞു. പുറക്കാമല സംരക്ഷണ സമിതിയുടെ സമരപന്തല്‍ സന്ദര്‍ശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം പുറക്കാമലയില്‍ ക്വാറി പ്രവര്‍ത്തനം പുനരാരംഭിക്കാനുളള നീക്കത്തിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്ന വിദ്യാര്‍ഥിയെ പൊലീസ് മര്‍ദ്ദിച്ചെന്ന പരാതി ഉയര്‍ന്നിരുന്നു. ഈ സംഭവം സൂചിപ്പിച്ചാണ് പൊലീസിനെതിരെ എം.പിയുടെ വിമര്‍ശനം. പുറക്കാമലയില്‍

മുനവ്വറലി ശിഹാബ് തങ്ങള്‍ക്കൊപ്പം ഉംറ നിര്‍വഹിച്ച് ഷാഫി പറമ്പിൽ; മക്കയിൽ ഇന്ത്യൻ സമൂഹം അനുഭവിക്കുന്ന പ്രയാസങ്ങൾ കോൺസൽ ജനറലിൻ്റെ ശ്രദ്ധയിൽ പെടുത്തിയതായി ഷാഫി

വടകര: വടകര എം.പിയും കോണ്‍ഗ്രസ് നേതാവുമായ ഷാഫി പറമ്പിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾക്ക് ഒപ്പം ഉംറ നിർവച്ചിച്ചു. ഉംറക്കുള്ള വസ്ത്രം ധരിച്ച ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രം മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ‘പ്രതിഭാധന്യമായ രാഷ്ട്രീയ വ്യക്തിത്വത്തിനുടമയും പ്രിയ സുഹൃത്തുമായ ഷാഫി പറമ്ബിലിനൊപ്പം ഇന്നലെ വിശുദ്ധ ഉംറ നിർവ്വഹിച്ചു’

ജൽ ജീവൻ മിഷൻ ഗ്രാമീണ കുടിവെള്ള പദ്ധതി; കേരളത്തിൽ നൽകിയത് വെറും 21.63 ലക്ഷം കണക്ഷനുകളെന്ന് കേന്ദ്രമന്ത്രി, മറുപടി ഷാഫി പറമ്പിൽ എംപി ഉന്നയിച്ച ചോദ്യത്തിന്

ന്യൂഡൽഹി: 100% ഗ്രാമീണ വീടുകളിലും കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനുള്ള കർമ്മ പദ്ധതികൾ ഊർജ്ജിതമായി നടപ്പിലാക്കി വരുന്നതായി കേന്ദ്രം അവകാശപ്പെടുന്നു. എന്നാൽ കഴിഞ്ഞ അഞ്ചുവർഷക്കാലത്തിനിടെ കേരളത്തിന് നൽകിയത് കേവലം 21.63 ലക്ഷം കണക്ഷനുകൾ മാത്രം. കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി സി ആർ പാട്ടേലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജൽ ജീവൻ മിഷൻ ഗ്രാമീണ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട്

തിരുവള്ളൂർ വള്ളിയാട് എം.എൽ.പി സ്കൂളിൽ പുതിയ കിച്ചൻ കം സ്റ്റോറിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് ഷാഫി പറമ്പിൽ എം.പി

തിരുവള്ളൂർ: വള്ളിയാട് എം.എൽ.പി സ്കൂളിൽ നിർമ്മിച്ച കിച്ചൻ കം സ്റ്റോറിന്റെ ഉദ്ഘാടനം ഷാഫി പറമ്പിൽ എം.പി നിർവഹിച്ചു. തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. കേന്ദ്ര – സംസ്ഥാന സർക്കാർ ഫണ്ടുകൾ ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. 2023 – 24 വർഷത്തെ എൽ.എസ്.എസ് വിജയി അദീല റഹ്മ സി.എച്ച്, സ്കൂൾ പാചക തൊഴിലാളി

ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലാത്ത മുഖ്യമന്ത്രിക്ക് അജിത്തിനെയും സുജിത്തിനെയും പേടി, അരമന രഹസ്യം പുറത്താകും; പി വി അൻവറിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം പി

തിരുവനന്തപുരം: ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി അജിത്തിനെയും സുജിത്തിനെയും പേടിക്കുന്നു. അരമന രഹസ്യം പുറത്താകും എന്ന പേടിയിലാണ് നടപടി എടുക്കാത്തതെന്ന് ഷാഫി പറമ്പിൽ എംപി. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഓരോ മണിക്കൂറിലും പുറത്ത് വരുന്നത്. എന്നിട്ടും അജിത് കുമാറിനെയും സുജിത്ത് ദാസിനെയും സംരക്ഷിക്കുകയാണെന്ന് എം പി പറഞ്ഞു. ബിജെപിക്ക് വേണ്ടി കുളം കലക്കുന്ന പരിപാടി

‘സർക്കാർ വേട്ടക്കാരനൊപ്പമാണ്, സിനിമാ നയ രൂപികരണ സമിതിയിൽ രഞ്ജിത്തിനെ കൂടി ഉൾപ്പെടുത്താമായിരുന്നു’; നയ രൂപീകരണ സമിതിയിൽ എംഎൽഎ മുകേഷിനെ ഉൾപ്പെടുത്തിയതിനെതിരെ ഷാഫി പറമ്പിൽ എം പി രംഗത്ത്

വടകര: സിനിമാ നയ രൂപീകരണ സമിതിയിൽ എംഎൽഎ മുകേഷിനെ ഉൾപ്പെടുത്തിയതിനെതിരെ ഷാഫി പറമ്പിൽ എം പി രംഗത്ത്. സർക്കാരിന്റെ നയം വ്യക്തമായി, സിനിമ നയ രൂപികരണ സമിതിയിൽ എന്തിന് രഞ്ജിത്തിനെ മാറ്റി നിർത്തണം. രഞ്ജിത്തിനെ കൂടി സമിതിയിൽ ഉൾപ്പെടുത്താമായിരുന്നുവെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു. ഇരക്കൊപ്പം സർക്കാർ ഓടുകയാണെന്ന് പറയുമ്പോൾ ശരിക്കും സർക്കാർ വേട്ടക്കാരനൊപ്പം

ഉരുൾപൊട്ടലിന്റെ നടുക്കം മാറാതെ വിലങ്ങാട്; 300 ൽ അധികം ആളുകളെ ക്യാമ്പിലേക്ക് മാറ്റി, വൻദുരന്തം ഒഴിവായത് പ്രദേശവാസികൾ ഉരുൾപൊട്ടലിൻ്റെ ആദ്യ സൂചനയിൽ തന്നെ സുരക്ഷിത ഇടങ്ങളിലേക്ക് മാറിയതിനാൽ

വാണിമേൽ: വിലങ്ങാട് പ്രദേശത്തയും പരിസര പ്രദേശങ്ങളിലേയും ആളുകൾ ഇന്നലെ കടന്ന് പോയത് ഭയാനകമായ സാഹചര്യത്തിലൂടെ. ഉരുൾപൊട്ടലിൻ്റെ ആദ്യ സൂചനയിൽ തന്നെ ആളുകൾ വീട് ഒഴിഞ്ഞ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിരുന്നു. ഇതിനാലാണ് ഒരു വൻ ദുരന്തം വിലങ്ങാട് നിന്ന് ഒഴിവായത്. 13 വീടുകൾ ഉൾപ്പെടെ ഒരു പ്രദേശം തന്നെ പൂർണ്ണമായും ഒലിച്ചു പോയി. 300 ൽ

error: Content is protected !!