Tag: school leave
കോഴിക്കോട് ഉൾപ്പടെ ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോഴിക്കോട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കാസർകോട്, പത്തനംതിട്ട, തൃശൂർ, കണ്ണൂർ, മലപ്പുറം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണു നാളെ അവധി. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും കലക്ടർ അറിയിച്ചു.
അതിതീവ്ര മഴ; കോഴിക്കോട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
കോഴിക്കോട്: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് മലയോര മേഖലയിലെ വിവിധ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോടഞ്ചേരി, തിരുവമ്പാടി, പുതുപ്പാടി, ചക്കിട്ടപാറ,കൂരാച്ചുണ്ട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയത്. കോടഞ്ചേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് വെണ്ടയ്ക്കാംപോയില്‍ കോളനി നിവാസികളെ മാറ്റിപാര്‍പ്പിച്ചു. മഴയും മലവെള്ളപ്പാച്ചിലും ശക്തമായ സാഹചര്യത്തിലാണ് നടപടി. കനത്ത മഴയുടെ പശ്ചാതലത്തില്‍ തൃശൂര്‍,
സ്‌കൂള്‍ അവധി; പ്രധാനാധ്യാപകര്‍ക്ക് തീരുമാനിക്കാം
കോഴിക്കോട്: ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്ന കാര്യത്തില്‍ പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും തീരുമാനമെടുക്കാമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് . ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറുമായി ആലോചിച്ച് വേണം തീരുമാനം എടുക്കാനെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍ അനുയോജ്യമായ തീരുമാനം കൈക്കൊള്ളാം.
കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (15.07.2024) അവധി
കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാകും. അങ്കണവാടികള്‍ക്കും അവധിയായിരിക്കുമെന്ന് കലക്ടര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല. കോഴിക്കോട് കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ശക്തമായ മഴ