Tag: school
അറിവിന്റെ ലോകത്തേക്ക് ചുവടുവെച്ച് വിദ്യാര്‍ത്ഥികള്‍; ആരവങ്ങളും ആഘോഷങ്ങളുമായി പേരാമ്പ്രയിലെ വിദ്യാലയങ്ങളില്‍ പ്രവേശനോത്സവം
നരക്കോട്: നരക്കോട് എഎല്‍പി സ്‌കൂളിലെ പ്രവേശനോത്സവം വര്‍ണ്ണാഭമായി ആഘോഷിച്ചു. പരിപാടി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ പി ശോഭ ഉദ്ഘാടനം ചെയ്തു. കോമഡി ഫെസ്റ്റിവല്‍ ഫെയിം കെ പി നൂറ സലാം മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് സി.വി സുരേഷ് അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന പാചക തൊഴിലാളി എം.എം മാധവിയെ സ്‌കൂള്‍ മാനേജര്‍ കെ.ടി
അറിവിന്റെ ലോകത്തേക്ക് പിച്ചവെക്കുന്ന കുരുന്നുകള്‍ക്കൊരു സമ്മാനം; ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി പ്രവേശനോത്സവത്തില്‍ പഠനോപകരണങ്ങള്‍ കൈമാറി
പേരാമ്പ്ര: ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പരിധിയിലെ പുതിയതായി ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠന ഉപകരണങ്ങള്‍ വിതരണം ചെയ്തു. 76 വിദ്യാലങ്ങളിലായി 2527 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌നേഹ സമ്മാനമായി പഠന ഉപകരണങ്ങള്‍ നല്‍കിയത്. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ട് എല്‍.ജി ലിജീഷ് മേപ്പയ്യുര്‍ നോര്‍ത്ത് മേഖലയിലെ വിഇഎം യു.പി സ്‌കൂളിലും ജില്ലാ
കുട്ടിക്കൂട്ടത്തിന്റെ ആരവങ്ങള്‍ളോടെ നാടാകെ പ്രവേശനോത്സവം ആഘോഷിക്കുമ്പോള്‍ ഒന്നാം ക്ലാസിലെത്തിയ ഒരു കുട്ടിക്കായ് പ്രവേശനോത്സവമൊരുക്കി പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ എല്‍.പി സ്‌കൂള്‍
പേരാമ്പ്ര: നാടാകെ പ്രവേശനോത്സവത്തിന്റെ ആരവങ്ങളും ആഘോഷങ്ങളും മുഴങ്ങുമ്പോള്‍ പേരാമ്പ്ര ഗവ.വെല്‍ഫെയര്‍ എല്‍.പി സ്‌കൂളില്‍ പുതുതായെത്തിയ ഒരു വിദ്യാര്‍ത്ഥിയ്ക്കായ് പ്രവേശനോത്സവമൊരുക്കി അധ്യാപകര്‍. തോരണങ്ങളാല്‍ അലങ്കരിച്ച സ്‌കൂള്‍ അങ്കണത്തില്‍ നവാഗതയായെത്തിയ കുട്ടിയെ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളെ മധുരങ്ങള്‍ നല്‍കി അധ്യാപകര്‍ സ്വീകരിച്ചു. മറ്റ് സ്‌കൂളുകളെപ്പോലെ തന്നെ സൗകര്യങ്ങളും പഠന നിലവാരവും ഉണ്ടായിട്ടും ഈ സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്തുന്നില്ല എന്നതാണ് വസ്തുത.
അറിവിന്റെ ലോകത്തേക്ക് ആരവങ്ങളും ആഘോഷങ്ങളിമായി കുരുന്നുകളെത്തി; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം പേരാമ്പ്ര എ.യു.പി സ്‌കൂളില്‍ നടന്നു
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം പേരാമ്പ്ര എ.യു.പി സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ചു. ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുബീഷ് ടി അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കുള്ള പഠന കിറ്റ് വിതരണം പേരാമ്പ്ര ബ്ലോക്ക് ബി.പി.സി നിത വി.പി, സ്‌കൂള്‍ മാനേജര്‍ അലങ്കാര്‍ ഭാസ്‌കരന്‍
കുട്ടികൾക്കൊരു സങ്കടവാർത്ത; സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്താമെന്ന് ഹൈക്കോടതി, സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തു
കൊച്ചി: കുട്ടികളുടെ അവധിക്കാല ക്ലാസുകൾ റദ്ദ് ചെയ്തുകൊണ്ടുള്ള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി.സർക്കാർ ഉത്തരവ് വരുന്ന രണ്ടാഴ്ചത്തെക്കാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. കടുത്ത വേനല്‍ ചൂടിനെ പ്രതിരോധിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ക്ലാസുകൾ നടത്താമെന്ന് കോടതി ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്.[mid] ഇക്കഴിഞ്ഞ മെയ് നാലിനാണ് വേനലവധി ക്ലാസുകൾ പൂർണമായി നിരോധിച്ച്
വായനയുടെ സര്‍ഗ്ഗവസന്തം തീര്‍ക്കാന്‍ മാതൃവിദ്യാലയത്തിലേയ്ക്ക് വീണ്ടും; അവാര്‍ഡ് തുകയ്ക്ക് പുസ്തകങ്ങളുമായി നെടുംപൊയില്‍ ബി.കെ.നായര്‍ മെമ്മാറിയല്‍ യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ കാണാനെത്തി പൂര്‍വ്വ വിദ്യാര്‍ത്ഥിയും സാഹിത്യകാരനുമായ സി.എം. മുരളീധരന്‍
കൊഴുക്കല്ലൂര്‍: ബി.കെ.നായര്‍ മെമ്മാറിയല്‍ യു.പി. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയായ സി.എം മുരളീധരന്‍ സ്‌കൂളിലെത്തിയത് കൈനിറയെ പുസ്തകങ്ങളുമായായിരുന്നു. താന്‍ പഠിച്ച സ്‌കൂളിലെ കുരുന്നുകള്‍ക്ക് അറിവുപകരാനായി തനിക്കു ലഭിച്ച അവാര്‍ഡ് തുകയ്ക്ക് പുസ്തകങ്ങള്‍ വാങ്ങി അവരെ കാണാനെത്തിയതായിരുന്നു അദ്ദേഹം. കേരള സര്‍വകലാശാലയിലെ കേരളപഠനവിഭാഗം നല്‍കുന്ന പുതുശ്ശേരി രാമചന്ദ്രന്റെ പേരിലുള്ള പുരസ്‌കാരത്തില്‍ നിന്നുള്ള അവാര്‍ഡ് തുകയുടെ പുസ്തകങ്ങളുമായാണ് അദ്ദേഹം വിദ്യാലയത്തിലെത്തിയത്.
വിദ്യപകര്‍ന്ന് ഒന്‍പത് വര്‍ഷം; കൂരാച്ചുണ്ട് സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
കൂരാച്ചുണ്ട്: സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഒന്‍പതാം വാര്‍ഷിക ആഘോഷവും സ്‌കൂളില്‍ നിന്നും വിരമിക്കുന്ന അധ്യാപകയ്ക്ക് യാത്രയയപ്പ് സമ്മേളനവും നടത്തി. ദീര്‍ഘകാലം സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ലൗലി സെബാസ്റ്റ്യന് മാനേജ്‌മെന്റും പി.ടി.എ കമ്മിറ്റിയും ചേര്‍ന്നാണ് യാത്രയയപ്പ് ഒരുക്കിയത്. കോര്‍പറേറ്റ് മാനേജര്‍ ഫാ. വര്‍ഗീസ് പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍
വിദ്യാര്‍ഥികള്‍ക്കൊരു സന്തോഷവാര്‍ത്ത! കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്: ജില്ലാ കലോത്സവത്തിന്റെ ഭാഗമായി നാളെ കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഹയര്‍സെക്കണ്ടറി, വി.എച്ച്.എസ്.സി വിഭാഗങ്ങള്‍ അടക്കം പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് ഡി.ഡി.ഇ അറിയിച്ചു. വടകരയില്‍വെച്ചാണ് ജില്ലാ കലോത്സവം നടക്കുന്നത്. സെയ്ന്റ് ആന്റണീസ് ഗേള്‍സ് സ്‌കൂളാണ് ഇത്തവണത്തെ ജില്ലാ കലോത്സവത്തിന്റെ പ്രധാന വേദി. 19 വേദികളിലായാണ് മത്സരം നടക്കുന്നത്.
പതിനൊന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ പൊന്നോമനയായിരുന്നു അവൻ, ഇന്നലെ ഏറെ സന്തോഷത്തോടെ ഒന്നിച്ചു യാത്രയായവരിൽ അഞ്ചു കുട്ടികളും അധ്യാപകനും ഒന്നായെത്തി, നിശ്ചലമായി; വടക്കഞ്ചേരിയിൽ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹം സ്കൂളിലേക്ക് എത്തിച്ചു
മുളന്തുരുത്തി: ഒരിക്കലും മറക്കാനാവാത്ത മൂഹൂർത്തങ്ങൾ സൃഷ്ടിക്കാൻ പോയവർ ഓർമ്മയായി അവർ തിരിച്ചെത്തി. വിദ്യാനികേതൻ സ്കൂളും നാടും ഒരിക്കലും മറക്കില്ല ഈ ദിനങ്ങൾ. ഏറെ സന്തോഷകരമായി കുരുന്നുകൾ ഓടി ചാടി നടന്ന സ്കൂൾ അങ്കണം കുരുന്നുകളെ യാത്രയാക്കി ഒരു ദിനം പിന്നിടുന്നതിനു മുൻപ് തന്നെ അവരുടെ മൃതദേഹം ആണ് സ്വീകരിക്കേണ്ടതായി വന്നത്. വടക്കഞ്ചേരിയിൽ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹം
ഓണ പരീക്ഷ ഓഗസ്റ്റില്‍, ഓണം അവധി തിയ്യതി അറിയാം
തിരുവനന്തപുരം: ഓഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ രണ്ടു വരെ ഓണപരീക്ഷയും സെപ്തംബര്‍ 2 മുതല്‍ 11 വരെ ഓണ അവധിയും പ്രഖ്യാപിച്ചു. ഓണ അവധിക്ക് ശേഷം സെപ്തംബര്‍ 12ന് സ്കൂളുകള്‍ തുറക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. അതേ സമയം നാളെ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മഴ മുന്നറിയിപ്പുകള്‍ ഉണ്ടായതിനാല്‍ ക്ലാസുകള്‍ നഷ്ടപ്പെട്ടിരുന്നു,