Tag: sbi
പതിവുപോലെ കാർഡുമായി എടിഎമ്മിൽ പോയി പണം പിൻവലിക്കാമെന്ന് കരുതി ഓടണ്ട, പണിപാളും; എടിഎമ്മിൽ നിന്ന് പണമെടുക്കാൻ ഒ.ടി.പി നൽകണം, വിശദമായി നോക്കാം
കോഴിക്കോട്: എടിഎമ്മിൽ പോയി പിൻ നമ്പറടിച്ചാൽ വേഗത്തിൽ പണമെടുക്കാമെന്ന് കരുതി ഇനി എടിഎമ്മുകളിലേക്ക് ചെന്നാൽ പണി പാളും. സുരക്ഷയുടെ ഭാഗമായാണ് എ.ടി.എം ഇടപാടിൽ മാറ്റം വരുന്നത്. പുതിയ തീരുമാനം പ്രകാരം എസ്ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഒരു ഒടിപി കൂടി നൽകേണ്ടി വരും. ഇത് നൽകിയാലാണ് പണം പിൻവലിക്കാൻ സാധിക്കുക. പുതിയ തീരപമാനപ്രകാരം നിലവിലെ
എസ്.ബി.ഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്! മേസേജ് അയച്ച് പാന്‍കാര്‍ഡ് വിവരങ്ങള്‍ ചോദിച്ച് തട്ടിപ്പ്; പണം പോയത് ഒ.ടി.പി പോലും ചോദിക്കാതെ
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ് വഴി പണം തട്ടിയതായി പരാതി. തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മയടക്കം നൂറോളം പേരാണ് സൈബര്‍ പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകാതിരിക്കാന്‍ പാന്‍കാര്‍ഡ് വിവരങ്ങള്‍ നല്‍കണമെന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ ഉപഭോക്താക്കളെ സമീപിക്കുന്നത്. നിങ്ങളുടെ അക്കൗണ്ട് പ്രവര്‍ത്തന രഹിതമായെന്നും എത്രയും വേഗം കെവൈസി വിവരങ്ങള്‍ നല്‍കണമെന്നും പറഞ്ഞ്
സെപ്റ്റംബര്‍ 30നകം പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം; അല്ലാത്തപക്ഷം സേവനങ്ങള്‍ തടസപ്പെടുമെന്ന് എസ്ബിഐ
കോഴിക്കോട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കള്‍ക്ക് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി സെപ്റ്റംബര്‍ 30 തായി നിശ്ചയിച്ചു. ഈ തിയതിക്ക് അകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്ക് ഇടപാടുകള്‍ക്ക് തടസം നേരിട്ടേക്കാമെന്നും എസ്ബിഐ മുന്നറിയിപ്പ് നല്‍കി. ബാങ്ക് അക്കൗണ്ട് തുടങ്ങാനും പണം നിക്ഷേപിക്കാനും ഉള്‍പ്പടെയുള്ള സാമ്ബത്തിക ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമായിരിക്കും.
എസ്ബിഐ സേവന നിരക്കുകൾ പുതുക്കി: മാസത്തില്‍ നാല് തവണയില്‍ കൂടുതല്‍ പണം പിന്‍വലിച്ചാല്‍ പിഴ ഈടാക്കും; മാറ്റങ്ങള്‍ ഇന്ന് മുതല്‍
കോഴിക്കോട്:എസ്ബിഐയില്‍ സേവിങ്ങ്സ് അക്കൗണ്ട് അഥവാ സീറോ ബാലന്‍സ് അക്കൗണ്ട് ഉള്ളവര്‍ക്ക് മാസത്തില്‍ നാല് തവണയില്‍ കൂടുതല്‍ പണം പിന്‍വലിക്കാന്‍ സാധിക്കില്ല. ബാങ്കുകളില്‍നിന്ന് നേരിട്ടും എടിഎം വഴിയും പണം പിന്‍വലിക്കുന്നതിനാണ് നിബന്ധന ബാധകം. ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ഇത് ബാധകമല്ല. മുതിര്‍ന്ന പൗരന്മാരെയും മാറ്റങ്ങള്‍ ബാധിക്കില്ല. ജൂലൈ ഒന്ന് മുതല്‍ പുതിയ പരിഷ്‌കരണം നിലവില്‍ വരും. മാസത്തില്‍ അധികമായി
പൊതുജനമറിയാന്‍; എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; നെറ്റ് ബാങ്കിംഗ്, യോനോ ആപ്പ് സേവനങ്ങള്‍ 14 മണിക്കൂര്‍ ലഭിക്കില്ല
തിരുവനന്തപുരം: എസ്ബിഐ ഡിജിറ്റല്‍ സേവനങ്ങള്‍ ഇന്ന് ബാങ്ക് സമയം അവസാനിച്ചതിന് ശേഷമുള്ള അടുത്ത 14 മണിക്കൂര്‍ സമയത്തേയ്ക്ക് ലഭിക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു. നെഫ്റ്റ് സംവിധാനങ്ങളുടെ സാങ്കേതിക നവീകരണം നടത്തുന്നതിനാലാണ് ഡിജിറ്റല്‍ സേവനങ്ങളെ ബാധിക്കുന്നതെന്ന് ബാങ്ക് അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഞായറാഴ്ച വെളുപ്പിനെ 12 മുതല്‍