Tag: SANU MOHAN

Total 2 Posts

വൈഗയുടെ കൊലപാതകം; സനുമോഹന്‍ ചൂതാട്ടത്തിന് ചെലവാക്കിയത് അരലക്ഷം

കളമശ്ശേരി: മുട്ടാര്‍ പുഴയില്‍ വെച്ച് മകള്‍ വൈഗയെ കൊലപ്പെടുത്തിയ കേസില്‍ സനു മോഹനെ ഗോവയിലെത്തിച്ച് തെളിവെടുത്തു. ഇയാള്‍ ഗോവയില്‍ ചൂതാട്ടത്തിന് ചെലവഴിച്ചത് 50,000 രൂപയാണെന്ന് പൊലീസ് പറഞ്ഞു. ഇവിടെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി പ്രതി പറഞ്ഞ സ്ഥലങ്ങള്‍ പരിശോധിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ല. ആത്മഹത്യാശ്രമത്തെക്കുറിച്ച് സനു പറഞ്ഞ വിവരങ്ങളില്‍ പൊരുത്തക്കേടുകളുണ്ടെന്നും വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.

വൈഗയുടെ കൊലപാതകം; സനുമോഹനുമായി ഇന്ന് തെളിവെടുപ്പ് നടത്തും

കളമശ്ശേരി: വൈഗ കൊലപാതകക്കേസില്‍ അറസ്റ്റിലായ പിതാവ് സനു മോഹനുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. വൈഗയെ കൊലപ്പെടുത്തിയ കങ്ങരപ്പടിയിലെ ഫ്ളാറ്റിലും മൃതദേഹം കണ്ടെടുത്ത മുട്ടാര്‍ പുഴയിലുമാണ് തെളിവെടുപ്പ് നടത്തുന്നത്. സനു മോഹന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കോയമ്പത്തൂരും ഗോവയിലും അടക്കം അടുത്ത ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തുമെന്നും വിവരം. പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് സനു മോഹന്‍.

error: Content is protected !!