Tag: Road
പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ പരിതാപാവസ്ഥയ്ക്കു വേണം പരിഹാരം; പേരാമ്പ്ര -ചേനായി- ആവള റോഡ് ഗതാഗത യോഗ്യമാക്കാന്‍ നിവേദനം സമര്‍പ്പിച്ച് സര്‍ഗ്ഗ എടവരാട്
പേരാമ്പ്ര: പേരാമ്പ്ര -ചേനായി- അവള റോഡ് ഗതാഗത യോഗ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യവുമായി നിവേദനം സമര്‍പ്പിച്ചു. പൊട്ടിപ്പൊളിഞ്ഞ് താറുമാറായ റോഡിന്റെ നിലവിലുള്ള പരിതാപകരമായ അവസ്ഥ പരിഹരിച്ചു കൊണ്ട് നിലവിലുള്ള വീതിക്ക് കുറവ് വരാതെ കുറ്റമറ്റ രീതിയില്‍ റോഡ് പുനര്‍ നിര്‍മ്മിക്കുന്നതിനും അതുവഴി പ്രദേശവാസികളുടെ യാത്ര പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണാനും വേണ്ട തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് അവശ്യപ്പെട്ടു
മലയോര ഹൈവേ റൂട്ട് ഒറ്റക്കണ്ടം വഴിയാക്കി മാറ്റാനുള്ള തീരുമാനം; പ്രദേശത്തെ റോഡ് വീതികൂട്ടുന്നതില്‍ എതിര്‍പ്പുമായി സ്ഥലമുടമകള്‍
പേരാമ്പ്ര: മലയോര ഹൈവേയുടെ റൂട്ടുമാറ്റത്തില്‍ എതിര്‍പ്പുമായി സ്ഥല ഉടമകള്‍. മുള്ളന്‍കുന്നില്‍ നിന്ന് പെരുവണ്ണാമൂഴി വരെയുള്ള റീച്ചിലെ റൂട്ട് ഒറ്റക്കണ്ടം വഴിയാക്കി മാറ്റാനുള്ള തീരുമാനത്തില്‍ സ്ഥലമുടമകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ചവറംമൂഴി, ഒറ്റക്കണ്ടം, പന്തിരിക്കര വഴി പെരുവണ്ണാമൂഴിയിലേക്ക് എത്താനുള്ള റൂട്ടാണ് ഒടുവില്‍ നിര്‍മാണ ചുമതലയുള്ള കേരളറോഡ് ഫണ്ട് ബോര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് റോഡ് 12 മീറ്ററായി വീതികൂട്ടാനുള്ള സ്ഥലം
‘തുറയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ റോഡുകളുടെയും ശോചനീയാവസ്ഥ പരിഹരിക്കുക’; പഞ്ചായത്തിലേക്ക് സി.പി.ഐ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു
തുറയൂര്‍: പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിക്കാനായി തുറയൂര്‍ ഗ്രാമപ്പഞ്ചായത്തിലേക്ക് സി.പി.ഐ മാര്‍ച്ചും ധര്‍ണയും നടത്തി. പയ്യോളി അങ്ങാടി – കീഴരിയൂര്‍ ബണ്ട് റോഡിന്റെ പണി പൂര്‍ത്തീകരിക്കുക, പഞ്ചായത്തിലെ മുഴുവന്‍ റോഡുകളുടേയും ശോച്യസ്ഥിതി പരിഹരിക്കുക, ആധുനിക രീതിയിലുള്ള പൊതുശ്മശാനം നിര്‍മിക്കുക എന്നീ ആവശ്യങ്ങളുമായാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ധര്‍ണ മണ്ഡലം കമ്മിറ്റി മെമ്പര്‍ പി.ടി. ശശി ഉദ്ഘാടനം ചെയ്തു.
ഇരുന്നൂറില്‍പ്പരം കുടുംബങ്ങളുടെ യാത്രാപ്രശ്‌നത്തിന് പരിഹാരം; കുറൂറ കടവ്-ഓട്ടുവയല്‍ കനാല്‍ റോഡ് നിര്‍മ്മാണത്തിനായി 50 ലക്ഷം രൂപ അനുവദിച്ച് എം.എല്‍.എ ടി.പി രാമകൃഷ്ണന്‍
ചെറുവണ്ണൂര്‍: കുറൂറ കടവ്-ഓട്ടുവയല്‍ കനാല്‍ റോഡ് നിര്‍മ്മാണത്തിനായി 50 ലക്ഷം രൂപ അനുവദിച്ചു. എം.എല്‍.എ ഫണ്ട് അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപന ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 8, 15 വാര്‍ഡകളിലായി 200ല്‍ പരം കുടുംബങ്ങളുടെ യാത്ര പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമാവുന്നത്. പ്രദേശവാസികളുടെ വളരെ നാളുകളായുള്ള ആവശ്യമാണ് യാഥാര്‍ത്ഥ്യമാകാന്‍ പോവുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
അധികാരികള്‍ കനിഞ്ഞില്ല; അരിക്കുളം ഗ്രാമത്തിന്റെ ദീര്‍ഘകാലത്തെ സ്വപ്‌നമായ റോഡൊരുങ്ങിയത് കുടുംബ കൂട്ടായ്മയില്‍
അരിക്കുളം: റോഡെന്ന വലിയ സ്വപ്‌നം പൂവണിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഒരു ഗ്രാമം. ഗ്രാമവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യത്തിന് മുന്നില്‍ അധികാരികള്‍ കണ്ണടച്ചപ്പോള്‍ ഒരു കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് റോഡ് യാഥാര്‍ത്ഥ്യമായത്. അരിക്കുളം പഞ്ചായത്തിലെ മാവട്ട് പ്രദേശത്തെ മണ്ണാറോത്ത് കുടുംബ കൂട്ടായ്മയാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. അരിക്കുളം- കിഴരിയൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എല്ലാ റോഡുകളും ചെമ്മണ്‍
പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ പോകേണ്ടത് ഇപ്രകാരം
പേരാമ്പ്ര: പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡ് പ്രവൃത്തിയുടെ ഭാഗമായി കള്‍വെര്‍ട്ട് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഡിസംബര്‍ 15 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ പ്രസ്തുത റോഡിലൂടെ വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നത് നിരോധിച്ചതായി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പേരാമ്പ്രയില്‍ നിന്ന് വരുന്നതും തിരിച്ച് പോകുന്നതുമായ വാഹനങ്ങള്‍ മരുതേരി കോടേരി ചാല്‍ റോഡ് വഴി പോകേണ്ടതാണ്. Summary: Traffic control on Perampra-Chembra-Kurachund road
മലയോര മേഖലയിലേക്കുള്ള പ്രധാന റോഡ്; എരപ്പാന്‍തോട് നിന്നും കൂരാച്ചുണ്ടിലേക്കുള്ള റോഡ് നവീകരണം ഉടന്‍ നടത്തണമെന്ന ആവശ്യം ശക്തം
കൂരാച്ചുണ്ട്: കൂട്ടാലിട-കൂരാച്ചുണ്ട് പി.ഡബ്ല്യൂ.ഡി റോഡിലെ എരപ്പാന്‍തോട് മുതല്‍ കൂരാച്ചുണ്ട് വരെയുള്ള ഭാഗം നവീകരണം നടത്തണമെന്ന ആവശ്യം ശക്തം. അടുത്ത കാലത്തായി കൂട്ടാലിട-കൂരാച്ചുണ്ട് റോഡില്‍ നവീകരണ പ്രവൃത്തി നടത്തിയിരുന്നെങ്കിലും ഈ ഭാഗത്ത് പ്രവൃത്തി നടത്തിയിരുന്നില്ല. മലയോര മേഖലയായ കൂരാച്ചുണ്ടില്‍ നിന്നും കോഴിക്കോടിനുള്ള പ്രധാന റോഡും കെ.എസ്.ആര്‍.ടി.സി ബസുകള്‍ അടക്കം ഒട്ടനവധി ബസുകളും മറ്റ് വാഹനങ്ങളും സര്‍വീസ് നടത്തുന്ന
പേരാമ്പ്ര ബൈപ്പാസ്; ചിരുതക്കുന്ന് ഭാഗത്തെ പ്രവൃത്തികള്‍ തുടങ്ങി, ഉയരംകുറച്ച് പാതയൊരുക്കലാണ് നടക്കുന്നത്
പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി ചിരുതകുന്നുമ്മല്‍ ഭാഗത്തെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പേരാമ്പ്ര ബൈപ്പാസിന്റെ നിര്‍മാണത്തിന്റെ ഭാഗമായാണ് പ്രവൃത്തി നടക്കുന്നത്. ചിരുതക്കുന്ന് വെള്ളിയോടന്‍കണ്ടി റോഡിന് കുറുകെയാണ് പാത കടന്നുപോകുന്നത്. ബൈപ്പാസില്‍ ഏറ്റവും ഉയരംകൂടിയ കയറ്റമുള്ള ഭാഗമാണിത്. ഇവിടെ ഉയരംകുറച്ച് പാതയൊരുക്കുന്ന പ്രവൃത്തികളായിരുന്നു ബാക്കിയുണ്ടായിരുന്നത്. തുടര്‍ച്ചയായുള്ള മഴ കാരണം ചിരുതക്കുന്ന്
ഇരുവശത്തും മണ്ണ് മൂടി, കാട് പിടിച്ചു കാല്‍നടയാത്ര പ്രയാസകരമായ റോഡ്; നാട്ടുകാരുടെ പരിശ്രമത്തിലൂടെ കാരയാട്, കാഞ്ഞിരക്കണ്ടി മുക്ക്- ആയുര്‍വ്വേദ ഡിസ്പെന്‍സറി റോഡിലിനി സുഖകരമായ യാത്ര
നടുവണ്ണൂര്‍: കാരയാട് തറമ്മല്‍ അങ്ങാടി ജനകീയ കൂട്ടായ്മയുടെയും, തറമ്മല്‍ സൗത്ത് റെസിഡന്‍സ് അസോസിയേഷന്റെയും പരിശ്രമത്തില്‍ റോഡ് പുനര്‍നിര്‍മ്മിച്ചു. തറമ്മല്‍ അങ്ങാടിയോട് ചേര്‍ന്നുള്ള, കാഞ്ഞിരക്കണ്ടി മുക്ക് – ആയുര്‍വ്വേദ ഡിസ്പെന്‍സറി റോഡാണ് പ്രദേശവാസികള്‍ സ്വന്തം ചിലവിലും അധ്വാനത്തിലും വീതി കൂട്ടി പുനര്‍നിര്‍മ്മിച്ചു മാതൃകയായത്. ഇരുവശത്തും മണ്ണ് മൂടി, കാട് പിടിച്ചു കാല്‍നടയാത്രക്ക് പോലും പ്രയാസം നേരിട്ടിരുന്ന വീതിയില്ലാത്ത,
വാഹനം വരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് വശത്തേക്കു മാറിനില്‍ക്കാന്‍ സ്ഥമില്ല, ഇരുചക്ര വാഹനങ്ങള്‍ക്കും ഭീഷണി; യാത്രയ്ക്ക് തടസ്സം സൃഷ്ടിച്ച് കടിയങ്ങാട് എല്‍.പി സ്കൂള്‍ റോഡിഡിലെ മെറ്റല്‍ക്കൂമ്പാരം
പേരാമ്പ്ര: റോഡ് നിര്‍മാണം കഴിഞ്ഞിട്ട് ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞിട്ടും റോഡില്‍ ബാക്കി വന്ന മെറ്റല്‍ക്കൂമ്പാരം നീക്കിയില്ല. യാത്രാക്കാര്‍ ദുരിതത്തില്‍. കടിയങ്ങാട് എല്‍.പി സ്‌കൂള്‍ റോഡിലാണ് മെറ്റല്‍ക്കൂമ്പാരം ഇരുചക്രവാഹനങ്ങള്‍ക്ക് അപകടഭീഷണിയുയര്‍ത്തുന്നത്. റോഡിലേക്ക് മെറ്റല്‍ ചിതറികിടക്കുന്നത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന കാല്‍നടയാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുകയാണ്. വാഹനം വരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് വശത്തേക്കു മാറിനില്‍ക്കാന്‍ ഇതുകാരണം സ്ഥലമില്ലാത്ത അവസ്ഥയാണ്. കരാറുകാരെ ബന്ധപ്പെട്ടിട്ടും നീക്കംചെയ്യാന്‍