Tag: road re tarring works
ജലജീവന്‍ പദ്ധതിയുടെ പൈപ്പിടല്‍ നടക്കുന്നതിനിടെ റോഡിലെ കുഴിയടയ്ക്കല്‍; പന്തിരിക്കര വരയാലന്‍കണ്ടിയില്‍ പ്രവൃത്തി തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം
പേരാമ്പ്ര: പന്തിരിക്കര വരയാലന്‍കണ്ടി റോഡിലെ കുഴിയടയ്ക്കല്‍ പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു. റോഡില്‍ ജല ജീവന്‍ പദ്ധതിയുടെ പൈപ്പിടല്‍ ജോലി നടക്കുന്നതിനാലാണ് പണി തടഞ്ഞത്. ഏറെക്കാലമായി റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. എന്നാല്‍ ഇതുവരെ കുഴയടയ്ക്കാനുള്ള നടപടി ക്രമങ്ങളൊന്നും നടന്നിരുന്നില്ല. പ്രദേശത്ത് ഇപ്പോള്‍ ജലജീവന്‍ പദ്ധതിയുടെ പൈപ്പിടല്‍ നടക്കുകയാണ്. ഈ സമയത്ത് തന്നെ റോഡിലെ കുഴിയടയ്ക്കാനും കരാറുകാരന്‍ എത്തി.
അപകടങ്ങള്‍ പതിവാകുന്ന നടുവണ്ണൂര്‍ ടൗണില്‍ റോഡ് റീ ടാറിങ് പ്രവൃത്തി പൂര്‍ത്തിയായില്ല; പ്രതിഷേധവുമായി നാട്ടുകാരും സമീപത്തെ കച്ചവടക്കാരും
നടുവണ്ണൂര്‍: നടുവണ്ണൂര്‍ ടൗണില്‍ റോഡ് റീ ടാറിങ് പ്രവൃത്തി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. റോഡിലെ കുഴികള്‍ കാരണം അപകടങ്ങള്‍ പതിവായതിനെത്തുടര്‍ന്നാണ് കുഴികളടച്ച് റീ ടാറിങ് ചെയ്യാന്‍ തീരുമാനമായത്. എന്നാല്‍ കുഴികളില്‍ മെറ്റലിട്ട് അടയ്ക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് നാട്ടുകാരും സമീപത്തെ കച്ചവടക്കാരും പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്ത് അളക്കാന്‍