Tag: road issue
മഴപെയ്തതോടെ ദുരിതമൊഴിയാതെ പുലപ്രക്കുന്ന് നിവാസികള്‍; അനിയന്ത്രിത ഖനനം നടത്തിയ പ്രദേശങ്ങളില്‍ നിന്നും മണ്ണും ഉരുളന്‍ കല്ലുമുള്‍പ്പെടെ ഒലിച്ചിറങ്ങി, റോഡ് അപകടാവസ്ഥയില്‍
മേപ്പയ്യൂര്‍: മഴപെയ്തതോടെ അനിയന്ത്രിത മണ്ണ് ഖനനം നടത്തിയിരുന്ന മേപ്പയ്യൂര്‍ നാലാംവാര്‍ഡിലെ പുലപ്രക്കുന്ന് പരിസരവാസികള്‍ ദുരിതത്തില്‍. കഴിഞ്ഞദിവസം രാത്രിപെയ്ത കനത്തമഴയില്‍ കുന്നില്‍ ഇളക്കിയിട്ട മേല്‍മണ്ണ്, കല്ല് എന്നിവ താഴേക്കൊലിച്ചിറങ്ങി റോഡിലും പരിസരവാസികളുടെ വീട്ടുപറമ്പുകളിലും മുറ്റങ്ങളിലും വരെ നിറഞ്ഞിരിക്കയാണ്. പ്രദേശങ്ങളില്‍ നിന്നും മണ്ണ് ഖനനം നടക്കുന്ന സമയത്തുതന്നെ നാട്ടുകാര്‍ ഈ ആശങ്ക അറിയിച്ചിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ മഴ പെയ്തതോടെ
റീ ടാര്‍ ചെയ്ത് ഒരു വര്‍ഷം തികയും മുമ്പേ റോഡ് തകര്‍ന്നു; കുറ്റ്യാടി പാറക്കടവ് ജുമാമസ്ജിദിനടുത്തെ കുഴി പൊതുമരാമത്ത് വകുപ്പ് അവഗണിച്ചപ്പോള്‍ നാട്ടുകാര്‍ ഇടപെട്ട് മൂടി
കുറ്റ്യാടി: കുറ്റ്യാടി-പേരാമ്പ്ര സംസ്ഥാനപാതയില്‍ പാറക്കടവ് ജുമാമസ്ജിദിനടുത്ത് കുഴി നാട്ടുകാര്‍ ഇടപെട്ട് മൂടി. റോഡില്‍ അപകടകരമായ സാഹചര്യത്തില്‍ കുഴി രൂപപ്പെട്ടിട്ടും പൊതുമരാമത്ത് വകുപ്പ് തിരിഞ്ഞുനോക്കാതിരുന്നതോടെയാണ് നാട്ടുകാര്‍ തന്നെ കുഴി മൂടാന്‍ മുന്‍കൈയെടുത്ത് രംഗത്തുവന്നത്. റീ ടാര്‍ ചെയ്ത് വര്‍ഷം തികയാത്ത റോഡാണ് തകര്‍ന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മുമ്പ് ഇവിടെ ബൈക്കപകടത്തില്‍ വിദ്യാര്‍ഥി മരണപ്പെട്ടിരുന്നു. [md2] ഏറെ അപകടകരമായ
നടുവണ്ണൂര്‍ അങ്ങാടിയില്‍ റോഡരികില്‍ വെള്ളക്കെട്ട്; ദുരിതത്തിലായി വ്യാപാരികളും നാട്ടുകാരും
നടുവണ്ണൂര്‍: നടുവണ്ണൂര്‍ അങ്ങാടിയിലെ വെള്ളക്കെട്ട്, ദുരിതത്തിലായി നാട്ടുകാരും സമീപത്തെ വ്യാപാരികളും. നരസിംഹ ക്ഷേത്രപരിസരം മുതല്‍ ന്യൂജനതാ ഹോട്ടല്‍വരെ റോഡിന് പടിഞ്ഞാറുഭാഗത്താണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ചെറിയ മഴയത്തും റോഡിന്റെ ഓരത്ത് ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. ഇത് അങ്ങാടിയിലെത്തുന്നവര്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടാവുന്നു. ക്ലിനിക്കിലേക്കെത്തുന്ന രോഗികളും പൊതുവിതരണകേന്ദ്രത്തിലേക്കെത്തുന്ന ആളുകളും വെള്ളക്കെട്ടുകാരണം പ്രയാസമനുഭവിക്കുകയാണ്. സംസ്ഥാനപാതയില്‍ വാഹനത്തിരക്ക് വര്‍ധിച്ചതിനാല്‍ മിക്കസമയവും ഗതാഗതക്കുരുക്കുണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍
മൂന്ന് ബജറ്റുകളിലായി 39 കോടി രൂപ അനുവദിച്ചിട്ട് വര്‍ഷങ്ങള്‍; മേപ്പയ്യൂര്‍-കൊല്ലം റോഡ് നവീകരണം കടലാസില്‍ ഒതുങ്ങി
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നെല്യാടി -കൊല്ലം റോഡ് നവീകരണം കടലാസില്‍ ഒതുങ്ങിപ്പോയെന്ന് മോട്ടോര്‍ ഫെഡറേഷന്‍ എസ്.ടി.യു മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. മൂന്ന് ബജറ്റുകളിലായി 39 കോടി രൂപ അനുവദിച്ചിട്ട് വര്‍ഷങ്ങളായിട്ടും പ്രഖ്യാപനങ്ങള്‍ മാത്രം ബാക്കിയായതായി യോഗം അറിയിച്ചു. ഈ സര്‍ക്കാറിന്റെ കാലത്ത് ഫണ്ട് അനുവദിച്ചെന്നല്ലാതെ റോഡ് പണി ആരംഭിക്കാത്തത് യാത്രക്കാര്‍ക്കും, വാഹനങ്ങള്‍ക്കും വലിയ പ്രയാസമാണ്