Tag: road accident
കൊയിലാണ്ടിയില്‍ ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ടാങ്കര്‍ ലോറിയും സ്‌കൂട്ടിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാത്രി ഏഴ് മണിയോടെ കൊയിലാണ്ടി പഴയ ചിത്രാ ടാക്കീസിന് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറിയും കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരികയായിരുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ യുവതിയെ ഉടനെ കൊയിലാണ്ടി താലൂ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം
കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുമ്പിലെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ചു; ചേലിയ സ്വദേശിയായ വയോധികന്‍ മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുമ്പില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ചേലിയ സ്വദേശിയായ വയോധികന് ദാരുണാന്ത്യം. അഹമ്മദ് കുട്ടി (60) ആണ് മരിച്ചത്. ചായ കുടിക്കാനായി ആശുപത്രിയില്‍ നിന്നും ഇറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെ ലോറിയിടിക്കുകയായിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ഇടിച്ചത്. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. Summary: Elderly
താമരശ്ശേരിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് പരിക്ക്
താമരശേരി: താമരശേരി അടിവാരം ചിപ്പിലിത്തോട് കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. പുലിക്കല്‍ പാലത്തിന് സമീപം ഇന്നു രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്. ആനക്കാംപൊയില്‍ ഫരീക്കല്‍ ബാബു, ഭാര്യ സോഫിയ, ഇവരുടെ പേരക്കുട്ടി അഞ്ചു വയസുകാരിയായ ഇസബെല്‍ എന്നിവർക്കാണ് പരിക്കേറ്റത്. നിയന്ത്രണംവിട്ട് റോഡില്‍ നിന്ന് തെന്നിമാറിയ വാഹനം തുഷാരഗിരി ചിപ്പിലിത്തോട് പുഴയിലേക്ക് പതിക്കുകയായിരുന്നു. നാട്ടുകാർ
കൊയിലാണ്ടിയിൽ ബൈക്കിൽ ലോറിയിടിച്ച് അപകടം; ബൈക്കിൽ നിന്നും തെറിച്ചുവീണ യുവാവ് ലോറികയറി മരിച്ചു, രണ്ടു പേർക്ക് പരിക്ക്
കൊയിലാണ്ടി: കൊയിലാണ്ടി ദേശീയപാതയിൽ ബൈക്കില്‍ ലോറിയിടിച്ച് അപകടം. ബൈക്കിൽ നിന്നും തെറിച്ചു വീണ യുവാവിന് ശരീരത്തിലൂടെ ലോറി കയറിയിറങ്ങി യുവാവ് മരിച്ചു. ഇന്ന് പുലര്‍ച്ചെ 1.45 ഓടെ കൊയിലാണ്ടി പാര്‍ക്ക് റസിഡന്‍സി ഹോട്ടലിനു സമീപമാണ് അപകടം നടന്നത്. സംഭവത്തില്‍ ബൈക്ക് യാത്രക്കാരായ മറ്റ് രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ലോറി തട്ടി ബൈക്ക് നിന്നും തെറിച്ചുവീണ
ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം കാറുകൾ കുട്ടിയിടിച്ച് അപകടം; ഒരു കാറ് തലകീഴായി മറിഞ്ഞു
കൊയിലാണ്ടി: ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷന് സമീപം ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം. ഒരേ ദിശയിലേക്ക് പോകുന്ന കാറുകള്‍ നിയന്ത്രണം വിട്ട് കൂട്ടിയിടിക്കുക യായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ തലകീഴായി മറിഞ്ഞു. കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ആള്‍ട്ടോ 800, സ്വിഫ്റ്റ് കാര്‍ എന്നിവയാണ് കൂട്ടിയിടിച്ചത്. ഒരു കാറിന് പുറകിലായി മറ്റൊരു കാര്‍
റോഡ് അപകടങ്ങള്‍ തുടര്‍ക്കഥ, വേണം ശ്രദ്ധ റോഡുകളില്‍; റോഡ് സുരക്ഷാ ബോധവല്‍കരണ മാരത്തണ്‍ ഫെബ്രുവരി ഒന്നിന്
കോഴിക്കോട്: വര്‍ദ്ധിച്ചുവരുന്ന റോഡ് അപകടങ്ങള്‍ കുറക്കുന്നതിനും, സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവ ധരിക്കുന്നതിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനുമായി മോട്ടോര്‍ വാഹന വകുപ്പ്, പോലീസ് വകുപ്പുമായി ചേര്‍ന്ന് റോട്ടറി ക്ലബിനെയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ റോഡ് സുരക്ഷാ ബോധവല്‍ക്കരണ മാരത്തണ്‍ 2025 സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഒന്നിന് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് രാവിലെ 6.30 മണിക്ക്
കല്ലാച്ചി – നാദാപുരം സംസ്ഥാന പാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്; പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടിക്കൊരുങ്ങി പാതിരപ്പറ്റ സ്വദേശി
നാദാപുരം : കല്ലാച്ചി- നാദാപുരം സംസ്ഥാന പാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റതായി പരാതി . പാതിരപ്പറ്റ സ്വദേശി വെങ്ങോറ ബഷീറിനാണ് പരിക്കേറ്റത്. ഡിസംബർ നാലിന് രാത്രിയാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പിഡബ്ല്യുഡി റോഡിലെ കുഴിയിൽ ബൈക്ക് വീഴുകയും തടർന്ന് ബഷീർ റോഡിലേക്ക് തെറിച്ച് വണ് പരിക്കേൽക്കുകയുമായിരുന്നു. കയ്യെല്ലിനും കാലിനുമാണ് പരിക്കേറ്റത്. നാദാപുരത്തെ
കണ്ണൂരിൽ വാഹനാപകടം; കോളേജ് യൂണിയൻ ചെയർമാനായ വിദ്യാർത്ഥി നേതാവിന് ദാരുണാന്ത്യം
കണ്ണൂര്‍: കണ്ണൂരില്‍ വാഹനാപകടത്തില്‍ കോളേജ് യൂനിയന്‍ ചെയര്‍മാന്‍ മരിച്ചു. കല്യാശേരി ആംസ്റ്റക് കോളേജ് യൂണിയന്‍ ചെയര്‍മാനും രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ കയ്യങ്കോട് ചേലേരിമുക്കിലെ മുഹമ്മദ്(19)ആണ് മരണപ്പെട്ടത്. കല്ല്യാശേരിയില്‍ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിലാണ് കോളേജ് വിദ്യാര്‍ത്ഥി മരിച്ചത്. സഹപാഠികള്‍ സഞ്ചരിച്ച ബൈക്കും എതിരെ വന്ന ഇന്‍ഡേന്‍ ഗ്യാസ് കൊണ്ടുപോവുകയായിരുന്ന ഗുഡ്‌സ് ഓട്ടോയും കൂട്ടിയിട്ടിച്ചായിരുന്നു അപകടം. ഗുരുതരമായി
കൊല്ലം ആര്യങ്കാവിൽ ശബരിമല തീർത്ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം, 22 പേർക്ക് പരിക്ക്
കൊല്ലം: ആര്യങ്കാവിൽ ശബരിമല തീർത്ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സേലം സ്വദേശി ധനപാലാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. സേലം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ആര്യങ്കാവ് ചെക്പോസ്റ്റിന് സമീപം പുലർച്ചെ ആയിരുന്നു അപകടം. ബസ് ലോറിയുമായി
കണ്ണൂർ പേരാവൂരിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
കണ്ണൂർ: പേരാവൂർ കല്ലേരിമലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. മാനന്തവാടിയിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന ബസും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ പേരാവൂർ, ഇരിട്ടി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. ഇരു ബസുകളിലുമായി ഉണ്ടായിരുന്ന 34 പേരെയാണ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ആരൂടെയും നില