Tag: Rationshop
സര്‍വര്‍ തകരാര്‍, റേഷന്‍ വിതരണത്തിന് പ്രത്യേക സംവിധാനം: ഏഴ് ജില്ലകളില്‍ ഉച്ചവരെ; കോഴിക്കോട് ജില്ലയില്‍ ഉച്ചയ്ക്ക് ശേഷം
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണം സുഗമമായി നടക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. എന്നാല്‍ ചിലര്‍ കടകള്‍ അടച്ചിട്ട് അസൗകര്യം ഉണ്ടാക്കുകയാണെന്നും മന്ത്രി പറഞ്ഞു. അരി വിതരണത്തിന് ഒരു തടസവും ഉണ്ടാകില്ലെന്നും സര്‍വര്‍ തകരാര്‍ പരിഹരിക്കും വരെ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഏഴ് ജില്ലകളില്‍ ഉച്ചവരെയും ഏഴ് ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷവുമായിരിക്കും റേഷന്‍ വിതരണം
ഇനി മുതല്‍ വാട്ടര്‍ ചാര്‍ജും വൈദ്യുതി ബില്ലും റേഷന്‍ കടകളില്‍ അടയ്‌ക്കാം
ന്യൂഡല്‍ഹി: ഇനിമുതല്‍ വാട്ടര്‍ ചാര്‍ജും വൈദ്യുതി ബില്ലും റേഷന്‍ കടകളില്‍ അടക്കാം. ഇതിനു പുറമെ, പാന്‍ നമ്ബര്‍ ലഭിക്കാനും പാസ്‌പ്പോര്‍ട്ടിന് അപേക്ഷ നല്‍കാനുമുള്ള സൗകര്യങ്ങളും റേഷന്‍ കടകളില്‍ ഒരുക്കും. കേന്ദ്ര ഭക്ഷ്യ വകുപ്പും പൊതു സേവന കേന്ദ്രങ്ങളും(സിഎസ്‌സി) തമ്മില്‍ തയ്യാറാക്കിയ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. സിഎസ്‌സി ഡെപ്യൂട്ടി സെക്രട്ടറി ജ്യോത്സന ഗുപ്തയും, വൈസ് പ്രസിഡന്റ് സാര്‍ത്ഥിക്
റേഷന്‍ വിതരണത്തില്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കാം, വിളിക്കേണ്ട നമ്പറുകളടക്കമുള്ള വിശദാംശം വായിക്കാം
കോഴിക്കോട്: സംസ്ഥാനത്തെ റേഷന്‍ ഉപഭോക്താക്കള്‍ക്ക് റേഷന്‍ വിതരണം/ ഭക്ഷ്യ കിറ്റ് വിതരണം എന്നിവ സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ ജില്ലകളുടെ ചുമതലയുള്ള സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗങ്ങള്‍ക്ക് ഫോണ്‍ മുഖേന നല്‍കാം. അംഗങ്ങളുടെ പേര്, നമ്പര്‍, ജില്ലകള്‍ ചുവടെ: കെ. ദിലീപ് കുമാര്‍ – 9447303611 (തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ഇടുക്കി) പി.വസന്തം – 9048721616
ഏപ്രില്‍ മാസത്തെ കിറ്റ് വിതരണം നീട്ടി, മേയ് മാസത്തെ റേഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍, പ്രവര്‍ത്തന സമയത്തിലും മാറ്റം, വിശദാംശങ്ങളറിയാം
കോഴിക്കോട്: 2021 ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണവും മാര്‍ച്ച് മാസത്തെ കിറ്റ് വിതരണവും ചൊവ്വാഴ്ച വരെ നീട്ടിയിരിക്കുന്നുവെന്ന് ഭക്ഷ്യവിതരണ വകുപ്പ് അറിയിച്ചു. ഏപ്രില്‍ മാസത്തെ കിറ്റ് വിതരണം 04.05.2021 ശേഷവും തുടരും. എന്നാല്‍ വിതരണ സോഫ്റ്റ് വെയറില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യേണ്ടതുള്ളതിനാല്‍ 05.05.2021-ന് ( ബുധനാഴ്ച) റേഷന്‍ വിതരണം ഉണ്ടായിരിക്കുന്നതല്ല. 2021 മേയ് മാസത്തെ റേഷന്‍ വിതരണം
കോഴിക്കോട് ജില്ലയില്‍ റേഷന്‍കടകളുടെ പ്രവൃത്തിസമയം മാറ്റി
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിലെ റേഷന്‍കടകളുടെ പ്രവൃത്തിസമയം മാറ്റി. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് മൂന്നുവരെയാക്കിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. റേഷന്‍കടയിലെത്തുന്നവര്‍ കോവിഡ് പ്രോട്ടോക്കാള്‍ കര്‍ശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ്.
അയനിക്കാട് റേഷന്‍കട മാറ്റുന്നതിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍
പയ്യോളി: അയനിക്കാട് 24ാം മൈല്‍സില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍കട മാറ്റുന്നതിനെതിരെ പ്രതിഷേധം.75 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന എആര്‍ഡി 53ാം നമ്പര്‍ റേഷന്‍ കട മാറ്റുന്നതില്‍ സിപിഐ എം 24ാം മൈല്‍സ് ബ്രാഞ്ച് പ്രതിഷേധിച്ചു പ്രദേശത്ത് സ്ഥലസൗകര്യമുണ്ടായിട്ടും ദൂരസ്ഥലത്തേക്ക് സ്ഥാപനം മാറ്റുന്ന ഉടമയുടെ നടപടിക്കെതിരെയാണ് പ്രതിഷേധം. സ്ഥാപനം മാറ്റുന്നതിനെതിരെ തഹസില്‍ദാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. പ്രതിഷേധയോഗം