Tag: RATION SHOP

Total 14 Posts

റേഷന്‍ അരിയ്ക്ക് വിലകൂടും; നാല് രൂപയില്‍ നിന്ന് ആറ്‌ രൂപയാക്കണമെന്ന് ശുപാര്‍ശ

തിരുവനന്തപുരം: റേഷന്‍ അരിക്ക് വിലകൂട്ടാന്‍ ശുപാര്‍ശ. റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരണവുമായി ബന്ധപ്പെട്ടാണ് നീക്കം. നീല റേഷന്‍കാര്‍ഡ് നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന അരിയുടെ വിലയിലാണ് വര്‍ധന നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. വില നാല് രൂപയില്‍ നിന്ന് 6 രൂപയാക്കണമെന്നാണ് ശുപാര്‍ശ. മൂന്നംഗ വിദഗ്ധസമിതി റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി. സംസ്ഥാനത്ത് പതിനായിരം രൂപയ്ക്ക് താഴെ

വേതന പാക്കേജ് വിശദമായി പഠിച്ച ശേഷം പരിഗണിക്കും; റേഷന്‍ കടയുടമകളുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു

തിരുവനന്തപുരം: റേഷന്‍ കടയുടമകളുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു. മന്ത്രിയുമായി റേഷൻ വ്യാപാരികൾ നടത്തിയ ചർച്ചയിൽ അനുകൂല തീരുമാനം ലഭിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. കഴിഞ്ഞ മാസത്തെ ശമ്പളം നാളെ നല്‍കുമെന്ന് ഭക്ഷമന്ത്രി ജി ആര്‍ അനില്‍ ഉറപ്പുനല്‍കി. വേതന പാക്കേജ് വിശദമായി പഠിച്ച ശേഷം പരിഗണിക്കും . മാസവേതനം പതിനഞ്ചാം തീയതിക്ക് മുമ്പ് നല്‍കാനും ചർച്ചയിൽ

റേഷൻ വിതരണം മുടങ്ങും; റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം ഇന്ന് മുതൽ

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ അനിശ്ചിത കാല സമരം ഇന്ന് മുതൽ. ശമ്പളപരിഷ്കരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികളുടെ സമരം. രണ്ട് തവണ വ്യാപാരികളുമായി സർക്കാർ ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. വേതനപരിഷ്‌കരണമെന്ന വ്യാപാരികളുടെ ആവശ്യത്തില്‍ കൃത്യമായ ഉറപ്പു ലഭിക്കാതിരുന്നതോടെയാണ് ചര്‍ച്ച അലസിയത്. ഇതോടെയാണ്, തിങ്കളാഴ്ച മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരത്തിലേക്ക് കടക്കുമെന്ന് റേഷന്‍ സംഘടന പ്രതിനിധികള്‍

വേതന പാക്കേജ് പരിഷ്കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുക; തിങ്കളാഴ്ച മുതല്‍ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്‌

വടകര: തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന്‌ റേഷന്‍ വ്യാപാരികള്‍. വേതന പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻവ്യാപാരി സംഘടനാ നേതാക്കളുമായി മന്ത്രിമാർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്‌ റേഷൻ വ്യാപാരികൾ സമരവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, ജി.ആർ അനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. വേതന പാക്കേജ് പരിഷ്കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട

ഇ പോസ് തകരാർ; പല ജില്ലകളിലും റേഷന്‍ വിതരണം ഇന്നും തടസ്സപ്പെട്ടു

തിരുവനന്തപുരം: ഇ പോസ് മെഷീനിലെ സർവ്വർ തകരാറായതിനെ തുടര്‍ന്ന്‌ സംസ്ഥാനത്തെ റേഷൻ വിതരണം ഇന്നും തടസ്സപ്പെട്ടു. ഐടി സെല്ലുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ മാസം ഇത് രണ്ടാം തവണയാണ് സാങ്കേതിക തകരാറിനെ തുടർന്ന് റേഷൻ വിതരണം തടസ്സപ്പെടുന്നത്. സംസ്ഥാനത്തെ 14,000ൽപരം റേഷൻ കടകളിലെ ഇലക്ട്രോണിക് പോയിന്റ്

ഡിസംബർ മാസത്തെ റേഷൻ വിതരണം നാളെ വരെ; വെള്ളിയാഴ്ച റേഷൻ കടകൾ അവധി

വടകര: ഡിസംബർ മാസത്തെ റേഷൻ വിതരണം നാളെ വരെ ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ റേഷൻ സാധനങ്ങൾ എത്താൻ വൈകിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മാസാവസാന കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകൾ വെള്ളിയാഴ്ച അവധിയായിരിക്കും. ജനുവരി മാസത്തെ റേഷൻ വിതരണം ശനിയാഴ്ച മുതൽ ആരംഭിക്കും. ജനുവരിയിൽ വെള്ള കാർഡ് ഉടമകൾക്ക്

സംസ്ഥാനത്ത് റേഷൻ പഞ്ചസാരയുടെ വിലകൂട്ടി; വ്യാപാരികളുടെ കമ്മീഷനും വർധിപ്പിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് അന്ത്യോദയ അന്നയോജന ഗുണഭോക്താക്കൾക്കുള്ള റേഷൻ പഞ്ചസാരയുടെ വിലകൂട്ടി. ആറ് രൂപയാണ് കൂട്ടിയത്. കിലോഗ്രാമിന് 21 രൂപയുണ്ടായിരുന്നത് 27 രൂപയായി. ഇതിന് മുമ്പ് 2018 ആഗസ്റ്റിലാണ് റേഷൻ പഞ്ചസാരയുടെ വില കൂട്ടിയത്. റേഷൻ പഞ്ചസാരയുടെ വിതരണത്തിലൂടെ സർക്കാറിനുണ്ടാകുന്ന പ്രതിവർഷം ബാധ്യത കുറയ്ക്കാൻ വില കിലോഗ്രാമിന് 31 രൂപയാക്കണമെന്നാണ് സപ്ലൈകോ ആവശ്യപ്പെട്ടത്. എന്നാൽ പൊതുവിതരണ ഉപഭോക്തൃകാര്യ

ഇന്നും നാളെയും റേഷൻകടകൾ അടച്ചിടും; റേഷൻ വ്യാപാരികളുടെ രണ്ടു ദിവസത്തെ സമരം ഇന്നുമുതൽ

വടകര: ഇന്നും നാളെയും റേഷൻ കടകൾ അടച്ചിട്ട് റേഷൻ വ്യാപാരികൾ സമരം നടത്തും. റേഷൻ മേഖലയോട് കാണിക്കുന്ന അവഗണക്കെതിരെയാണ് റേഷൻ വ്യാപാരികൾ സംയുക്തമായി രണ്ടുദിവസത്തെ സമരം നടത്തുന്നത്. റേഷൻ കടകൾ അടച്ചിട്ടാണ് സമരം. രാവിലെ എട്ടുമണി മുതൽ നാളെ വൈകിട്ട് 5 മണി വരെയാണ് റേഷൻ കടകൾ അടഞ്ഞുകിടക്കുക. കഴിഞ്ഞദിവസം സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിമാരുമായി

സംസ്ഥാനത്ത് തുടര്‍ച്ചയായി നാല് ദിവസം റേഷന്‍ കടകള്‍ തുറക്കില്ല; കാരണം ഇതാണ്…

തിരുവനന്തപുര: സംസ്ഥാനത്ത് തുടര്‍ച്ചയായി നാല് ദിവസം റേഷന്‍ കടകള്‍ പ്രവർത്തിക്കില്ല. ജൂലൈ 6 മുതല്‍ 9 വരെയാണ് റേഷൻ കടകൾ പ്രവർത്തിക്കാതിരിക്കുക. രണ്ട് അവധി ദിവസങ്ങളും റേഷന്‍ വ്യാപാരികളുടെ ജൂലൈ 8, 9 തീയതികളിലെ കടയടപ്പ് സമരവുമാണ് നാല് ദിവസം തുടര്‍ച്ചയായി അടഞ്ഞു കിടക്കാന്‍ ഇടയാക്കുന്നത്. ഈ ദിവസങ്ങളിൽ കേരളത്തിലെ 14,000ത്തോളം റേഷന്‍ കടകൾ പ്രവര്‍ത്തിക്കില്ല.

ആ വാർത്ത തെറ്റ്; ജൂൺ മാസത്തെ റേഷൻ വാങ്ങാനുള്ള സമയ പരിധി അവസാനിച്ചു

പേരാമ്പ്ര: ജൂണ്‍ മാസത്തെ റേഷന്‍ വിതരണം അവസാനിച്ചു. റേഷൻ വാങ്ങാത്തവർക്കായി ജൂലെെ മൂന്ന് വരെ വിതരണം തുടരമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതാമാണെന്ന് ജില്ലാ സപ്ലെെ ഓഫീസർ ലത പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നിലവിലെ തീരുമാന പ്രകാരം ജൂലെെ ഒന്നുവരെ റേഷൻ വിതരണം ചെയ്യാമെന്ന നിർദേശമാണ് ലഭിച്ചിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു. മാസവസാനം

error: Content is protected !!