Tag: Ration Card Musturing

Total 5 Posts

ശ്രദ്ധയ്ക്ക്‌; മഞ്ഞ, പിങ്ക് റേഷൻ കാർഡുകാര്‍ 31ന് മുമ്പ് ഇ- കെവൈസി പൂർത്തിയാക്കണം

തിരുവനന്തപുരം: മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ (AAY, PHH) ഉൾപ്പെട്ട റേഷൻ ഗുണഭോക്താക്കളുടെ ഇ- കെവൈസി പൂർത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി മാർച്ച് 31ന് അവസാനിക്കും. ഇ- കെവൈസി പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ഇനിയും പൂർത്തിയാക്കാനുള്ളവർ റേഷൻകടകൾ/ താലൂക്ക് സപ്ലൈ ഓഫീസുകൾ മുഖാന്തിരം നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.

മുൻഗണനാ റേഷൻകാർഡ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്; ഇ-കെവൈസി അപ്ഡേഷൻ സമയപരിധി നീട്ടി

തിരുവനന്തപുരം: ഡിസംബർ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം മുൻഗണനാ കാർഡ് (എ.എ.വൈ, പി.എച്ച്.എച്ച്) അംഗങ്ങൾ മസ്റ്ററിംഗ് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങളുടെയും മസ്റ്ററിംഗ് ചെയ്യുന്നതിനായി ഇ-കെവൈസി അപ്ഡേഷൻ സമയപരിധി 2024 ഡിസംബർ 31 വരെ ദീർഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. സ്മാർട്ട്ഫോൺ വഴി മസ്റ്ററിംഗ് നടത്തുന്ന

റേഷൻകാർഡ് മസ്റ്ററിം​ഗ് പൂർത്തിയാക്കാത്തവരുടെ ശ്രദ്ധയ്ക്ക്; മസ്റ്ററിം​ഗിന്റെ സമയപരിധി വീണ്ടും നീട്ടി

തിരുവനന്തപുരം: റേഷൻകാർഡ് മസ്റ്ററിം​ഗിന്റെ സമയപരിധി വീണ്ടും നീട്ടി. നവംബർ 30വരെയാണ് സമയം നീട്ടി നൽകിയത്. മസ്റ്ററിംഗ് പൂർത്തിയാക്കാത്തവർക്ക് ഈ സമയം ഉപയോ​ഗിക്കാമെന്ന് മന്ത്രി ജി ആർ അനിൽ‍ അറിഞ്ഞു. മുൻ​ഗണനാ വിഭാ​ഗത്തിൽപ്പെട്ട മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിം​ഗ് സമയമാണ് പുതുക്കിയിരിക്കുന്നത്. മുഴുവൻ പേരുടേയും മസ്റ്ററിം​ഗ് പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ് നവംബർ 30വരെ സമയപരിധി നീട്ടിയതെന്നും മന്ത്രി പറഞ്ഞു.

ആധാര്‍ കാര്‍ഡിലെയും റേഷന്‍ കാര്‍ഡിലെയും പേരിൽ പൊരുത്തക്കേട്; ഒരു ലക്ഷം പേരുടെ മസ്റ്ററിംങ് അസാധുവായി, സമയ പരിധി നാളെ അവസാനിക്കും

കോഴിക്കോട്: മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിംഗ് നാളെ പൂര്‍ത്തിയാവാനിരിക്കെ സംസ്ഥാനത്ത്‌ വീണ്ടും പ്രതിസന്ധി. ആധാര്‍ കാര്‍ഡ് പുതുക്കാത്തവര്‍ക്കാണ് ബുദ്ധിമുട്ട് ഉണ്ടായിരിക്കുന്നത്‌. ഇതോടെ സംസ്ഥാനത്തെ ഒരു ലക്ഷത്തിലേറെ വരുന്നവരുടെ റേഷന്‍ കാര്‍ഡ്‌ മസ്റ്ററിംഗ് അസാധുവായിരിക്കുകയാണ്. ആധാര്‍ കാര്‍ഡിലെയും റേഷന്‍ കാര്‍ഡിലെയും പേരിലെ പൊരുത്തക്കേടാണ് പ്രധാന കാരണം. രണ്ടിലെയും പേരുകള്‍ തമ്മിലുള്ള വ്യത്യാസം മുപ്പത് ശതമാനത്തിലേറെയാണെങ്കില്‍ മസ്റ്ററിംഗ്

മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ്; റേഷൻ കടകൾ ഇന്ന് (ഞായർ) പ്രവർത്തിക്കും

കോഴിക്കോട്: ഇ- കെ.വൈ.സി അപ്‌ഡേഷന്‍ നടത്തുന്നതിനായി ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകളും ഇന്ന് (ഞായർ) തുറന്ന് പ്രവർത്തിക്കും. എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) കാര്‍ഡുള്ള ഗുണഭോക്താക്കള്‍ റേഷന്‍കട പരിസരത്ത് ഒരുക്കിയിട്ടുള്ള ബൂത്തുകളില്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം നേരിട്ടെത്തി ഒക്ടോബര്‍ എട്ടിനകം ഇ പോസ് മുഖാന്തിരം ഇ- കെവൈസി അപ്‌ഡേഷന്‍ നടത്തണം. ഒക്ടോബർ

error: Content is protected !!