Tag: ration card

Total 15 Posts

റേഷൻകാർഡിൽ നിന്ന് മരിച്ചവരുടെ പേരുകൾ നീക്കം ചെയ്യണം; അനധികൃതമായി വാങ്ങിയ ഭക്ഷ്യ ധാന്യത്തിന്റെ വില പിഴയായി ഈടാക്കും

കോഴിക്കോട്: റേഷന്‍ കാര്‍ഡുകളില്‍പ്പെട്ട അംഗങ്ങള്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ അവരുടെ പേരുകള്‍ നീക്കം ചെയ്യണമെന്ന് ജില്ലയിലെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. മഞ്ഞ, പിങ്ക്, നീല റേഷന്‍ കാര്‍ഡുകളില്‍പ്പെട്ട അംഗങ്ങള്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ ഇവരുടെ പേരുകള്‍ നീക്കം ചെയ്യണമെന്നാണ് റേഷന്‍ കാര്‍ഡുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മരിച്ചവരുടെ പേരുകള്‍ അക്ഷയ കേന്ദ്രങ്ങളിലെത്തി ഓണ്‍ലൈനായി റേഷന്‍ കാര്‍ഡില്‍ നിന്ന് നീക്കാം. കേരളത്തിന്

റേഷന്‍ കാര്‍ഡ് മസ്റ്ററിംങ് ഇനിയും പൂര്‍ത്തിയാക്കിയില്ലേ?; ഇല്ലെങ്കില്‍ അടുത്ത മാസം മുതല്‍ റേഷന്‍ ലഭിക്കില്ലെന്ന് കേന്ദ്രമുന്നറിയിപ്പ്, ഇനി മൂന്ന് നാള്‍ കൂടി

കോഴിക്കോട്: റേഷന്‍ കാര്‍ഡ് മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ ഇനി മൂന്ന് നാള്‍കൂടി. ഒക്ടോബര്‍ 3 മുതല്‍ എട്ട് വരെയാണ് മസ്റ്ററിങിനായി അനുവധിച്ച സമയം. രണ്ടുനാള്‍ പിന്നിടുമ്പോഴും മസ്റ്ററിംങിനായി എത്തുന്ന ഉപഭോക്താക്കളുടെ എണ്ണം കുറവാണെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. മുന്‍ഗണന വിഭാഗങ്ങളായ മഞ്ഞ, പിങ്ക്, കാര്‍ഡ് അംഗങ്ങള്‍ക്കാണ് കെ.വൈ.സിക്കായി (മസ്റ്ററിങ്) 3 മുതല്‍ 8 വരെ അനുവദിച്ച സമയം.

റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഫെബ്രുവരിയില്‍ ചെയ്‌തോ ഇല്ലയോ എന്ന സംശയത്തിലാണോ ? പേടിക്കേണ്ട; ഓണ്‍ലൈനായി അഞ്ച് മിനിട്ടുനുള്ളില്‍ സംശയം തീര്‍ക്കാം

വടകര: മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്ന മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ ഇ-കെവൈസി മസ്റ്ററിങ് ഇന്ന് മുതല്‍ തുടങ്ങുകയാണ്. സൗജന്യ റേഷൻ ലഭിക്കുന്നവരുടെ ഇ – കെവൈസി അപ്ഡേഷൻ ബയോമെട്രിക് വിവരങ്ങളിലൂടെ ഉറപ്പാക്കാനാണ് ഇത്തരത്തില്‍ മസ്റ്ററിങ് നടത്തുന്നത്. എന്നാല്‍ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇ–പോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ചു റേഷൻ വാങ്ങിയവർ മസ്റ്റർ ചെയ്യേണ്ടതില്ലെന്ന്‌ ഭക്ഷ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

റേഷന്‍ കാര്‍ഡ് ഇ-കെവൈസി അപ്ഡേഷന്‍ ഇന്ന് മുതല്‍; റേഷന്‍ കാര്‍ഡിനൊപ്പം ആധാര്‍ കാര്‍ഡും നിര്‍ബന്ധം

കോഴിക്കോട്: ജില്ലയില്‍ എന്‍എഫ്എസ്എ (എഎവൈ, പിഎച്ച്എച്ച്) റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ ഇന്ന് (ഒക്ടോബര്‍ മൂന്ന്) മുതല്‍ എട്ട് വരെ റേഷന്‍കട പരിസരത്ത് ഒരുക്കുന്ന പ്രത്യേക ബൂത്തുകളില്‍ നടത്തും. എല്ലാ എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) കാര്‍ഡ് ഗുണഭോക്താക്കളും ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം ക്യാമ്പില്‍ നേരിട്ടെത്തി ഇ പോസ് മെഷീന്‍ മുഖാന്തിരം

റേഷൻ കാർഡ് മസ്റ്ററിങ് പുനരാരംഭിക്കുന്നു; കോഴിക്കോട് ജില്ലയില്‍ ഒക്ടോബര്‍ 3മുതല്‍

കോഴിക്കോട്: റേഷന്‍ കാര്‍ഡിലെ അംഗങ്ങള്‍ക്കുള്ള മസ്റ്ററിങ് (ഇ-കെ.വൈ.സി.) പുനരാരംഭിക്കുന്നു. ഇ-പോസ് സെര്‍വറിന്റെ സാങ്കേതിക പ്രശ്‌നത്തെത്തുടര്‍ന്ന് മാസങ്ങള്‍ക്കു മുന്‍പ് നിര്‍ത്തിവെച്ച മസ്റ്ററിങ്ങാണ് വീണ്ടും തുടങ്ങുന്നത്. മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് നിര്‍ബന്ധമാണ്. നീല, വെള്ള തുടങ്ങിയ മറ്റുവിഭാഗത്തിനും മസ്റ്ററിങ് ചെയ്യാം. സെപ്റ്റംബര്‍ 18-നു തുടങ്ങി ഒക്ടോബര്‍ എട്ടിനു തീരുന്ന രീതിയില്‍ ഓരോ ജില്ലയ്ക്കും വ്യത്യസ്ത തീയതിയാണു നിശ്ചയിച്ചിട്ടുള്ളത്. കാര്‍ഡിലെ

ഫെബ്രുവരിയിലെ റേഷൻ വാങ്ങാത്തവർക്ക് സന്തോഷവാർത്ത; റേഷൻ വിതരണ സമയം നീട്ടി, പുതുക്കിയ തിയ്യതിയും ലഭിക്കുന്ന അരിയുടെ വിശദാംശങ്ങളും ഇതാ

കോഴിക്കോട്: ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് നാല് ശനിയാഴ്ചവരെ നീട്ടിയതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. മാ‍ർച്ച് മാസത്തെ റേഷൻ വിതരണം ആറാം തിയ്യതി മുതൽ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ റേഷൻ കടകളുടെയും നാളെ മുതലുള്ള പ്രവർത്തന സമയം നേരത്തേയുണ്ടായിരുന്നതു പോലെ പുന:ക്രമീകരിച്ചു. റേഷന്‍കടകള്‍ രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് 12

മുന്‍ഗണനാ കാര്‍ഡുകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്നവരെ കുടുക്കാന്‍ ഓപ്പറേഷന്‍ യെല്ലോ; മേപ്പയ്യൂരും പരിസരപ്രദേശങ്ങളില്‍ നിന്നും പിടിച്ചെടുത്തത് പതിനൊന്ന് കാര്‍ഡുകള്‍, പിഴ ഈടാക്കി

മേപ്പയ്യൂര്‍: സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷന്‍ യെല്ലോയുടെ ഭാഗമായി വ്യാപകപരിശോധന. മേപ്പയ്യൂര്‍ പഞ്ചായത്തിലും, മഞ്ഞക്കുളം, വിളയാട്ടൂര്‍ പ്രദേശങ്ങളിലും കൊയിലാണ്ടി താലൂക്കിലെ വിവിധ ഭാഗങ്ങളിലും താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. മേപ്പയ്യൂര്‍ പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനകളില്‍ അനര്‍ഹമായി കൈവശം വെച്ച പതിനൊന്ന് റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും അനധികൃതമായി അനര്‍ഹ കാര്‍ഡുകള്‍ കൈവശംവെച്ച സർക്കാർ,

റേഷന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലേ? എങ്കില്‍ ഇനി റേഷന്‍ കിട്ടില്ലെന്ന് പൊതുവിതരണ വകുപ്പ്

കോഴിക്കോട്: റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് ഇനി റേഷന്‍ നല്‍കാനാവില്ലെന്ന് പൊതുവിതരണ വകുപ്പ്. ഈമാസം 20നകം പ്രക്രിയ പൂര്‍ത്തിയാക്കുവാനാണ് നിര്‍ദേശം. അതുകൊണ്ടുതന്നെ ആധാറില്ലാത്ത അംഗങ്ങളുടെ പേരുകള്‍ കാര്‍ഡില്‍നിന്ന് ഒഴിവാക്കുകയാണ്. റേഷന്‍ ഗുണഭോക്താക്കളായ അന്ത്യോദയ (മഞ്ഞ), മുന്‍ഗണന (പിങ്ക്) കാര്‍ഡുകളിലും സംസ്ഥാന സബ്‌സിഡി (നീല), പൊതു (വെള്ള) കാര്‍ഡുകളിലും ഇനിയും അംഗങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാനുണ്ട്. അതേസമയം, കാര്‍ഡിന്

ഇത്തവണ പതിവ് റേഷനല്ല, ഓണത്തോടനുബന്ധിച്ച് അല്പം അധികമുണ്ട്; കൂടുതല്‍ വിവരങ്ങളറിയാം

കൊയിലാണ്ടി: ഓഗസ്റ്റ് മാസത്തിലെ വിഹിതത്തോടൊപ്പം അല്‍പ്പം അധിക റേഷന്‍. ഒരു കിലോഗ്രാം പഞ്ചസാരയാണ് ആഗസ്റ്റ് മാസത്തിലെ വിഹിതത്തോടൊപ്പം അനുവദിച്ചിട്ടുള്ളത്. മഞ്ഞകാര്‍ഡുടമകളാണ്(എ.എവൈ) ഇതിനു അര്‍ഹര്‍. അധികമായി അനുവദിച്ച ഒരു കിലോഗ്രാം പഞ്ചസാര കാര്‍ഡുടമകള്‍ സെപ്റ്റംബര്‍ ഏഴിനകം റേഷന്‍കടയില്‍ നിന്നും കൈപ്പറ്റണമെന്ന് കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

വെള്ളക്കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം പത്തുകിലോ അരി; നീല കാര്‍ഡിന് മൂന്ന് കിലോ

തിരുവനന്തപുരം: പൊതുവിഭാഗം (വെള്ള കാര്‍ഡ്) ഉടമകള്‍ക്ക് ഈമാസം പത്തുകിലോ അരി അധികമായി നല്‍കുമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ഏഴുകിലോ 10.90 രൂപ നിരക്കിലും മൂന്നു കിലോ 15 രൂപ നിരക്കിലുമാകും വിതരണം ചെയ്യുക. പൊതുവിപണിയില്‍ കിലോയ്ക്ക് 30 രൂപ വിലയുള്ള അരിയാണ് ഇത്തരത്തില്‍ വിതരണം ചെയ്യുക എന്ന് മന്ത്രി വ്യക്തമാക്കി. അനാഥാലയങ്ങളിലെ

error: Content is protected !!