Tag: Rape

Total 48 Posts

ഉത്തര്‍പ്രദേശില്‍ ബലാല്‍സംഗത്തിന് ഇരയായ ഒന്നരവയസുകാരി മരണപ്പെട്ടു; പ്രതിയെ വെടിവച്ച് വീഴ്ത്തി പിടികൂടി പൊലീസ്

ബറൈച്ച് : ഒന്നര വയസുള്ള കുഞ്ഞിനെ ബലാൽസംഗം ചെയ്തു കൊന്ന പ്രതിയെ വെടിവച്ച് വീഴ്ത്തി പിടികൂടി. ഉത്തർപ്രദേശിലെ ബറൈച്ച് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 30 വയസുള്ള പ്രതി ഒന്നരവയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അമ്മയ്ക്കൊപ്പം വീട്ടിൽ ഉറങ്ങിക്കിടന്ന ഒന്നരവയസുള്ള കുഞ്ഞിനെ എടുത്ത് കൊണ്ടുപോയി അടുത്തുള്ള സ്കൂളിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ്

13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; അമ്പത്തിമൂന്നുകാരന് 22 വര്‍ഷം കഠിനതടവ്

കൊയിലാണ്ടി: ബാലുശ്ശേരിയില്‍ പതിമൂന്ന് വയസുള്ള ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി 22 വര്‍ഷം കഠിന തടവിന് ശിക്ഷ വിധിച്ചു. നടുവണ്ണൂർ പൂനത്ത് പാലോളി കുന്നുമ്മൽ പി.കെ.മാധവനാണ് കേസിലെ പ്രതി. പ്രകൃതി വിരുദ്ധ പീഡനത്തിന് പത്ത് വർഷവും, പോക്സോ വകുപ്പുകൾ പ്രകാരമുള്ള കുറ്റത്തിന് 12 വര്‍ഷവുമായാണ് ശിക്ഷ വിധിച്ചത്.

കോഴിക്കോട് ഐഐഎമ്മില്‍ പീഡനപരാതി: യുപി സ്വദേശി ഒളിവില്‍

കോഴിക്കോട്: ഇന്ത്യന്‍ കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ വിദ്യാര്‍ത്ഥിനിയെ പീഡപ്പിച്ചെന്ന് പരാതി. വിദ്യാര്‍ത്ഥിനിയായ ഇരുപത്തിരണ്ടുകാരിയാണ് പരാതി നല്‍കിയത്. ഉത്തര്‍പ്രദേശ് സ്വദേശിയായ ഇവര്‍ സഹപാഠിക്കെതിരായാണ് പരാതി നല്‍കിയിരിക്കുന്നത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. പ്രതിയായ വിദ്യാര്‍ത്ഥിയും യുപി സ്വദേശിയാണ്. ഇന്നലെ പുലര്‍ച്ചെ ഹോസ്റ്റിലിന്റെ ടെറസിലിരുന്ന് ഇരുവരും മദ്യപിച്ചിരുന്നു. ഇതിന് ശേഷമാണ് പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ്

യുവതിയെ പീഡിപ്പിച്ചു; സിംഗപ്പൂരില്‍ ഇന്ത്യന്‍ പൗരന് ശിക്ഷ

സിംഗപ്പൂര്‍: ഓഫിസിലെ ശുചിമുറിയില്‍വെച്ച് വിയറ്റ്നാമീസ് യുവതിയെ പീഡിപ്പിച്ച ഇന്ത്യന്‍ പൗരന് ശിക്ഷ. നാലാഴ്ചത്തെ ജയില്‍വാസവും 8000 സിംഗപ്പൂര്‍ ഡോളര്‍ പിഴയുമാണ് കോടതി വിധിച്ചത്. ധന്ത്യയുധം ഏഴിലന്‍ എന്ന 48 കാരനെയാണ് ശിക്ഷിച്ചത്. ഓഫിസില്‍ ക്ലീനിങ് വിഭാഗത്തിലെ 21കാരിയായ ജോലിക്കാരിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഇവര്‍ക്ക് മോശമായ സന്ദേശങ്ങളും പോണ്‍ വീഡിയോയും ഇയാള്‍ അയക്കാറുണ്ടായിരുന്നു.ഓഗസ്റ്റ് 21നാണ് പ്രതിയെ പൊലീസ്

മകളെയും ചെറുമകളെയും ലൈംഗികമായി പീഡിപ്പിച്ചു, മുംബൈ സ്വദേശിക്ക് ജീവപര്യന്തം തടവു ശിക്ഷ

മുംബൈ: മകളെയും ചെറുമകളെയും ലൈംഗികമായി ചൂഷണം ചെയ്ത മുംബൈ സ്വദേശിക്ക് ജീവപര്യന്തം തടവ് ശിക്ഷ. മുംബൈയിലെ പോക്‌സോ പ്രത്യേക കോടതിയാണ് 65 കാരനായ പ്രതിക്ക് ശിക്ഷ വിധിച്ചത്. മകളെ കൗമാര പ്രായം മുതല്‍ ബലാത്സംഗം ചെയ്ത ഇയാള്‍ മകളുടെ മകളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു.15 വയസ്സ് മുതല്‍ പിതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്ന്

ഡല്‍ഹി നോയിഡയില്‍ മലയാളി നഴ്സിനെ പീഡിപ്പിച്ചു: പ്രതി പിടിയില്‍

ഡല്‍ഹി: നോയിഡയില്‍ മലയാളി നഴ്സിനെ പീഡനത്തിന് ഇരയാക്കി. ജോലി തേടിയെത്തിയ നഴ്സിനെ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചത്. പ്രതി മലയാളിയെന്ന് വിവരം. യുവാവിനെ പെണ്‍കുട്ടി ബന്ധപ്പെട്ടത് മറ്റൊരു സുഹൃത്ത് വഴിയാണെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 23 വയസുകാരിയെ സ്വന്തം ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. ഫ്ളാറ്റില്‍ ഇന്റര്‍വ്യൂ നടക്കുന്നുവെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ പ്രതി യുവതിക്ക് ജ്യൂസ് നല്‍കിയാണ്

പീഡനക്കേസില്‍ ഒളിവില്‍പോയ പ്രതിയെ ആറുവര്‍ഷത്തിന് ശേഷം പോലീസ് പിടികൂടി

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് കരിമ്പില്‍ കോളനിയിലെ മാനസിക രോഗിയായ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ആറുവര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് പിടികൂടി. പാലക്കാട് ചാലിശേരിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന തോട്ടക്കാട് എളംകുറ്റിപ്പറമ്പ് തങ്കനെ (ശിവന്‍, 51)യാണ് മുക്കം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2015 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. മുക്കത്തേക്ക് പോകാന്‍ ബസ്

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പയ്യോളി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു

പയ്യോളി: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പയ്യോളി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പുതിയോട്ടില്‍ ഫഹദിനെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 12 ന് മാതാവിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ പ്രതി വിവാഹ വാഗ്ദാനം നല്‍കി പയ്യോളിയിലെ വീട്ടിലെത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ബാലുശ്ശേരി പോലീസ് സ്‌റ്റേഷനില്‍ പരാതി

error: Content is protected !!