Tag: ramadan
മാസപ്പിറവി കണ്ടു, ഞായറാഴ്ച റമദാൻ ഒന്ന്, ഇനി വ്രതാനുഷ്ഠാനത്തിൻ്റെ നാളുകൾ
കോഴിക്കോട്: കാപ്പാടും പൊന്നാനിയിലും വർക്കലയിലും മാസപ്പിറവി കണ്ടതിൻ്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച റമദാൻ ഒന്ന് ആയിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇബ്രാഹിം ഖലീല്‍ ബുഹാരി തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരാണ്
നിസ്കാരത്തിന്റെ സാക്ഷാത്കാരം ഹൃദയ സാന്നിധ്യമാണ് റമദാൻ സന്ദേശം 07
പരിശുദ്ധ റമദാനിലെ രാവുകളിൽ മാത്രം പ്രത്യേകമായി നിസ്കരിക്കുന്ന ഇരുപതു റക്അത്ത് സുന്നത്ത് നിസ്കാരമാണ് തറാവീഹ്. രണ്ടു റക്അത്തുകൾ വീതമാണ് അത് നിർവഹിക്കേണ്ടത്. നാലു റക്അത്തുകൾ ഒരുമിച്ചു നിസ്കരിച്ചാൽ തറാവീഹ് സാധുവാകുകയില്ല.ഓരോ നാലു റക്അത്തുകൾ ക്കിടയിലും സ്വഹാബിമാർ അല്പനേരം വിശ്രമിക്കാറുണ്ടായിരുന്നു.അതുകൊണ്ടാണ് വിശ്രമിക്കുക എന്നർത്ഥം വരുന്ന തറാവീഹ് എന്ന പേര് ഈ നിസ്കാരത്തിന് നാമകരണം ചെയ്തിരിക്കുന്നത്. സൃഷ്ടാവുമായി അവൻ്റെ
പൊതുജനമറിയാന്‍; നാളെ ചെറിയ പെരുന്നാള്‍, ഇന്ന് മാംസവില്‍പന ശാലകള്‍ക്ക് ഇളവ്
കോഴിക്കോട്: റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി നാളെ ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങി വിശ്വാസികള്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇത്തവണ നമസ്‌കാരം വീട്ടില്‍ വച്ച് നിര്‍വഹിക്കണമെന്നാണ് നിര്‍ദേശം. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ വീടുകളിലെ സന്ദര്‍ശനം ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. നാളെ വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത് പ്രമാണിച്ച് ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ ചെറിയ ഇളവ് നല്‍കിയിട്ടുണ്ട്. മാംസ വില്‍പന ശാലകള്‍ക്ക് ഇന്ന് രാത്രി
റംസാനിലെ അവസാനവെള്ളി ഇന്ന് : സമയക്രമത്തില്‍ മാറ്റംവരുത്തി രാത്രി നമസ്‌കാരം
കൊയിലാണ്ടി: കോവിഡ് വ്യാപനം രൂക്ഷമായതോടെ റംസാനിലെ രാത്രി നമസ്‌കാര സമയക്രമത്തില്‍ മാറ്റംവരുത്തി. നിയന്ത്രണമുള്ള വാര്‍ഡുകളിലെ പള്ളികളില്‍ വിശ്വാസികളുടെ പ്രവേശനം പരിമിതപ്പെടുത്തി. റംസാനിലെ അവസാനത്തെ പത്തില്‍ ഏറെ പുണ്യമായി കരുതുന്ന ഒറ്റയിട്ട രാവും വെള്ളിയാഴ്ച ദിവസവും ഒന്നിച്ചാണ് ഇത്തവണവന്നത്. വീടുകളില്‍ ഖുര്‍ ആന്‍ പാരായണവും നമസ്‌കാരവുമായി വിശ്വാസികള്‍ ഈ ദിവസം സജീവമാക്കി. മുസ്ലിം സംഘടനകളുടെ കീഴിലെ പള്ളികളിലാണ്
ജില്ലയില്‍ കോവിഡ് വ്യാപനം; റമദാനില്‍ പള്ളികളിലെത്തുന്ന വിശ്വാസികള്‍ പ്രോട്ടോക്കോള്‍ പാലിക്കണം
കോഴിക്കോട്: റമദാനില്‍ പള്ളികളിലെത്തുന്ന വിശ്വാസികള്‍ കോവിഡിന്റെ വ്യാപനം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് തീരുമാനം. അധികൃതര്‍ കോഴിക്കോട് ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തി. കോവിഡ് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ആരാധനകളില്‍ വീഴ്ച വരുത്താതെ ആരോഗ്യ കാര്യങ്ങളില്‍ ജാഗ്രത പാലിക്കണം. മഹല്ല് വാസികളില്‍ 45 വയസിന് മുകളിലുള്ളവര്‍ കഴിയുന്നതും പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണം. സാമൂഹിക അകലം പാലിക്കണം.