Tag: RAIN
മഴ വീണ്ടും എത്തുന്നു; അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കോഴിക്കോട്: അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും മഴ കിട്ടിയേക്കും എന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം. പല ജില്ലകളിലും രാവിലെ മുതല്‍ മഴ ആരംഭിച്ചു. അടുത്ത മൂന്നു ദിവസങ്ങളില്‍ മഴ ഉണ്ടാവുമെന്നാണ് അറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. അതേസമയം, അടുത്ത മൂന്ന് ദിവസങ്ങളിലായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
ബുധനാഴ്ച വരെ മഴ തുടരും; കോഴിക്കോട് ജില്ലയില്‍ ഇന്ന് മഴയുടെ ശക്തി കുറയും
കോഴിക്കോട്: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായി തുടരുന്ന മഴയ്ക്ക് ഇന്ന് നേരിയ തോതില്‍ കുറവ്. ബുധനാഴ്ച്ച വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. എന്നാല്‍ ഇന്ന് നിലവില്‍ ജില്ലയില്‍ അലേര്‍ട്ടുകളൊന്നും പ്രഖ്യപിച്ചിട്ടില്ല. ഇടുക്കി, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്
മണിമലയില്‍ മണ്ണിടിച്ചില്‍; മൂന്നു കുടംബങ്ങളെ മാറ്റി താമസിപ്പിച്ചു; നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ആളപായം ഒഴിവായി
വേളം: ഇന്നലെ ഉണ്ടായ ശക്തമായ മഴയെത്തുടര്‍ന്ന് വേളം പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ മണിമലയില്‍ മണ്ണിടിച്ചില്‍. ഇന്നലെ വൈകുന്നേരമാണ് സംഭവം. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് ആളപായം ഒഴിവായത്. പാറ പൊട്ടിച്ച സ്ഥലത്ത് വെള്ളം കെട്ടിനിന്നതാണ് മണ്ണിട്ടിയാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. നെല്ലിയുള്ള പറമ്പില്‍ ഉല്ലാസ്, നെല്ലിയുള്ള പറമ്പില്‍ ബാലന്‍, ബാലന്‍ എന്‍.പി എന്നിവരുടെ വീടുകള്‍ക്കാണ് മണിടിച്ചില്‍ ഭീഷണിയായത്.
‘ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണാനോ സെല്ഫിയെടുക്കാനോ പാടില്ല’; വ്യാപക മഴയ്ക്ക് സാധ്യത, കോഴിക്കോട് യെല്ലോ അലേർട്ട്
കോഴിക്കോട്: ജില്ലയിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ ഒഡിഷക്കും മുകളിലായുള്ള ന്യൂനമർദ്ദവും ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ നിലനിൽക്കുന്ന ന്യൂന മർദ്ദ പാത്തിയുമാണ് കാലവർഷക്കാറ്റുകളെ ശക്തമാക്കുന്നത്. രൂക്ഷമായ കടലാക്രമണ സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍
ജില്ലയിൽ ശക്തമായ മഴ, യെല്ലോ അലര്‍ട്ട് തുടരുന്നു; വിവിധയിടങ്ങളിൽ നാശനഷ്ടം, ഇതുവരെ തകർന്നത് അമ്പതിലേറെ വീടുകൾ
കോഴിക്കോട്: ജില്ലയിൽ മഴ കനക്കുകയാണ്. വരുന്ന ചൊവ്വാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോട് കൂടിയ വ്യാപക മഴക്കാണ് സാധ്യത. തെക്കന്‍ ഒഡീഷയ്ക്കും വടക്കന്‍ ആന്ധ്രപ്രദേശ് തീരത്തിനും സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുകയാണ്.ഈ കാരണത്താലാണ് കേരളത്തില്‍ വ്യാപക മഴ ലഭിക്കുന്നത്.
പെട്രോള്‍ ടാങ്കില്‍ വെള്ളം കലര്‍ന്നു; നടുവണ്ണൂരിലെ പമ്പില്‍ ഇന്ധന വിതരണം തടസപ്പെട്ടു
നടുവണ്ണൂര്‍: പെട്രോള്‍ ടാങ്കില്‍ വെള്ളം കലര്‍ന്നതിനെ തുടര്‍ന്ന് ഇന്ധന വിതരണം തടസപ്പെട്ടു. നടുവണ്ണൂരിലെഹിന്ദുസ്ഥാന്‍ പെട്രോളിയം പമ്പായ ആഞ്ജനേയ എന്റര്‍പ്രൈസസിലാണ് സംഭവം. പമ്പിലെ പെട്രോള്‍ ടാങ്കില്‍ മഴവെള്ളം കയറിയതാണ് പ്രശ്‌നത്തിന് കാരണം. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടത്. പമ്പില്‍ നിന്ന് പെട്രോള്‍ നിറച്ച കാര്‍ കുറച്ച് ദൂരം ഓടിയപ്പോള്‍ നിന്നു പോയി. യന്ത്രത്തകരാറാകുമെന്ന്
ചങ്ങരോത്ത് പനംകുറ്റിക്കര സുഭാഷിന്റെ നിർമ്മാണത്തിലിരുന്ന വീട് തകർന്നു; കനത്ത മഴയിൽ ജില്ലയിൽ തകർന്നത് 20 വീടുകൾ
പേരാമ്പ്ര: രണ്ടു ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടം. വിവിധ വീടുകൾ ഭാഗികമായി തകർന്നു. ഇന്നലെയും ഇന്നുമായി മഴ തോരാതെ പെയ്യുകയാണ്. ജില്ലയിൽ 20 വീടുകൾ ഭാഗികമായി തകർന്നതായി ദുരന്ത നിവാരണ സെൽ അറിയിച്ചു. കൊയിലാണ്ടി താലൂക്കിൽ 13 വീടുകൾക്കാന് നാശ നഷ്ടങ്ങൾ ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 16 വില്ലേജുകളിലാണ് നാശനഷ്ടങ്ങൾ
ആശങ്കയുടെ അണക്കെട്ട് നിറയുന്നു; കക്കയം, പെരുവണ്ണാമൂഴി ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു; കുറ്റ്യാടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
പേരാമ്പ്ര: കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം അണക്കെട്ടിലും കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ പെരുവണ്ണാമൂഴി അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നു. കക്കയം അണക്കെട്ടില്‍ 2478.5 അടിയായും പെരുവണ്ണാമൂഴിയില്‍ 39.51 മീറ്ററായുമാണ് വര്‍ധിച്ചത്. ജലനിരപ്പ് വര്‍ധിച്ചാല്‍ കക്കയം ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2487
ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യത, ജനങ്ങൾ ജാഗ്രത പാലിക്കണം; കോഴിക്കോട് യെല്ലോ അലേർട്ട്
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മലയോരമേഖലകളിൽ കൂടുതൽ മഴ കിട്ടിയേക്കും. മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തെ 13 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. തിരുവനന്തപുരം ജില്ലയിൽ ഇന്ന് അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല. കേരളാ തീരത്ത് രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. 3.6 മീ