Tag: RAIN ALERT

Total 44 Posts

ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട മഴ തുടരുമെങ്കിലും തീവ്ര മഴ മുന്നറിയിപ്പില്ലാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും അലേർട്ടുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ഡിസംബർ 12 ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ

സംസ്ഥാനത്ത് അതിതീവ്ര മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കോഴിക്കോട്: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കാസർകോട്, മലപ്പുറം, തൃശ്ശൂർ, ആലപ്പുഴ എന്നീ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം കണ്ണൂർ ജില്ലയിൽ നിലവിലെ സാഹചര്യത്തിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾക്ക്‌ ജാഗ്രതാ നിർദേശം, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടും. കേരളത്തിന് വലിയ ഭീഷണിയാകില്ലെങ്കിലും 3 ജില്ലകളിൽ ശക്തമായ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻറെ പ്രവചനം. ഇത് പ്രകാരം ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു; നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലെ ന്യൂനമർദ്ദം തെക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചെന്ന് കാലാവസ്ഥാ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച് തുടർന്നുള്ള രണ്ട് ദിവസത്തിൽ തമിഴ്നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ

ചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമായേക്കും; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമാകാനുള്ള സാധ്യത നിലനിൽക്കെ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് . വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മഴ മുന്നറിയിപ്പുകളുണ്ടെങ്കിലും ഒരു ജില്ലയിലും ഇന്നും നാളെയും അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ കോമറിൻ മേഖലയ്ക്ക് മുകളിലാണ്

മഴ മുന്നറിയിപ്പില്‍ മാറ്റം; അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണ് അലേര്‍ട്ട് ഉള്ളത്. നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം,

സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിക്കുന്നു; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിക്കുന്നു. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കൻ ജില്ലകളിൽ കനത്ത മഴ പ്രതീക്ഷിക്കുമ്പോൾ വടക്കൻകേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും; നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നാളെ പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

ദാനാ ചുഴലിക്കാറ്റ്; കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത, എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്, കോഴിക്കോട് യെല്ലോ അലർട്ട്

തിരുവനന്തപുരം: ദാന ചുഴലിക്കാറ്റിൻറെ പശ്ചാത്തലത്തിൽ കേരളത്തിൽ പരക്കെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. മധ്യ-തെക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ എട്ടു ജില്ലകളിലാണ്

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, കോഴിക്കോട്, വയനാട്, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലെ അതി തീവ്ര ന്യൂനമർദ്ദം ‘ദന’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിട്ടുണ്ട്. ‘ദന’ നാളെ രാവിലെയോടെ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു

error: Content is protected !!