Tag: Railway Station
വിപുലമായ പാർക്കിങ് സൗകര്യം, എൽഇഡി ഡിസ്പ്ലേ ബോർഡുകൾ, കേരളീയ ശൈലിയിലുള്ള കെട്ടിടം; മുഖം മിനുക്കി വടകര റെയില്‍വേ സ്‌റ്റേഷന്‍, നിര്‍മ്മാണപ്രവൃത്തികള്‍ അവസാന ഘട്ടത്തിലേക്ക്
വടകര: വടകര റെയില്‍വേ സ്‌റ്റേഷനില്‍ പുരോഗമിക്കുന്ന അമൃത് ഭാരത് പദ്ധതി പ്രകാരമുള്ള 21.66 കോടി രൂപയുടെ വികസന പ്രവൃത്തികള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷ. ഏതാണ്ട് ഡിസംബര്‍ മാസത്തോടെ പ്രവൃത്തികളെല്ലാം പൂര്‍ത്തിയാവുമെന്നാണ് വിവരം. കേരളീയ ശൈലിയിലുള്ള കെട്ടിടമായിരിക്കും വടകര റെയില്‍വേ സ്‌റ്റേഷന് ഇനി. ഇതിനായി സ്‌റ്റേഷന്‍ വളപ്പിലെ വലിയ മരങ്ങള്‍ മുറിച്ചു മാറ്റിയിരുന്നു. പുതിയ ശുചിമുറികള്‍,
പാർക്കിംഗിൽ നിർത്തിയ കാറിലേക്ക് പടർന്ന് തീ; എലത്തൂർ റെയിൽവേ സ്റ്റേഷനിൽ കാറുകൾ കത്തി നശിച്ചു
കൊയിലാണ്ടി: എലത്തൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട കാറുകൾക്ക് തീപിടിച്ചു. പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട രണ്ട് കാറുകളാണ് കത്തി നശിച്ചത്. ഇന്ന് വെെകീട്ട് ഏഴ് മണിക്ക് ശേഷമാണ് സംഭവം. റെയിൽവേ സ്റ്റേഷനിൽ എത്തിയ യാത്രക്കാർ പാർക്കിംഗിൽ നിർത്തി പോയതായിരുന്നു കാറുകൾ. പാർക്കിംഗിനോട് ചേർന്നുള്ള കാടിന് തീപിടിച്ചതിന് പിന്നാലെ കാറുകളിലേക്കും പടരുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സമീപത്തായി പെയിന്റ്
ഓടുന്ന ട്രെയിനിലേക്ക് കയറാൻ ശ്രമിക്കവെ തെറിച്ച് വീണ് പെൺകുട്ടി, മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് പിടിച്ചുയർത്തി ആർ.പി.എഫ് ഉദ്യോഗസ്ഥൻ; തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ കാണാം
തിരൂർ: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ തെറിച്ചുവീണ പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ആർപിഎഫ് ഉദ്യോഗസ്ഥന്റെ അവസരോചിത ഇടപെടലാണ് പെൺകുട്ടിക്ക് രക്ഷയായത് . പ്ലാറ്റ്ഫോമിലേക്കു തെറിച്ചുവീണ പെൺകുട്ടിയെ ട്രാക്കിലേക്കു വീണുപോവാതെ ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ സതീശനാണ് രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തിരൂർ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം പുലർച്ചെ 5.30ന് ഷൊർണൂരിൽനിന്ന് കണ്ണൂരിലേക്കു