Tag: Quary
മഴ കനത്തതോടെ ക്വാറിയിലെ കുഴികളില്‍ വെള്ളക്കെട്ട് വര്‍ധിക്കുന്നു; ഉരുള്‍പൊട്ടല്‍ സാധ്യതവരെ നിലനില്‍ക്കുന്ന തങ്കമലക്വാറി പ്രദേശത്ത് ആശങ്കയോടെ നൂറുകണക്കിന് ജനങ്ങള്‍, അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തം
ഇരിങ്ങത്ത്: തുറയൂര്‍- കീഴരിയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ നൂറുകണക്കിന് ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തി തങ്കമല ക്വാറിയില്‍ ഖനനം തുടരുമ്പോഴും അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാകാത്തതില്‍ ജനങ്ങള്‍ ആശങ്കയില്‍. ജാതിമത രാഷ്ട്രീയ ഭേദമന്ന്യേ വന്‍പ്രതിഷേധവും സമരപരമ്പരകളും കഴിഞ്ഞ ദിവസങ്ങളിലായി അരങ്ങേറിയിട്ടും ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഒന്നുംതെന്നെ ഉണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു. മഴ കൂടെ ശക്തിപ്രാപിക്കുമ്പോള്‍
കീഴരിയൂർ ആനപ്പാറ ക്വാറിക്ക് സമീപത്തെ വീടുകളിൽ തെളിവെടുപ്പ്; കമ്മീഷൻ പരിശോധന നടത്തി
മേപ്പയ്യൂര്‍: കീഴരിയൂർ ആനപ്പാറ സമര സമിതി ഹൈ കോടതിയിൽ സമർപ്പിച്ച പരാതിയിൽ കോടതി നിർദ്ദേശിച്ച പ്രകാരം കമ്മീഷൻ തെളിവെടുപ്പ് നടത്തി. പ്രദേശത്തെ 34 വീടുകളിലാണ് പരിശോധന നടത്തിയത്. ഇന്നലെ ആരംഭിച്ച പരിശോധനയാണ് ഇന്ന് പൂർത്തിയാക്കിയത്. ആർ. ഡി. ഓ. ബിജു, താഹസീൽദാർ മണി സി.ഐ സുനിൽ കുമാർ, ഡി.വൈ.എസ്.പി ഹരീന്ദ്രൻ, വില്ലേജ് ഓഫീസർ അനിൽ കുമാർ, പഞ്ചായത്ത്
കായണ്ണ പഞ്ചായത്തിലെ ക്വാറിയുടെ പ്രവര്‍ത്തനം ജനജീവിതത്തിന് ഭീഷണി; ക്വാറിക്ക് സ്റ്റോപ് മെമ്മോ നല്‍കണം, ഓഗസ്റ്റ് 16 മുതല്‍ റിലേ സത്യാഗ്രഹം
കൂരാച്ചുണ്ട്: കായണ്ണ പഞ്ചായത്തിലെ ആറാം വാർഡിൽ ഒട്ടേറെ വീടുകൾക്കും സ്ഥാപനങ്ങൾക്കും ഭീഷണിയായ കരിങ്കൽ ക്വാറിക്ക് സ്റ്റോപ് മെമ്മോ നൽകണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി ഓഗസ്റ്റ് 16 മുതൽ കായണ്ണ പഞ്ചായത്തിനു മുൻപിൽ റിലേ സത്യഗ്രഹം ആരംഭിക്കും. പ്രദേശവാസികൾക്ക് ഭീഷണിയായ ക്വാറി പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് മാസങ്ങളായി നാട്ടുകാർ ആവശ്യപ്പെട്ടിട്ടും പാറ പൊട്ടിക്കൽ തുടരുകയാണ്. ചെയർമാൻ ഐപ്പ് വടക്കേത്തടം
‘ഞങ്ങള്‍ക്ക് കുടിവെള്ളം വേണം’; വയലടയിലെ ക്വാറികളില്‍ നിന്നുള്ള മലിനജലം നീര്‍ച്ചാലുകളെ മലിനമാക്കുന്നതായി പരാതി
ബാലുശ്ശേരി: ആയിരക്കണക്കിന് കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ഒട്ടേറെ ജലസ്രോതസ്സുകളുടെ ഉദ്ഭവകേന്ദ്രമായ വയലടയില്‍ കരിങ്കല്‍ ക്വാറികള്‍ നീര്‍ച്ചാലുകളെയും അരുവികളെയും മലിനപ്പെടുത്തുന്നതായി വ്യാപക പരാതി. ക്വാറികളില്‍നിന്നുള്ള മലിനജലം നേരിട്ട് നീര്‍ച്ചാലുകളിലേക്ക് ഒഴുക്കിവിടുന്നതായാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് വെള്ളം കുടിക്കാന്‍പോലും പറ്റാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികള്‍ പറയുന്നത്. വയലടയിലെ ഉള്‍പ്പെടെ നൂറുകണക്കിന് കുടുംബങ്ങളാണ് മലകളില്‍നിന്ന് ഒഴുകിവരുന്ന ജലം അരുവികളില്‍നിന്ന് ശേഖരിച്ച്