Tag: Qatar World Cup 2022
കൊല്ലത്ത് ഫുട്‌ബോള്‍ ആരാധകരുടെ ‘തല്ലുമാല’; അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, കൂട്ടത്തല്ലിന്റെ വീഡിയോ കാണാം
കൊല്ലം: കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയില്‍ഫുട്‌ബോള്‍ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഖത്തറില്‍ നടക്കുന്ന ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച ഫുട്‌ബോള്‍ ആരാധകരുടെ പ്രകടനം നടന്നിരുന്നു. ഇതിനിടെയാണ് ഇരുടീമുകളുടെയും ആരാധകര്‍ തമ്മില്‍ പൊരിഞ്ഞ അടി നടന്നത്. നടുറോഡില്‍ വച്ചാണ് ഇരുവിഭാഗം ആരാധകരും ഏറ്റുമുട്ടിയത്. കൊടി കെട്ടാനുള്ള കമ്പുകളും കൈയും ഉപയോഗിച്ചായിരുന്നു ആരാധകര്‍ പരസ്പരം അടിച്ചത്. വിവരം അറിഞ്ഞ് പൊലീസ് എത്തുന്നതിന്
ബിഗ് സ്‌ക്രീനിൽ കാൽപ്പന്തു കളി കാണണോ; ഫിഫ വേൾഡ് കപ്പ് ബിഗ് സ്ക്രീൻ പ്രദർശനത്തിന് ധനസഹായം
കോഴിക്കോട്: കാൽപ്പന്തു കളിയുടെ ഉത്സവരാവുകൾ അങ്ങ് ഖത്തറിൽ തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി, ഫ്‌ളെക്‌സും കട്ട് ഔട്ടുകളുമായി ഉയർത്തി നാട്ടിലും ആവേശം വാനോളമുയർന്നിരിക്കുകയാണ്. ഈ അവസരത്തിൽ ആരാധകർക്ക് ഫിഫ വേൾഡ് കപ്പ് ബിഗ് സ്‌ക്രീനിൽ കാണാൻ അവസരമൊരുങ്ങുന്നു. ഇതിനായി സംഘടനകൾക്ക് ധനസഹായം ലഭിക്കും. പ്രദർശനം സംഘടിപ്പിക്കുന്നതിനായി യുവജനക്ഷേമ ബോർഡ് ഓരോ നിയോജക മണ്ഡലത്തിലും ഒരു ക്ലബ്ബിന്
ഖത്തർ ലോകകപ്പിന്റെ ആവേശം അണുവിട ചോരാതെ പേരാമ്പ്രയിലെത്തും; മത്സരങ്ങൾ തത്സമയം കാണാനായി ബിഗ് സ്ക്രീൻ ഉയരും
പേരാമ്പ്ര: ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ തത്സമയം ആസ്വദിക്കാനായി പേരാമ്പ്രയിൽ ബിഗ് സ്ക്രീൻ ഉയരും. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഫുട്ബോള്‍ പ്രേമികളുടെ സൗകര്യാര്‍ത്ഥം റസ്റ്റ് ഹൗസ് പരിസരത്താണ് ബിഗ് സ്‌ക്രീന്‍ സ്ഥാപിക്കുക. പേരാമ്പ്ര ബസ്റ്റ് സ്റ്റാൻ്റ് മുതൽ മാർക്കറ്റ് പരിസരം വരെ നടക്കുന്ന ഘോഷയാത്രയോടെയാണ് ബിഗ്
ഖത്തർ ഇനി മേപ്പയ്യൂർ ടൗണിലെത്തും! ഫുട്ബോൾ പ്രേമികൾക്ക് ഖത്തർ ലോകകപ്പ് ആസ്വദിക്കാനായി മേപ്പയ്യൂരിൽ ബിഗ് സ്ക്രീൻ
മേപ്പയ്യൂർ: ലോകം മുഴുവൻ ഒരു കാൽപ്പന്തിലേക്ക് ചുരുങ്ങാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമുള്ളപ്പോൾ മേപ്പയ്യൂരിലെ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷവാർത്ത. മൊബൈൽഫോണിന്റെയോ ടെലിവിഷന്റെയോ ചെറു സ്ക്രീനുകളിലല്ലാതെ ഫുട്ബോളിന്റെ പൂർണ്ണത മുഴുവനായി ആവാഹിക്കാൻ കഴിയുന്ന തരത്തിൽ വലിയ സ്ക്രീനിൽ കളി കാണാനുള്ള അവസരമാണ് മേപ്പയ്യൂരിൽ ഒരുങ്ങുന്നത്. മേപ്പയ്യൂർ ടൗണിലാണ് ഖത്തർ ലോകകപ്പ് കാണാനായി യുവജന കൂട്ടായ്മ ബിഗ് സ്ക്രീൻ
ഖത്തര്‍ ലോകകപ്പിനെ ഉത്സവരാവുകളാക്കി മാറ്റാനൊരുങ്ങി പേരാമ്പ്രയിലെ ഫുട്ബോള്‍ ആരാധകരും; താരങ്ങളുടെ ഫ്ളക്സ് ബോര്‍ഡുകളും ജേഴ്‌സികളും ഒരുങ്ങിക്കഴിഞ്ഞു, ഇനി ആവേശത്തിന്റെ ആഘോഷത്തിന്റ നാളുകള്‍
പേരാമ്പ്ര: ഫുട്‌ബോള്‍ രാവുകള്‍ക്ക് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം. പേരാമ്പ്രയിലെ ഗ്രാമ പ്രദേശങ്ങളും മലയോര മേഖലകളും ഫുട്‌ബോള്‍ ലഹരിയിലാണ്. ഇനി വരുന്ന നാളുകള്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഉത്സവരാവുകളാക്കി മാറ്റാന്‍ പ്രദേശമാകെ ഒരുങ്ങിക്കഴിഞ്ഞു. തെരുവുകളെല്ലാം സഹൃദയ കൂട്ടായ്മകളുടെ ആഭിമുഖ്യത്തില്‍ വലിയ കട്ടൗട്ടുകളും ബാനറുകളുമായി നിറഞ്ഞു. ഇഷ്ട ടീമുകളുടെ പതാകയും ബാനറുകളും തൂക്കുന്നവരെ പാതിരാത്രി കഴിഞ്ഞും പ്രദേശങ്ങളിലെല്ലാം കാണാം.
ഫുട്‌ബോള്‍ പ്രേമികളുടെ ശ്രദ്ധയ്ക്ക്: ലോകകപ്പിലെ ഇഷ്ട ടീമുകളുടെയും താരങ്ങളുടെയും കട്ടൗട്ടും ഫ്ളക്സും വയ്ക്കാൻ പോകുകയാണോ? പരിസ്ഥിതി സൗഹൃദമല്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും
പേരാമ്പ്ര: ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ആരാധകര്‍ തമ്മിലുള്ള ശീതയുദ്ധവും കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. ഇഷ്ട ടീമുകളുടെയും ഇഷ്ടതാരങ്ങളുടെയും ഫ്‌ളക്‌സുകളും കട്ടൗട്ടുകളാണ് നാട്ടിലെങ്ങും ഇപ്പോള്‍. നമ്മുടെ അടുത്ത നാടായ പുള്ളാവൂരില്‍ പുഴയില്‍ ഉയര്‍ത്തിയ മെസിയുടെയും നെയ്മറുടെയും റൊണാള്‍ഡോയുടെയും കട്ടൗട്ട് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയതും കഴിഞ്ഞ ദിവസം വാര്‍ത്തയായതാണ്. എന്നാല്‍ ഇത്തരം കട്ടൗട്ടുകളും ഫ്‌ളക്‌സ്
ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക പന്തായ ‘അല്‍ രിഹ്‌ല’ പേരാമ്പ്രയുടെ മണ്ണില്‍ ഉരുളും; പേരാമ്പ്ര സ്വദേശി ജൈസലിന് പന്ത് സമ്മാനിച്ച് ഫിഫ
പേരാമ്പ്ര: ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഔദ്യോഗിക പന്തായ ‘അല്‍ രിഹ്‌ല’ പേരാമ്പ്രയുടെ മണ്ണിലും ഉരുളും. പേരാമ്പ്ര മരുതേരി സ്വദേശി ജൈസലാണ് നവംബറില്‍ നടക്കുന്ന ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് സ്വന്തമാക്കിയിരിക്കുന്നത്. കോഴിക്കോട് തൊണ്ടയാടുള്ള ഹൈലൈറ്റ് മാളില്‍ പ്രവര്‍ത്തിക്കുന്ന ലോന ആര്‍ട്ട് ആന്‍ഡ് ഗിഫ്റ്റിന്റെ മാനേജറാണ് ജൈസല്‍. നല്ലൊരു ചിത്രകാരനായ