Tag: PWD
യാത്രക്കാര്‍ക്ക് ഭീഷണിയായി നടുവണ്ണൂരിലെ അപകട വളവ്; വളവ് നിവര്‍ത്തുന്നതില്‍ അധികൃതര്‍ക്ക് അനാസ്ഥയെന്ന് നാട്ടുകാര്‍
നടുവണ്ണൂർ: സംസ്ഥാനപാതയിൽ നടുവണ്ണൂർ ജവാൻ ഷൈജു സ്മാരക ബസ് സ്റ്റോപ്പിനടുത്തുള്ള അപകടവളവ് നിവര്‍ത്താതെ അധികൃതര്‍ അനാസ്ഥകാണിക്കുന്നതായി നാട്ടുകാരുടെയും യാത്രികരുടെയും ആക്ഷേപം. അപകടവളവ് നിവർത്താൻ പൊതുമരാമത്ത് ഫണ്ട് അനുവദിച്ച് മൂന്നു വർഷമായിട്ടും തുടർ നടപടികൾ ഉണ്ടായിട്ടില്ലെന്ന തരത്തിലും ആരോപണമുയരുന്നുണ്ട്. കഴിഞ്ഞ ഇടതു സർക്കാരിന്റെ അവസാന കാലത്ത് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നിർദേശ പ്രകാരം പിഡബ്ലൂഡി എൻജിനീയർമാർ
പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡ് നവീകരണത്തിനായി നാല് കോടി രൂപയുടെ ഭരണാനുമതി
പേരാമ്പ്ര: നിയോജകമണ്ഡലത്തിലെ പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡിന്റെ നവീകരണത്തിനായി നാല് കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ്. സംസ്ഥാനത്താകെ 48 റോഡുകള്‍ക്കും മൂന്ന് പാലങ്ങള്‍ക്കും നാല് കെട്ടിടങ്ങള്‍ക്കുമായി 170.47 കോടി രൂപയുടെ ഭരണാനുമതി പൊതുമരാമത്ത് വകുപ്പ് നല്കി. ഇതില്‍ ഉള്‍പ്പെടുന്നതാണ് പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡ് നവീകരണം. ഇതിന് പുറമെ ജില്ലയിലെ എലത്തൂര്‍ നിയോജകമണ്ഡലത്തിലെ
‘ഹലോ, പൊതുമരാമത്ത് മന്ത്രിയല്ലേ…’; കടിയങ്ങാട്-പെരുവണ്ണാമൂഴി റോഡിലെ യാത്രാ ദുരിതത്തിന് ഒരു ഫോണ്‍വിളിയില്‍ പരിഹാരം; മാതൃകാപരമായ ഇടപെടല്‍ നടത്തിയത് ഡി.വൈ.എഫ്.ഐ
പേരാമ്പ്ര: കടിയങ്ങാട്-പെരുവണ്ണാമൂഴി റോഡിലെ യാത്രാദുരിതത്തിന് ഒടുവില്‍ പരിഹാരമായി. അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ പത്ത് സ്ഥലങ്ങളിലാണ് ജല അതോറിറ്റി പൈപ്പ് ഇടാനായി റോഡിന് കുറുകെ കുഴിച്ച ശേഷം പഴയ സ്ഥിതിയിലാക്കാതെ ജനങ്ങളെ ദുരുതത്തിലാഴ്ത്തിയത്. റോഡില്‍ പൈപ്പിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുഴികള്‍ പൂര്‍ണ്ണമായി മൂടാത്ത സ്ഥിതിയായിരുന്നു. ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയായി. നിരവധി പേരാണ് ഇവിടെ അപകടത്തിൽ പെട്ടത്. കൂടുതലും
ചക്കിട്ടപാറ-പെരുവണ്ണാമൂഴി റോഡ് തകര്‍ന്നു; വാഴ നട്ട് പ്രതിഷേധിച്ച് കോണ്‍ഗ്രസ്
പേരാമ്പ്ര: ചക്കിട്ടപാറയില്‍ നിന്ന് പെരുവണ്ണാമൂഴിയിലേക്കുള്ള റോഡ് തകര്‍ന്നതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. റോഡ് നിറയെ കുണ്ടും കുഴിയുമാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് റോഡിലെ കുഴിയില്‍ വാഴ നട്ട് പ്രതിഷേധിച്ചു. നാല് കിലോമീറ്റര്‍ ദൂരമുള്ള റോഡ് പലയിടത്തും പാടെ തകര്‍ന്നിട്ടുണ്ട്. മഴയത്ത് വെള്ളം നിറയുന്നതോടെ കുഴികള്‍ യാത്രക്കാര്‍ക്ക് കാണാന്‍ കഴിയാതെയാവുകയും അപകടസാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. ബൈക്ക് യാത്രക്കാര്‍ക്കാണ് ഏറെ ദുരിതം.