Tag: PT Usha

Total 5 Posts

കേന്ദ്ര സര്‍വകലാശാല നല്‍കുന്ന പ്രഥമ ഓണററി ഡോക്ടറേറ്റ് പയ്യോളിയുടെ സ്വന്തം പി.ടി.ഉഷയ്ക്ക്

പയ്യോളി: കേന്ദ്ര സര്‍വകലാശാല നല്‍കുന്ന പ്രഥമ ഓണററി ഡോക്ടറേറ്റിന് രാജ്യസഭാംഗവും പയ്യോളിക്കാരിയുമായ പി.ടി. ഉഷ അര്‍ഹയായി. കായികമേഖലയിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്ടറേറ്റ് നല്‍കുന്നതെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. കളിക്കളത്തിലും പുതുതലമുറയിലെ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിലും സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് പി.ടി. ഉഷയുടേതെന്നും അവര്‍ അറിയിച്ചു. രാജ്യത്തിന് മാതൃകയായവരെ ആദരിക്കുകയെന്നത് സര്‍വകലാശാലയുടെ കര്‍ത്തവ്യമാണെന്നും വിദ്യാര്‍ഥികള്‍ക്ക് പ്രചോദനം പകരുന്നതാണ് പി.ടി.ഉഷയുടെ

പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ടിൽ ആധുനിക സ്റ്റേഡിയം എന്ന സ്വപ്നം ഇനിയും ഏറെ അകലെ; പെരുമാൾപുരം ക്ഷേത്രവും സ്കൂളും തമ്മിലുള്ള തർക്കം പരിഹരിക്കാനായി പി.ടി ഉഷ എം.പി വിളിച്ച യോഗം അലസിപ്പിരിഞ്ഞു

പയ്യോളി :പയ്യോളി ഹൈസ്ക്കൂൾ മൈതാനത്ത് ആധുനിക രീതിയിലുള്ള ഒരു സ്റ്റേഡിയം നിർമ്മിക്കാനുള്ള രാജ്യസഭാംഗം പി.ടി. ഉഷയുടെ ശ്രമങ്ങൾ തൽക്കാലം എങ്ങുമെത്താതെയായി. എം പി വിളിച്ചു ചേർത്ത യോഗം വാക്ക് തർക്കത്തിലെത്തുകയും, അലസിപിരിയുകയും ആയിരുന്നു. തന്റെ സ്വപ്ന സാക്ഷാത്കാരത്തിന് മുന്നോടിയായി പെരുമാൾ പുരം ശിവക്ഷേത്ര പരിപാലന സമിതിയും പയ്യോളി ഹൈസ്കൂൾ പി.ടി.എ. കമ്മിറ്റിയും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന

മലയാള മനോരമ ന്യൂസ് മേക്കർ 2022 മത്സരത്തിൽ ഇടംനേടി കൊയിലാണ്ടിക്കാരൻ രോഹൻ കുന്നുമ്മൽ; പത്ത് പേരുടെ ലിസ്റ്റിൽ പി.ടി.ഉഷ എം.പിയും; മറ്റു പ്രമുഖർ ആരെല്ലാമെന്ന് നോക്കാം

കൊയിലാണ്ടി: മലയാള മനോരമ ന്യൂസ് മേക്കർ 2022 മത്സരത്തിനായുള്ള പത്ത് പ്രമുഖരുടെ ലിസ്റ്റിൽ ഇടംപിടിച്ച് കൊയിലാണ്ടിക്കാരനായ ക്രിക്കറ്റർ രോഹൻ കുന്നുമ്മലും, പി.ടി ഉഷ എം.പിയും. വ്യത്യസ്ത മേഖലകളില്‍ വാര്‍ത്ത സൃഷ്ടിച്ച പത്തുപേരാണ് പ്രാഥമിക പട്ടികയില്‍ ഇടംനേടിയത്. രാഷ്ട്രീയ രംഗത്തുനിന്ന് ശശി തരൂര്‍, എം.വി. ഗോവിന്ദന്‍, ഇ.പി. ജയരാജന്‍ എന്നിവര്രാണുള്ളത്. ദുല്‍ഖര്‍ സല്‍മാന്‍, ദേശീയ പുരസ്കാരം നേടിയ

പി.ടി.ഉഷ പാര്‍ലമെന്റിലേക്ക്; രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത് നരേന്ദ്ര മോദി

കൊയിലാണ്ടി: ഒളിമ്പ്യന്‍ പി.ടി.ഉഷയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ് പി.ടി.ഉഷ എന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. പി.ടി.ഉഷയുടെ കായികരംഗത്തെ നേട്ടങ്ങള്‍ വളരെ അറിയപ്പെടുന്നതാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വളര്‍ന്നു വരുന്ന അത്‌ലറ്റുകളെ പരിശീലിപ്പിക്കുന്ന ഉഷയുടെ പ്രവര്‍ത്തനവും അതേപോലെ പ്രശംസനീയമാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. പി.ടി.ഉഷയോടൊപ്പമുള്ള

‘ഒടുവിൽ പി.ടി.ഉഷയും’ ഞങ്ങളുടെ ആഭ്യന്തര കാര്യത്തില്‍ എന്തിനാണ് ഇടപെടുന്നത്?; റിഹാനയോട് പിടി ഉഷ

കൊയിലാണ്ടി: രാജ്യത്തെ കര്‍ഷക സമരത്തോട് പിന്തുണ പ്രഖ്യാപിച്ച വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ പ്രമുഖ അത്‌ലറ്റ് പിടി ഉഷ. ഞങ്ങളുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ഞങ്ങള്‍ വളരെയധികം അഭിമാനിക്കുന്നുവെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നുമാണ് ട്വീറ്റ്. ഇന്ത്യ ജനാധിപത്യത്തിന്റെ ഉത്തമ മാതൃകയാണ്. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങള്‍ക്കറിയാം, എന്തുകൊണ്ടെന്നാല്‍ ലോകത്ത് നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യയെന്ന്

error: Content is protected !!