Tag: protest

Total 26 Posts

ചക്കിട്ടപാറ-പെരുവണ്ണാമൂഴി റോഡ് തകര്‍ന്നു; വാഴ നട്ട് പ്രതിഷേധിച്ച് കോണ്‍ഗ്രസ്

പേരാമ്പ്ര: ചക്കിട്ടപാറയില്‍ നിന്ന് പെരുവണ്ണാമൂഴിയിലേക്കുള്ള റോഡ് തകര്‍ന്നതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. റോഡ് നിറയെ കുണ്ടും കുഴിയുമാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് റോഡിലെ കുഴിയില്‍ വാഴ നട്ട് പ്രതിഷേധിച്ചു. നാല് കിലോമീറ്റര്‍ ദൂരമുള്ള റോഡ് പലയിടത്തും പാടെ തകര്‍ന്നിട്ടുണ്ട്. മഴയത്ത് വെള്ളം നിറയുന്നതോടെ കുഴികള്‍ യാത്രക്കാര്‍ക്ക് കാണാന്‍ കഴിയാതെയാവുകയും അപകടസാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. ബൈക്ക് യാത്രക്കാര്‍ക്കാണ് ഏറെ ദുരിതം.

കാര്‍ യാത്രക്കാര്‍ ഓട്ടോറിക്ഷാ ഡ്രൈവറെ ആക്രമിച്ചു; പേരാമ്പ്രയില്‍ പ്രതിഷേധവുമായി ഓട്ടോ തൊഴിലാളികള്‍

പേരാമ്പ്ര: ഓട്ടോറിക്ഷാ ഡ്രൈവറെ കാര്‍ യാത്രക്കാര്‍ ആക്രമിച്ച സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികള്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ 11 മണി വരെ ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്തിയില്ല. ഞായറാഴ്ച വൈകീട്ടാണ് കാര്‍ യാത്രക്കാര്‍ ഓട്ടോറിക്ഷാ ഡ്രൈവറെ ആക്രമിച്ചത്. ചേനോളി റോഡില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന സി.ഐ.ടി.യു പ്രവര്‍ത്തകന്‍ കൂടിയായ ചേനോളി കോറോത്ത് അന്‍വറിനാണ് മര്‍ദ്ദനമേറ്റത്.

കല്‍പ്പത്തൂരിലെ ജനവാസകേന്ദ്രത്തില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കുന്നതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്

കല്‍പ്പത്തൂര്‍: കല്‍പ്പത്തൂരിലെ ജനവാസ കേന്ദ്രത്തില്‍ മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കാനുള്ള പഞ്ചായത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കല്‍പ്പത്തൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. ഗവണ്‍മെന്റ് മൃഗാശുപത്രി കെട്ടിടത്തോട് ചേര്‍ന്ന് വനിതാ ഹോട്ടല്‍ എന്ന വ്യാജേന പ്ലാസ്റ്റിക് മാലിന്യ നിക്ഷേപ കേന്ദ്രം ആരംഭിക്കുന്ന പഞ്ചായത്തിന്റെ ജനവിരുദ്ധ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന കേന്ദ്രനടപടിയ്‌ക്കെതിരെ എ.ഐ.ടി.യു.സി പ്രക്ഷോഭം

ചെറുവണ്ണൂര്‍: പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരായി എ.ഐ.ടി.യു.സി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ചെറുവണ്ണൂര്‍ പോസ്റ്റാഫീസിനു മുന്നില്‍ നടത്തിയ പ്രക്ഷോഭം സി.കെ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പൈതോത്ത് ശശി അധ്യക്ഷത വഹിച്ചു. കെ.പി.വിനോദന്‍, കെ.എം സുരേഷ്, വി.കെ.ഇബ്രായി എന്നിവര്‍ അഭിവാദ്യം ചെയ്തു.  

കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ അനിയന്ത്രിത വില വര്‍ധനവിനെതിരെ പ്രതിഷേധം; പേരാമ്പ്ര പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി ലെന്‍സ് ഫെഡ്‌

പേരാമ്പ്ര:കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ അനിയന്ത്രിത വില വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് ലൈസന്‍സ്ഡ് എഞ്ചിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ പേരാമ്പ്ര യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നില്‍പ് സമരം നടത്തി. താലൂക്ക് പ്രസിഡണ്ട് മനോജ് കോടേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഇല്യാസ് അദ്ധ്യക്ഷത വഹിച്ചു. വി പി സനീഷ്, രതീഷ് പി,

തൊഴിലാളി സംഘടനകളുടെ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ; കൊയിലാണ്ടിയില്‍ എഫ്.എസ്.ഇ.ടി.ഒ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് തൊഴിലാളി കര്‍ഷക സംഘടനകള്‍ നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഫ് എസ് ഇ ടി ഒ നേതൃത്വത്തില്‍ പ്രതിഷേധപരിപാടി സംഘടിപ്പിച്ചു. ജീവനക്കാരും അധ്യാപകരുമാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ എന്‍ ജി ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി

error: Content is protected !!