Tag: program

Total 5 Posts

കഥയിലൂടെയും കവിതയിലൂടെയും കുട്ടികള്‍ ഭാവനാ ലോകത്തേക്ക്; ചങ്ങരോത്ത് ജി.എല്‍.പി സ്‌കൂളില്‍ വിദ്യാരംഗം കലസാഹിത്യ വേദി സംഘടിപ്പിച്ചു

പന്തിരിക്കര: കുട്ടികളില്‍ കഥയും കവിതയും ഭാവനയും നിറച്ച് ചങ്ങരോത്ത് ജി.എല്‍.പി സ്‌കൂളില്‍ വിദ്യാരംഗം കലസാഹിത്യ വേദി സംഘടിപ്പിച്ചു. പ്രശസ്ത കവിയും ചിത്രകാരനും ഗാനരചയിതാവും സംവിധായകനുമായ യു.കെ രാഘവന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്കായി കഥകളും കവിതകളും അവതരിപ്പിച്ചു. ഇത് കുട്ടികളെ ഭാവനയുടെ ലോകത്തേക്ക് കൈപിടിച്ചു കൊണ്ട് പോവുന്ന

‘നാട്ടൊരുമ 2023’; അരിക്കുളം കാളിയത്ത് മുക്കില്‍ യുവജന സംഗമം സംഘടിപ്പിച്ചു

അരിക്കുളം: ‘നാട്ടൊരുമ 2023’ സാംസ്‌ക്കാരികോത്സവത്തിന്റെ ഭാഗമായി അരിക്കുളം കാളിയത്ത് മുക്കില്‍ യുവജന സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നാട്ടൊരുമ കാളിയത്ത് മുക്കും ആത്മ അരിക്കുളവും സംയുക്തമായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് ഒരുക്കി. അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എന്‍.എം ബിനിത അധ്യക്ഷത വഹിച്ചു. എക്‌സൈയിസ് ഓഫീസര്‍

വാദ്യമേളങ്ങളോടെ ഘോഷയാത്ര, തുടര്‍ന്ന് ആഘോഷങ്ങളുടെ രാവുകള്‍, ‘ചിലമ്പൊലി 2023’; മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികാഘോഷ പരിപാടികള്‍ നടത്തി. ചിലമ്പൊലി 2023 എന്ന പേരില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. കുടുബശ്രീ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിപാടി മൂന്ന് ദിവസങ്ങളിലായാണ് നടന്നത്. പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; അധ്യാപകര്‍ക്കുള്ള ഏകദിന പരിശീലന മൊഡ്യൂള്‍ തയ്യാറാക്കാനുള്ള ബ്ലോക്ക് തല പ്രവര്‍ത്തന പദ്ധതി അവതരിപ്പിച്ചു

പേരാമ്പ്ര: ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റ ഭാഗമായി പഠിതാക്കള്‍ക്ക് പരിശീലനം നല്‍കുന്ന അധ്യാപകര്‍ക്കുള്ള ഏകദിന പരിശീലന മൊഡ്യൂള്‍ തയ്യാറാക്കാനുള്ള ബ്ലോക്ക് തല പ്രവര്‍ത്തന പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. നിരക്ഷരരായ 972 പഠിതാക്കള്‍ക്ക് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ക്ലാസുകള്‍ എടുക്കാനുള്ള സന്നദ്ധ അധ്യാപകര്‍ക്കുള്ള പരിശീലനത്തിനായുള്ള ബ്ലോക്ക് തല പ്രവര്‍ത്തന പദ്ധതിയാണ് അവതരിപ്പിച്ചത്.

‘വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ’; കോഴിക്കോട് നോര്‍ത്ത് ജില്ലാ ഇസ്ലാമിക് കോണ്‍ഫറന്‍സിന് കുറ്റ്യാടിയില്‍ ഇന്ന് തുടക്കം

കുറ്റ്യാടി: വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കുറ്റ്യാടിയില്‍ കോഴിക്കോട് നോര്‍ത്ത് ജില്ലാ ഇസ്ലാമിക് കോണ്‍ഫറന്‍സ്. ഇന്ന് മുതല്‍ ഒക്ടോബര്‍ 30 വരെയാണ് പരിപാടി നടക്കുന്നത്. സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് വായന, പ്രതിരോധം, സമൂഹം എന്ന പ്രമേയത്തില്‍ വൈകുന്നേരം 4മണിയ്ക്ക് ഐഡിയ പബ്‌ളിക് സ്‌കൂള്‍ വെച്ചു നടക്കുന്ന സാംസ്‌കാരിക സംഗമത്തില്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ്

error: Content is protected !!