Tag: private bus

Total 26 Posts

”ഇന്നലെയും കണ്ടു രാജാവിന്റെ മകന്‍ എന്നൊരു വെള്ളരിപ്രാവ് ബൈപ്പാസില്‍ പറക്കുന്നത്, അടുത്ത കൂട്ടമരണം വരുമ്പോള്‍ നമുക്ക് ഇനിയും ചര്‍ച്ച ചെയ്യാം ബസുകളുടെ മത്സരയോട്ടത്തെക്കുറിച്ച്”; കണ്ണൂര്‍-കോഴിക്കോട് ദേശീയപാതയിലെ ബസ് യാത്രയെക്കുറിച്ചുള്ള അഞ്ജലി ചന്ദ്രന്റെ കുറിപ്പ് ചര്‍ച്ചയാവുന്നു

കൊയിലാണ്ടി: കൊയിലാണ്ടി ദേശീയപാതയില്‍ നിര്‍ത്തിയിട്ട ബസിനെ അപകടകരമായ രീതിയില്‍ ഇടതുവശം ചേര്‍ന്ന് ഓവര്‍ടേക് ചെയ്യുന്ന ബസിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ ചര്‍ച്ചയായതോടെ ഈ റൂട്ടിലെ ബസുകളുടെ മത്സരയോട്ടം സംബന്ധിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതുവഴിയുള്ള ബസുകളുടെ അശ്രദ്ധമായ ഓട്ടത്തെക്കുറിച്ച് ദേശീയപാതയുടെ തൊട്ടടുത്ത് താമസിക്കുന്ന കോഴിക്കോട് സ്വദേശി അഞ്ജലി ചന്ദ്രന്‍ എഴുതിയ കുറിപ്പ് വായിക്കാം.

ഏറ്റുമുട്ടിയത് ‘തമ്പുരാട്ടി’യും ‘പാർവതി’യും; വാക്കുതർക്കം ഒടുവിൽ കൂട്ടത്തല്ലായി; മേപ്പയ്യൂരിൽ ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷത്തിന്റെ ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്

മേപ്പയ്യൂർ: ബസ് സമയക്രമത്തെ ചൊല്ലി മേപ്പയ്യൂർ ബസ് സ്റ്റാന്റഡിൽ സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു. ഇന്ന് രാവിലെയാണ് . പേരാമ്പ്ര-വടകര റൂട്ടിലോടുന്ന തമ്പുരാട്ടി, പാർവ്വതി ബസിലെ ജീവനക്കാർ തമ്മിൽ വാക്കേറ്റവും തുടർന്ന് സംഘർഷവും നടന്നത്. വാക്കേറ്റത്തിനൊടുവിൽ ബസിൽ നിന്നിറങ്ങിയ ജീവനക്കാർ പരസ്പരം ഏറ്റമുട്ടുകയായിരുന്നു. ഇരുവശങ്ങളിലായി ഏറ്റുമുട്ടിയ

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണം; സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്

കോഴിക്കോട്: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്. രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് പോകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. മിനിമം ചാര്‍ജ്ജ് എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് ഗതാഗത മന്ത്രിയുമായി നവംബറില്‍ നടത്തിയ ചര്‍ച്ചയില്‍ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിത കാല സമരത്തിലേക്ക്

നാട്ടിന്‍പുറങ്ങളിലെ യാത്രക്കാരെ വലച്ച് ഒറ്റ- ഇരട്ട നമ്പര്‍ ക്രമീകരണം

കോഴിക്കോട്: നാട്ടിന്‍പുറങ്ങളിലെ യാത്രക്കാരെ വലച്ച് ഒറ്റ- ഇരട്ട നമ്പര്‍ ക്രമീകരണം. ബസുടമകളും നാട്ടുകാരും ഒരേപോലെ വലഞ്ഞിരിക്കുകയാണ് ഈ ക്രമീകരണത്തില്‍. നമ്പര്‍ സംവിധാനം തെറ്റിച്ചെന്ന് ആരോപിച്ച് 2 ബസുകള്‍ ഇന്നലെ കസ്റ്റഡിയില്‍ എടുത്തു. ഒറ്റ ബസ് മാത്രം സര്‍വീസ് നടത്തുന്ന ഗ്രാമീണമേഖലയിലെ റൂട്ടുകളില്‍ യാത്രാക്ലേശം രൂക്ഷമായിരിക്കുകയാണ്. ഇന്നലെ ഇരട്ട നമ്പര്‍ റജിസ്‌ട്രേഷനുള്ള ബസുകള്‍ ഓടാനാണ് അനുമതി ഉണ്ടായിരുന്നത്.

സര്‍വ്വീസ് നടത്താന്‍ കഴിയുന്നത് അഞ്ഞൂറില്‍ താഴെ മാത്രം: ഇന്നലെ നിരത്തിലിറങ്ങിയത് 10% ബസുകള്‍ മാത്രം

കോഴിക്കോട്: ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടുകൂടി ജില്ലയില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും ഇന്നലെ സര്‍വീസ് നടത്തിയത് 10 ശതമാനത്തില്‍ താഴെ ബസുകള്‍ മാത്രം. സര്‍വീസ് നടത്തിയ ബസുകളില്‍ യാത്രക്കാര്‍ കുറവായിരുന്നു. ഇന്നും നാളെയും സമ്പൂര്‍ണ ലോക് ഡൗണ്‍ ആയതിനാല്‍ സര്‍വീസ് ഉണ്ടാകില്ല. യാത്രക്കാര്‍ ഉണ്ടാകില്ലെന്ന നിഗമനത്തിലാണു ബസുടമകള്‍ സര്‍വീസുകള്‍ കുറച്ചത്. ജില്ലയില്‍ സ്‌റ്റോപ് മെമ്മോ നല്‍കാത്ത,

സ്വകാര്യ ബസുകള്‍ നിരത്തിലിറക്കാനുള്ള സാഹചര്യമില്ലെന്ന് ബസ് ഉടമകളുടെ സംഘടന

കോഴിക്കോട്: സ്വകാര്യ ബസുകള്‍ നിരത്തിലിറക്കാനുള്ള സാഹചര്യമില്ലെന്ന് സംസ്ഥാനത്ത് ബസുടമകള്‍. ഒറ്റഇരട്ടയക്ക ക്രമീകരണം പ്രായോഗികമല്ലെന്ന് ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഗതാഗത മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമനുസരിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ഇന്നുമുതല്‍ സര്‍വീസ് പുനരാരംഭിക്കും. രജിസ്‌ട്രേഷന്‍ നമ്പര്‍ അവസാനിക്കുന്നത് ഒറ്റ, ഇരട്ട അക്ക നമ്പര്‍ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍

error: Content is protected !!