Tag: Private Bus Strike
റോഡിലെ ഗതാഗതകുരുക്ക് ഒഴിവാക്കുക, അപകടങ്ങൾ ഉണ്ടാകുമ്പോൾ ബസ് ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തുന്ന നടപടി അവസാനിപ്പിക്കുക: ഐ.എൻ. ടി.യു.സി
വടകര: അശാസ്ത്രീയമായി നാഷണൽ ഹൈവേയുടെ പണിയെടുക്കുന്ന രീതിയിൽ മാറ്റം വരുത്താൻ ബന്ധപ്പെട്ട അധികാരികൾ ഇടപെടണമെന്ന് ജില്ലാ മോട്ടോർ എംപ്ലോയിസ് അസോസിയേഷൻ ഐ.എൻ.ടി.യു.സി താലൂക്ക് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. അപകടങ്ങൾ ഉണ്ടാകുമ്പോൾ ബസ് ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തി നടപടി സ്വീകരിക്കുന്ന അധികൃതരുടെ നടപടി അവസാനിപ്പിക്കണമെന്നും എത്രയും പെട്ടെന്ന് നാഷണൽ ഹൈവേയിലെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ ജില്ലാ ഭരണാധികാരികൾ മുൻകൈയെടുക്കണമെന്നും യോഗം
കണ്ണൂർ-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം; ഇന്ന് സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍
വടകര: കണ്ണൂർ-കോഴിക്കോട് റൂട്ടില്‍ ഇന്നലെ നടന്ന മിന്നൽ പണിമുടക്ക് യാതൊരു കാരണവശാലും അംഗീകൃത സംഘടനകൾ അംഗീകരിച്ചിട്ടില്ലെന്നും ഇന്ന് ബസ് സര്‍വ്വീസ് നടത്തുവാൻ പൂർണ്ണമായ സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്‍ പോലീസ് അധികാരികള്‍ക്ക് നിവേദനം നല്‍കി. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ബസുടമ-സംയുക്ത ട്രേഡ് യൂണിയന്‍ ആവശ്യപ്പെട്ടു. വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ സമരം പ്രഖ്യാപിച്ച്
‘നാളെ ബസുകള്‍ പതിവുപോലെ സര്‍വ്വീസ് നടത്തും, മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയുള്ള സമരം ജനങ്ങളോടുള്ള വെല്ലുവിളി’; ബസ് തൊഴിലാളികളുടെ തൊഴില്‍ ബഹിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ട്രേഡ് യൂണിയനുകൾ
വടകര: കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തൊഴില്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചതിനെതിരെ വിവിധ തൊഴിലാളി സംഘടനകള്‍ രംഗത്ത്. മുന്‍കൂറായോ നോട്ടീസ് നല്‍കുകയോ സംഘടനകളുമായോ അതിന്റെ കോഡിനേഷനുകളുമായോ ഒന്നും ചര്‍ച്ച നടത്താതെ ജീവനക്കാര്‍ സോഷ്യല്‍ മീഡിയ വഴി തൊഴില്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചത് അംഗീകരിക്കാനാവില്ലെന്നാണ് തൊഴിലാളികളുടെയും ജീവനക്കാരുടെയും സംഘടനകള്‍ പറയുന്നത്. മുന്‍കൂട്ടി അറിയിക്കാതെ ബന്ധപ്പെട്ട അധികാരികള്‍ക്ക് നോട്ടീസ്
‘വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, ഇന്ധന സെസ് പിന്‍വലിക്കുക’; സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്
കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. ഇത്തവണത്തെ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇന്ധന സെസ് പിന്‍വലിക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഏപ്രില്‍ ആദ്യ ആഴ്ച സമരം നടത്തുമെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചത്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ഷങ്ങളായി ഒരു രൂപയാണ്. ഈ വര്‍ഷം മാര്‍ച്ച്
‘യാത്രക്കാരുടെ അവകാശം ഹനിക്കപ്പെടുന്നു, പണിമുടക്കിലേർപ്പെടുന്ന ബസ്സുകൾ തടയും’; കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്കിനെതിരെ ഡി.വെെ.എഫ്.ഐ
പേരാമ്പ്ര: നിസ്സാര കാരണങ്ങളുടെ പേരിൽ നിരന്തരമായി മിന്നൽ പണിമുടക്ക് നടത്തുന്ന കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡി.വെെ.എഫ്.ഐ ജില്ലാ കമ്മിറ്റി പ്രസ്ഥാവനയിലൂടെ അറിയിച്ചു. അല്ലാത്തപക്ഷം മിന്നൽ പണിമുടക്കിൽ ഏർപെടുന്ന ബസ്സുകൾ തടയുമെന്നും യാത്രക്കാർക്ക് ആവശ്യമായ ബദൽ സംവിധാനം ഒരുക്കുമെന്നും ഡി.വെെ.എഫ്.ഐ വ്യക്തമാക്കി. ബസ് സമരം കാരണം യാത്രക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർക്ക് വലിയ
മൂന്ന് ദിവസത്തെ സമരം ഒടുവില്‍ അവസാനമായി; ഡി.വൈ.എസ്.പിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് കോഴിക്കോട്-കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
പേരാമ്പ്ര: മൂന്ന് ദിവസത്തിന് ശേഷം കോഴിക്കോട്-കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസ് ഉടമകള്‍ പേരാമ്പ്ര ഡി.വൈ.എസ്.പി ജയന്‍ ഡൊമിനിക്കുയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സമരത്തിലേക്ക് നയിച്ച അപകടത്തിന് ഇടയാക്കിയ കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ ഡ്രൈവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബസ് ഉടമകള്‍ക്ക് ചര്‍ച്ചയില്‍ ഉറപ്പ് ലഭിച്ചു. ഈ ഡ്രൈവര്‍ ഡ്യൂട്ടിയിലായതിനാല്‍ ഇന്ന്
ചര്‍ച്ചയില്‍ തീരുമാനമായില്ല; കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ മൂന്നാം ദിവസവും സ്വകാര്യ ബസ്സുകള്‍ നിശ്ചലം; സമരം അവസാനിപ്പിച്ചില്ലെങ്കിൽ പ്രക്ഷോഭമെന്ന് ഡി.വൈ.എഫ്.ഐ
പേരാമ്പ്ര: കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സുകള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാനായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. പേരാമ്പ്ര ഡി.വൈ.എസ്.പി ജയന്‍ ഡൊമിനിക്കും തൊഴിലാളികളും തമ്മില്‍ നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. ഇതോടെ സമരം മൂന്നാം ദിവസവും തുടരുകയാണ്. കഴിഞ്ഞ ദിവസം മുളിയങ്ങലില്‍ സ്വകാര്യ ബസ് കെ.എസ്.ആര്‍.ടി.സി ബസ്സിനെ മറികടക്കുന്നതിനിടെ തമ്മില്‍ ഉരസിയതിനെ തുടര്‍ന്ന് സ്വകാര്യ ബസ് ഡ്രൈവറെ
ഡ്രൈവര്‍ ജയിലില്‍; കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ ഇന്നും ബസുകള്‍ ഓടില്ല, 56 ബസുകള്‍ക്കെതിരെ നിയമനടപടിയുമായി ആര്‍.ടി.ഒയും
പേരാമ്പ്ര: കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ ഇന്നും സ്വകാര്യ ബസ്സുകള്‍ ഓടില്ല. കഴിഞ്ഞ ദിവസം മുളിയങ്ങലില്‍ സ്വകാര്യ ബസ് കെ.എസ്.ആര്‍.ടി.സി ബസ്സിനെ മറികടക്കുന്നതിനിടെ തമ്മില്‍ ഉരസിയതിനെ തുടര്‍ന്ന് സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഇന്നും ബസ്സുകള്‍ പണി മുടക്കുന്നത്. കോഴിക്കോട്-കുറ്റ്യാടി റൂട്ടിലോടുന്ന ദിയ ബസ്സാണ് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ തട്ടി കണ്ണാടി പൊട്ടിച്ചത്. ഡ്രൈവര്‍ക്കെതിരെ പൊതുമുതല്‍